Wednesday, October 01, 2008

കടല്‍ക്കൊള്ളക്കാരെ നേരിടാനുള്ള പദ്ധതി തയ്യാറാക്കും: ആന്‍റണി


ന്യൂഡല്‍ഹി: കടല്‍ക്കൊള്ളക്കാരെ നേരിടാനുള്ള കര്‍മ്മ പദ്ധതി സര്‍ക്കാര്‍ ഉടന്‍ തയ്യാറാക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലുകളിലെ 16 ഇന്ത്യക്കാരുടെ മോചനത്തിന് എല്ലാ നടപടികളും സ്വീകരിക്കും.

കപ്പലുകള്‍ കൊള്ളക്കാര്‍ തട്ടിയെടുക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇന്ത്യന്‍ തീരങ്ങളില്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടിവരും.

മറ്റു രാജ്യങ്ങളിലെ നാവിക സേനകളുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിഫന്‍സ് അക്കൗണ്ട്‌സ് ദിനം പ്രമാണിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


No comments: