Wednesday, October 01, 2008

ജപ്പാനിലെ വീഡിയോ സ്‌റ്റോറില്‍ തീപ്പിടിത്തം: 15 മരണം


(+01216851+)ടോക്യോ: ജപ്പാനിലെ ഒസാകാ നഗരത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ നടന്ന തീപ്പിടിത്തത്തില്‍ 15 പേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു.

നഗരത്തിലെ വീഡിയോ സ്‌റ്റോറിനോട് അനുബന്ധിച്ച വാടക മുറികളില്‍ താമസിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ 32 മുറികള്‍ കത്തിനശിച്ചു.

ഒസാകാ നഗരത്തിലെ ഏഴുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാറ്റ്‌സ് എന്ന വീഡിയോ സ്‌റ്റോറിലാണ് തീപ്പിടിത്തം ഉണ്ടായത്.


No comments: