(+01216785+)ബെയ്ജിങ്: മെലാമിന്‍ എന്ന വിഷവസ്തു ചേര്‍ത്ത പാലുത്പന്നങ്ങള്‍ കഴിച്ച് നാലു കുഞ്ഞുങ്ങള്‍ മരിക്കുകയും ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ അസുഖബാധിതരാകുകയും ചെയ്ത സംഭവത്തില്‍ ചൈനയില്‍ 22 പേര്‍ അറസ്റ്റിലായി.
വടക്കന്‍ ഹെബി പ്രവിശ്യയിലെ ഫാമുകളിലും പാല്‍വിതരണകേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിലാണ് 220 കി.ഗ്രാം മെലാമിനുമായി ഇവര്‍ പിടിയിലായത്. സപ്തംബര്‍ 17ന് ഇവരെ പിടികൂടിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് അധികൃതര്‍ വാര്‍ത്ത പുറത്തുവിട്ടത്.
ഭൂമിക്കടിയില്‍ പണിത പ്ലാന്റുകളിലാണ് മെലാമിന്‍ നിര്‍മിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മെലാമിന്‍ ചേര്‍ത്താല്‍ പരിശോധനയില്‍ പാലിലെ പ്രോട്ടീന്‍ അളവ് കൂടുതലായി രേഖപ്പെടുത്തുമെന്ന് പിടിയിലായവരിലൊരാള്‍ വെളിപ്പെടുത്തി.....
No comments:
Post a Comment