Saturday, October 25, 2008

സമാധാനാന്തരീക്ഷമില്ലാതെ വികസനമുണ്ടാകില്ല: പ്രധാനമന്ത്രി


ബെയ്ജിങ്: ലോകത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കാതെ സുസ്ഥിര വികസനമുണ്ടാക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. തീവ്രവാദം, വിഘടനവാദം, കാലാവസ്ഥ വ്യതിയാനം എന്നീ വിവിധ പ്രശ്‌നങ്ങള്‍ വികസനത്തിന് തടസ്സം നില്‍ക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചൈനയിലെ ബെയ്ജിങില്‍ നടക്കുന്ന ഏഴാമത് ഏഷ്യാ-യൂറോപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ക്കിടയില്‍ പരസ്പര കൂട്ടായ്മയുണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി അടക്കം 40 രാജ്യങ്ങളിലെ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വാണിജ്യരംഗത്തെ വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ട് മാത്രമേ സുസ്ഥിരവികസന സംസ്‌കാരമുണ്ടാക്കാന്‍ കഴിയുകയുള്ളൂ.....


No comments: