ന്യൂഡല്‍ഹി: ഈയടുത്ത് സമാപിച്ച ബില്‍ബാവോ ചെസ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ അവസാന സ്ഥാനത്തായ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് ലോകറാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരു ദശാബ്ദത്തിനുശേഷമാണ് ആനന്ദ് ഫിഡെ ലോകറാങ്കിങ്ങിലെ ആദ്യ മൂന്നു സ്ഥാനത്തില്‍ ഇടംകാണാതെ പോകുന്നത്. 2007 ഏപ്രിലില്‍ ലോകചാമ്പ്യനായതോടെയാണ് ആനന്ദ് ഒന്നാം സ്ഥാനത്തെത്തിയത്. എന്നാല്‍ ജനവരിയില്‍ രണ്ടാം സ്ഥാനത്തായി. ഈ വര്‍ഷം ഏപ്രിലില്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആറുപേര്‍ മാറ്റുരച്ച ചെസ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ ആറാമനായതോടെയാണ് ആനന്ദിന് റാങ്കിങ്ങില്‍ വന്‍വീഴ്ച സംഭവിച്ചത്. മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റ് ജയിച്ച ബള്‍ഗേറിയന്‍ താരം വെസലിന്‍ ടോപ്പലോവ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.....
Wednesday, October 01, 2008
ആനന്ദ് ലോകറാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്ത്
ന്യൂഡല്‍ഹി: ഈയടുത്ത് സമാപിച്ച ബില്‍ബാവോ ചെസ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ അവസാന സ്ഥാനത്തായ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് ലോകറാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരു ദശാബ്ദത്തിനുശേഷമാണ് ആനന്ദ് ഫിഡെ ലോകറാങ്കിങ്ങിലെ ആദ്യ മൂന്നു സ്ഥാനത്തില്‍ ഇടംകാണാതെ പോകുന്നത്. 2007 ഏപ്രിലില്‍ ലോകചാമ്പ്യനായതോടെയാണ് ആനന്ദ് ഒന്നാം സ്ഥാനത്തെത്തിയത്. എന്നാല്‍ ജനവരിയില്‍ രണ്ടാം സ്ഥാനത്തായി. ഈ വര്‍ഷം ഏപ്രിലില്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആറുപേര്‍ മാറ്റുരച്ച ചെസ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ ആറാമനായതോടെയാണ് ആനന്ദിന് റാങ്കിങ്ങില്‍ വന്‍വീഴ്ച സംഭവിച്ചത്. മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റ് ജയിച്ച ബള്‍ഗേറിയന്‍ താരം വെസലിന്‍ ടോപ്പലോവ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment