Wednesday, October 01, 2008

കേന്ദ്ര വിരുദ്ധ സമരം അപഹാസ്യം: ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഖ്യാപിച്ച കേന്ദ്ര വിരുദ്ധ സമരം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന് കാര്യക്ഷമത ഇല്ലാത്തതാണ് വിലക്കയറ്റത്തിന് കാരണം.

ഇടതു മുന്നണിയിലെയും സി.പി.എമ്മിലെയും പ്രശ്‌നങ്ങളും മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം ഇല്ലാത്തുമാണ് സംസ്ഥാനത്തെ ഭരണ പ്രതിസന്ധിക്ക് കാരണം. പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണ നടത്തുന്നതിനു പകരം മന്ത്രിമാര്‍ എ.കെ.ജി സെന്ററിനു മുന്നില്‍ ധര്‍ണ്ണ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.


No comments: