മൂന്നാര്‍: ടാറ്റ അടക്കമുള്ളവര്‍ നടത്തിയ മുഴുവന്‍ വന്‍കിട കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമി മൂന്ന് മാസത്തിനകം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും. മൂന്നും നാലും സെന്റ് ഭൂമി കൈവശം വച്ചിരിക്കുന്ന ചെറുകിട കയ്യേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കുമാണ് ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യുന്നത്. ഇതിനായി താലൂക്ക് തല സമിതികള്‍ ഉടന്‍ രൂപവത്കരിക്കും.
ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷത്തോളം സമയമെടുക്കും. ഋഷിരാജ് സിങ്ങിനെപ്പോലെയുള്ള ഉദ്യോഗസ്ഥരെ ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തും. ഐ.ജി വിന്‍സെന്‍.എം.പോളിനെ സംഘത്തില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.....
No comments:
Post a Comment