Thursday, November 27, 2008

നാണയപ്പെരുപ്പ നിരക്ക് വീണ്ടും കുറഞ്ഞു: 8.84 ശതമാനം


ന്യൂഡല്‍ഹി: രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് വീണ്ടും കുറഞ്ഞു. 8.84 ശതമാനമാണ് പുതിയ നിരക്ക്. റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളാണ് നിരക്ക് കുറച്ചതെന്ന് കരുതുന്നു.

കഴിഞ്ഞ ആഴ്ചയില്‍നിന്ന് 0.06 ശതമാനത്തിന്റെ കുറവാണ് നാണയപ്പെരുപ്പ് നിരക്കില്‍ വന്നിരിക്കുന്നത്. ലോഹങ്ങള്‍, ഭക്ഷ്യയെണ്ണ, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വിലകുറഞ്ഞതാണ് നിരക്ക് കുറയാന്‍ കാരണം. നിരവധി ഭക്ഷ്യ വസ്തുക്കളുടെ വിലയിലും കഴിഞ്ഞയാഴ്ച കുറവുണ്ടായി.


No comments: