ബ്രസ്സല്‍സ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴി കണ്ടെത്തി. ഡാനിഷ് ക്ലബായ ആല്ബോര്ഗിനെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് യുണൈറ്റഡ് കെട്ടുകെട്ടിച്ചത്.
ആഴ്സനല്‍ എഫ്.സി പോര്‍ട്ടോയെ ഏകപക്ഷീയമായ നാലു ഗോളിന് തകര്‍ത്തപ്പോള്‍ ഇറ്റാലിയന്‍ ക്ലബായ യുവന്റസിന് ബെലാറസ് ക്ലബായ എഫ്.സി ബേറ്റ് ബോറിസോവിനോട് സമനില വഴങ്ങേണ്ടിവന്നു. (2-2).
മറ്റു മത്സരങ്ങളില്‍ വിയ്യറയല്‍ സെല്‍റ്റിക്കിനെ (1-0) തോല്പിച്ചപ്പോള് ഫിയോറന്റീന സ്റ്റ്വിവയോടും (0-0) ബയറണ് മ്യൂണിക്ക് ലിയോണിനോടും (1-1) ഫെനര്‍ബാഷ് ഡയനാമോ കീവിനോടും (0-0) സമനില വഴങ്ങി.
ദിമിതര്‍ ബെര്‍ബതോവിന്റെ ഇരട്ടഗോളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം സമ്മാനിച്ചത്.....
No comments:
Post a Comment