പാരീസ്: വികസിത രാജ്യങ്ങളിലെ സാമ്പത്തികപ്രതിസന്ധിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉത്കണു പ്രകടിപ്പിച്ചു. ഈ പ്രതിസന്ധി ലോകം മുഴുവന്‍ വ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പരസ്പരാശ്രയത്വത്തെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്ന ഒരു ലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഓരോ രാജ്യത്തിന്റെയും ഭാവി നിശ്ചയിക്കുന്നത് ആഗോള സാമ്പത്തിക സംവിധാനമാണ്. വിപണി ലോകത്തിനുമുമ്പില്‍ തുറന്നിട്ടിരിക്കുന്നതിനാല്‍ വികസിത രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി മറ്റു രാജ്യങ്ങളെയും ബാധിക്കും. പാരീസില്‍ ഒരു പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ മന്‍മോഹന്‍സിങ് പറഞ്ഞു.
പ്രതിസന്ധി തരണം ചെയ്യാന്‍ ഇന്ത്യ എന്തെങ്കിലും സഹായം ചെയ്യുമോ എന്ന ചോദ്യത്തിന് ഇതില്‍ പ്രധാന ഉത്തരവാദിത്വം വികസിത രാഷ്ട്രങ്ങള്‍ക്കുതന്നെയാണെന്ന് പ്രധാനമന്ത്രി മറുപടി പറഞ്ഞു.....
No comments:
Post a Comment