Sunday, November 30, 2008

തീവ്രവാദം നേരിടാന്‍ ഒന്നിച്ച് നില്‍ക്കണം: പ്രധാനമന്ത്രി


ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദത്തിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത സര്‍വ കക്ഷി യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കടലില്‍ നിരീക്ഷണം ശക്തമാക്കുമെന്നും എന്‍.എസ്.ജിയുടെ നാലു കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സര്‍വകക്ഷി യോഗത്തില്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പങ്കെടുക്കുന്നില്ല. അദ്വാനിക്ക് പകരം വി.കെ മല്‍ഹോത്രയാണ് പങ്കെടുക്കുന്നത്.


മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സന്ദീപിന്റെ വീട് സന്ദര്‍ശിച്ചു


ബാംഗ്ലൂര്‍: മുംബൈ ഭീകരാക്രമണത്തില്‍ വീരചരമമടഞ്ഞ മേജര്‍ സന്ദീപിന്റെ വീട്ടില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും സന്ദര്‍ശനം നടത്തി.

വീട്ടിലെത്തിയ മന്ത്രിമാരെ തനിക്ക് കാണേണ്ടന്ന് സന്ദീപിന്റെ പിതാവ് ഉണ്ണികൃഷ്ണന്‍ പറഞ്ഞുവെങ്കിലും പോലീസിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സന്ദീപിന്റെ മാതാവിനോട് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

രാഷ്ട്രീയക്കാരെ തനിക്ക് കാണേണ്ട എന്ന് ഉണ്ണികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വീട്ടിലെത്തുകയായിരുന്നു.


സന്ദീപിന്റെ സംസ്‌കാര ചടങ്ങില്‍ കേരളത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കുകയോ അനുശോചനം അറിയിക്കുകയോ ചെയ്തിരുന്നില്ല എന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സന്ദീപിന്റെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.....


എം.കെ. നാരായണന്റെ രാജി സ്വീകരിച്ചില്ല


ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്റെ രാജി പ്രധാനമന്ത്രി സ്വീകരിച്ചില്ല. മുംബൈയിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ വീഴ്ചയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. എന്നാല്‍ പ്രധാനമന്ത്രി നാരായണന്റെ രാജി സ്വീകരിച്ചില്ല. അദ്ദേഹം സുരക്ഷാ ഉപദേഷ്ടാവായി തുടരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.


ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ രാജിക്കത്ത് നല്‍കിയതിന്റെ പിന്നാലെയാണ് നാരായണനും രാജി നല്‍കിയത്.


ബലി പെരുന്നാള്‍ ഡിസംബര്‍ 8ന്‌


തിരുവനന്തപുരം: ബലി പെരുന്നാള്‍ ഡിസംബര്‍ 8ന് ആയിരിക്കുമെന്ന് പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കടയും, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമാ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിയും അറിയിച്ചു.


ശിവരാജ്പാട്ടീല്‍ രാജിവെച്ചു, പി.ചിദംബരം ആഭ്യന്തരമന്ത്രിയായേക്കും


(+01221276+)ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജി പ്രധാനമന്ത്രി സ്വീകരിച്ചു.

ധനമന്ത്രി പി. ചിദംബരം ആഭ്യന്തരമന്ത്രിയാകുമെന്ന് സൂചനയുണ്ട്. അങ്ങനെവന്നാല്‍ ധനമന്ത്രാലയത്തിന്റെ അധികചുമതല പ്രധാനമന്ത്രി വഹിക്കും. വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ പേരാണ് ആഭ്യന്തരമന്ത്രിയുടെ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര്.

ദേശീയ സുരക്ഷാഉപദേഷ്ടാവ് എം.കെ.നാരായണനും രാജിവെച്ചു.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഇന്ന് ഉച്ചയോടുകൂടിയാണ് ശിവരാജ് പാട്ടീല്‍ രാജിക്കത്ത് അയച്ചുകൊടുത്തത്. എന്നാല്‍ പാട്ടീലിന്റെ രാജിക്കത്ത് പ്രധാനമന്ത്രി സ്വീകരിച്ചതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.....


മുംബൈ അന്വേഷണങ്ങള്‍ക്ക് ഇസ്രയേലിന്റെ സഹായം


ജെറുസലേം: മുംബൈയിലെ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ ഇന്ത്യയെ സഹായിക്കാന്‍ ഇസ്രയേല്‍ രണ്ട് ഉദ്യോഗസ്ഥരെ അയച്ചു. ഒരാള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതിനിധിയും രണ്ടാമത്തെയാള്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ പ്രതിനിധിയുമാണ്. എന്നാല്‍ ഇവരുടെ സന്ദര്‍ശനം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

ഇതിന് പുറമെ ആക്രമണത്തില്‍ മരിച്ച ഇസ്രയേലുകാരെ തിരിച്ചറിയാന്‍ ഫോറന്‍സിക് വിദഗ്ദ്ധ രുടെ ഒരു സംഘവും മുംബൈയിലെത്തും. ഇവരായിരിക്കും ജഡങ്ങള്‍ ഇസ്രയേലിലേക്ക് കൊണ്ടുപോവുക. നരിമാന്‍ ഹൗസിലുണ്ടായ ഭീകരാക്രമണത്തില്‍ ഇസ്രയേലുകാരാണ് കൊല്ലപ്പെട്ടത്.


പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്‌


കറാച്ചി: മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണത്തിന്റെ വെളിച്ചത്തില്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സേനാവിന്യാസം ശക്തമാക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പതിനായിരം സൈനികരെ വിന്യസിക്കാനാണ് പാകിസ്താന്‍ ഒരുങ്ങുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുവേണ്ടി അഫ്ഗാനിസ്താനില്‍ ഡ്യൂട്ടിയിലുള്ള സൈനികരെ തിരിച്ചുവിളിക്കാനുള്ള ഒരുക്കത്തിലാണ് പാക് സൈന്യമെന്ന് ഒരു സ്വകാര്യ ചാനല്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്താനിലെ ഡ്യൂട്ടിയില്‍ തങ്ങള്‍ക്ക് ഇനി ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലെന്ന് പാക് സൈന്യം നാറ്റായേയും യു.എസ് കമാന്‍ഡിനെയും ധരിപ്പിച്ചതായും പാക് ചാനലായ ജിയോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.....


നാഗാലാന്‍ഡില്‍ 14 പേരെ തട്ടിക്കൊണ്ടുപോയി


കോഹിമ: നാഗാ തീവ്രവാദികള്‍ ഒന്‍പത് കുട്ടികള്‍ ഉള്‍പ്പടെ 14 ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി. അഞ്ചുപേര്‍ ഗ്രാമസേനയിലെ അംഗങ്ങളാണ്.

തങ്ങളുടെ സംഘടനയില്‍ ചേര്‍ക്കാനാണ് തട്ടിക്കൊണ്ടുപോകലെന്ന് അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തട്ടിക്കൊണ്ടുപോയവരെ മ്യാന്‍മര്‍ അതിര്‍ത്തിയിലാണ് താമസിപ്പിച്ചിരിക്കുന്നത് എന്ന് സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ സൈന്യം തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഫെക് ജില്ലയിലെ ഫുര്‍ ഗ്രാമത്തില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരു കുട്ടിയെയും അഞ്ച് ഗ്രാമസേനാംഗങ്ങളെയും പിന്നീട് വിട്ടയച്ചു.


രാജിവയ്ക്കാന്‍ വിഷമം തോന്നിയില്ല: പാട്ടീല്‍


ന്യൂഡല്‍ഹി: രാജിതീരുമാനം കൈക്കൊണ്ടത് വിഷമത്തോടെയല്ലെന്ന് രാജിവച്ച ആഭ്യന്തരമന്ത്രി ശിവരാജ്പാട്ടീല്‍ പറഞ്ഞു. സ്ഥാനമൊഴിയുന്നത് ഒട്ടും വിഷമത്തോടെയല്ല. ഒരു ഭാരം എടുത്തുമാറ്റപ്പെട്ട അനുഭവമാണ് എനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്-ഹെഡ്‌ലൈന്‍സ് ടുഡേയോട് പാട്ടീല്‍ പറഞ്ഞു. രാജ്യത്തെ അക്രസംഭവങ്ങളില്‍ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി എനിക്ക് രക്ഷപ്പെടണമെന്നില്ല. ഈ പ്രശ്‌നങ്ങളിലെല്ലാം പാര്‍ട്ടി എനിക്കൊപ്പമാണ് നിന്നത്-പാട്ടീല്‍ പറഞ്ഞു.


വിലാസ്‌റാവു ദേശ്മുഖിന് മേല്‍ രാജിസമ്മര്‍ദം


മുംബൈ: ഭീകരാക്രമണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിന് മേല്‍ രാജിവയ്ക്കാന്‍ സമ്മര്‍ദമേറി.

ഇന്നലെ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ ആഭ്യന്തരമന്ത്രി ശിവരാജ് പട്ടീലിനൊപ്പം ദേശ്മുഖും കേന്ദ്രമന്ത്രിമാരുടെ കടുത്ത വിമര്‍ശനത്തിന് ഇരയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ദേശ്മുഖിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിലനിര്‍ത്തുന്നത് പാര്‍ട്ടിയുടെ സാധ്യതയ്ക്ക് തിരിച്ചടിയാകുമെന്നാണ് മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന വര്‍ക്കിങ് കമ്മിറ്റിയോഗത്തിന്റെ പൊതുവേയുള്ള വിലയിരുത്തല്‍.


പാട്ടീലിനെ കോണ്‍ഗ്രസ് ബലി കൊടുത്തു: ബി.ജെ.പി


ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്പാട്ടീലിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് കോണ്‍ഗ്രസ് ബലി കൊടുക്കുകയായിരുന്നുവെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന അനിഷ്ടസംഭവങ്ങളുടെ വെളിച്ചത്തില്‍ പാട്ടീല്‍ നേരത്തെ തന്നെ രാജിവയ്‌ക്കേണ്ടിയിരുന്നു. ഇപ്പോഴത്തേത് ഏറെ വൈകിയുള്ള നടപടിയാണ്-ബി.ജെ.പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ യശ്വന്ത്‌സിന്‍ഹ പറഞ്ഞു


പുണെയില്‍ കാര്‍ മരത്തിലിടിച്ച് പത്തു മരണം


സോലാപുര്‍: പുണെ-സൊലാപുര്‍ ദേശീയ പാതയില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ ആറുപേര്‍ അടക്കം പത്ത് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ഇന്നു പുര്‍ച്ചെയാണ് സംഭവം. പുണെയില്‍ നിന്നും മറാത്ത്‌വാദയിലെ തുല്‍ജാപുരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. കൊണ്ടഡി ഗ്രാമത്തില്‍ വച്ചാണ് അപകടമുണ്ടായത്.


അന്വേഷണങ്ങള്‍ക്ക് യു.എസ് പിന്തുണ നല്‍കും: ബുഷ്‌


വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് അമേരിക്ക പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രസിഡണ്ട് ജോര്‍ജ് ബുഷ് അറിയിച്ചു. മൃഗീയമായ ആക്രമണമാണ് തീവ്രവാദികള്‍ മുംബൈയില്‍ അഴിച്ചുവിട്ടത്. എന്നാല്‍ അന്തിമ വിജയം തീവ്രവാദികളുടേതല്ല എന്നത് ആശ്വാസകരമാണ്-വൈറ്റ്ഹൗസ് ലോണില്‍ നടത്തിയ മാധ്യമസമ്മേളനത്തില്‍ ബുഷ് പറഞ്ഞു.

തീവ്രവാദികളുടെ ഇത്തരത്തിലുള്ള ആക്രമണങ്ങളെ അതിജീവിക്കാനുള്ള മനസാന്നിധ്യം ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ട്. മുംബൈ പ്രമുഖ വാണിജ്യകേന്ദ്രമായി തുടരുക തന്നെ ചെയ്യും. ഈ കാര്യത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കുണ്ട്. സംഭവത്തെകുറിച്ചുള്ള എല്ലാ അന്വേഷണങ്ങള്‍ക്കും അമേരിക്കയുടെ പൂര്‍ണ പിന്തുണയുണ്ടാകും-ബുഷ് പറഞ്ഞു.

നേരത്തെ സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ്, ഇന്ത്യയിലെ യു.....


ക്രിക്കറ്റ് ടെസ്റ്റിന്റെ ഭാവി നാളെയറിയാം


(+01221275+)ലണ്ടന്‍: ഇന്ത്യയുമായുള്ള ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീം കളിക്കുമോ എന്ന കാര്യം നാളെ അറിയാം. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ ക്രമസമാധാനനില അവലോകനം ചെയ്തശേഷം നാളെയെ ടെസ്റ്റ് പരമ്പരയ്്ക്ക് ടീമിനെ അയക്കണമോ എന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് എം.ഡി ഹ്യു മോറിസ് അറിയിച്ചു. ബി.സി.സി. ഐ, ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം, കോമണ്‍വെല്‍ത്ത് ഓഫീസ് എന്നിവരുമായി കൂടിയാലോചന നടത്തി ടീമിന്റെ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ് റെഗ് ഡിക്കാസണായിരിക്കും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്ന് മോറിസ് അറിയിച്ചു.

സുരക്ഷയുടെ കാര്യം ഉറപ്പാണെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ടീം ഇന്ത്യയിലേക്ക് തിരിക്കുമെന്ന് മോറിസ് പറഞ്ഞു.....


തൃശ്ശൂരില്‍ രണ്ട് വാഹനാപകടങ്ങളില്‍ അഞ്ചു മരണം


തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു.

പീച്ചിക്കടുത്ത് മുടിക്കോടയില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്ന്‌പേരും ഇന്നലെ രാത്രി വൈകി ചാലക്കുടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേരുമാണ് മരിച്ചത്.

മുടിക്കോട് ഇന്ന് രാവിലെ പത്തര മണിക്കാണ് അപകടമുണ്ടായത്. പുതുക്കാടില്‍ നിന്ന് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നവരാണ് അപകടത്തില്‍ പെട്ടത്.

ചാലക്കുടിക്കടുത്ത് മുരിങ്ങരില്‍ വച്ച് കാറും ലോറിയും കൂട്ടിയിടിച്ച് തുമ്പൂര്‍ തേറാട്ടിന്‍ എഡിസണ്‍ (58), മകന്‍ ഡിക്‌സണ്‍ (24) എന്നിവരാണ് മരിച്ചത്. ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.....


ശിവരാജ് പാട്ടീല്‍ രാജിസന്നദ്ധത അറിയിച്ചു


ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചു. ഇന്നലെ രാത്രി നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ വച്ചാണ് പാട്ടീല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. മന്ത്രിസഭയിലെ മറ്റംഗങ്ങളുടെ കൂടി വിമര്‍ശനത്തിന് പാത്രമായതിനാല്‍ താന്‍ രാജിവയ്ക്കാന്‍ ഒരുക്കമാണെന്നാണ് പാട്ടീല്‍ വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ അറിയിച്ചത്. യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, കമല്‍നാഥ്, കപില്‍ സിബല്‍, എച്ച്. ആര്‍. ഭരദ്വാജ് എന്നിവരാണ് പാട്ടീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്.


ഡല്‍ഹിക്കും മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ചിനും ബോംബ് ഭീഷണി


അഹമ്മദാബാദ്: ന്യൂഡല്‍ഹി റെയില്‍വേസ്‌റ്റേഷനും മുംബൈ സ്‌റ്റോക് എകസ്‌ചേഞ്ച് കെട്ടിടവും ബോംബ് വച്ച് തകര്‍ക്കുമെന്ന് പറഞ്ഞ് ഇമെയില്‍ സന്ദേശം. ഗുജറാത്ത് പോലീസിനാണ് ഇന്ന് രാവിലെ സന്ദേശം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനിലെയും സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെയും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.


മരുതോങ്കരയില്‍ സംഘര്‍ഷം, യു.ഡി.എഫ് നേതാക്കള്‍ കസ്റ്റഡിയില്‍


കുറ്റിയാടി: മരുതോങ്കര സര്‍വീസ് സഹകരണ ബാങ്കിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘര്‍ഷം. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, വി.എന്‍. ചന്ദ്രന്‍ ഉള്‍പ്പടെ നാല്‍പത് യു.ഡി.എഫ് പ്രവര്‍ത്തകരെ തൊട്ടില്‍പാലം പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രവര്‍ത്തകര്‍ പിന്നീട് മരുതോങ്കരയിലും തൊട്ടില്‍പ്പാലത്തും പ്രകടനം നടത്തി. ഇവരെ പിന്നീട് വിട്ടയച്ചു. വോട്ടര്‍മാരെ അകറ്റാന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പശുക്കടവ് ഭാഗത്ത് അക്രമം നടക്കുന്നുണ്ടെന്ന പ്രചരണം അഴിച്ചുവിട്ടതായി യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.

നേരത്തെ നിലവില്‍ യു.ഡി. എഫ് ഭരിക്കുന്ന ബാങ്ക് ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിലാണ്.


താജിന് ഭീഷണിയുണ്ടായിരുന്നു: രത്തന്‍ ടാറ്റ


മുംബൈ: താജ് മഹല്‍ ഹോട്ടലിന് ഭീകരാക്രമണം സംബന്ധിച്ച ഭീഷണി നേരത്തെ ലഭിച്ചിരുന്നുവെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ടാറ്റ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ഭീഷണിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ടാറ്റ വെളിപ്പെടുത്തിയില്ല. ഭീഷണി വന്നതിനുശേഷം ഹോട്ടലിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നുവെന്ന് ഇന്ന് പ്രക്ഷേപണം ചെയ്യാനിരിക്കുന്ന അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഹോട്ടലില്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ സ്ഥാപിച്ചതും പോര്‍ട്ടിക്കോയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചതുമെല്ലാം ഇതിനുശേഷമാണ്. പക്ഷേ, ഇതൊന്നും തീവ്രവാദികളുടെ ആക്രമണം തടയാന്‍ പര്യാപ്തമായിരുന്നില്ല. ഞങ്ങള്‍ സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയതെല്ലാം ഹോട്ടലിന്റെ മുന്‍വശത്തായിരുന്നു.....


ജ്യോതിഷ ചക്രവര്‍ത്തി വി.പി.കെ. പൊതുവാള്‍ അന്തരിച്ചു


പയ്യന്നൂര്‍: ഗണിത, ജ്യോതിഷ ചക്രവര്‍ത്തി വി.പി.കെ. പൊതുവാള്‍ (94) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ പയ്യന്നൂരിലെ ജ്യോതിസദനത്തിലായിരുന്നു അന്ത്യം.

(+01221274+)രാജ്യത്തെ ജ്യോതിഷ പണ്ഡിതരില്‍ അഗ്രഗണ്യനായി കണക്കാക്കപ്പെടുന്ന പൊതുവാളിനെ കേന്ദ്രസര്‍ക്കാര്‍ പണ്ഡിറ്റ് ബഹുമതിയും കാഞ്ചി കാമകോടി ശങ്കരാചാര്യര്‍ ഗണിത ജ്യോതിഷ ചക്രവര്‍ത്തി ബഹുമതിയും അയോധ്യയിലെ സംസ്‌കൃത പരിഷത്ത് ജ്യോതിര്‍ഭൂഷണം ബഹുമതിയും ഗുരുവായൂര്‍ ദേവസ്വം ജ്യോതിഷ തിലകം ബഹുമതിയും നല്‍കി ആദരിച്ചിട്ടുണ്ട്. ജ്യോതിഷം, ഗണിതശാസ്ത്രം, സംസ്‌കൃതം എന്നിവയ്ക്കുവേണ്ടി ജ്യോതിസദനം എന്ന സ്ഥാപനം തുടങ്ങി. വി.പി.കെ. പൊതുവാളാണ് ഉത്തര മലബാര്‍ മഞ്ചാംഗവും കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പഞ്ചാംഗത്തിന്റെ മലയാളം പതിപ്പും തയ്യാറാക്കുന്നത്.....


ഇ-മെയില്‍ അയച്ചത് ഇന്ത്യയ്ക്ക് പുറത്തു നിന്ന്‌


മുംബൈ: നഗരത്തിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡെക്കാന്‍ മുജാഹിദീന്‍ എന്ന സംഘടന ഇ-മെയില്‍ സന്ദേശം അയച്ചത് ഇന്ത്യയ്ക്ക് പുറത്തു നിന്നാണെന്ന് വ്യക്തമായി. സന്ദേശം വന്ന മെയിലിന്റെ വിലാസത്തിന്റെ ഐ.പി അഡ്രസ് അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിലെ പാകിസ്താന്റെ പങ്കിനുള്ള തെളിവാണിതെന്ന് മഹാരാഷ്ട്ര അഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


ഭീകരവാദികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചു


മുംബൈ: നഗരത്തില്‍ അക്രമപരമ്പര നടത്താന്‍ തങ്ങള്‍ക്ക് പ്രാദേശികമായി സഹായം ലഭിച്ചുവെന്ന് പിടിയിലായ അസം അമിര്‍ കസബ എന്ന ഭീകരന്റെ വെളിപ്പെടുത്തല്‍. തങ്ങളെ സഹായിച്ച മുംബൈ നഗരത്തിലെ അഞ്ച് ആളുകളുടെ പേരും വിലാസവും അസം ചോദ്യം ചെയ്ത് എ.ടി.എസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

ആക്രമണത്തിനെത്തിയവര്‍ക്ക് താമസ, യാത്രാസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും പോലീസിന്റെ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങളും ചോര്‍ത്തിക്കൊടുക്കുകയും ചെയ്തത് ഇവരാണെന്ന് അസം സമ്മതിച്ചിട്ടുണ്ടെന്ന് ജോയിന്റ് പോലീസ് കമ്മീഷണര്‍ രാകേഷ് മാരിയ പറഞ്ഞു. ഈ വെളിപ്പെടുത്തലിന്റെ നിജസ്ഥിതിയെ കുറിച്ച് പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മാരിയ അറിയിച്ചു.

മലേഷ്യന്‍ വിദ്യാര്‍ഥികളാണെന്ന വ്യാജേനയാണ് അക്രമികള്‍ നരിമാന്‍ ഹൗസില്‍ താമസിച്ചതെന്ന് പോലീസ് പറഞ്ഞു.....


ആക്രമണ പദ്ധതിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു


മുംബൈ: മുംബൈയ് ലക്ഷ്യമിട്ട് ആര്‍.ഡി.എക്‌സ് ശേഖരവുമായി ഭീകരവാദികള്‍ വരുന്ന വിവരം പോലീസിന് കൈമാറിയിരുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍. മഹാരാഷ്ട്ര ഫിഷര്‍മെന്‍സ് യൂണിയനാണ് ഗുരുതരമായ ഈ ആരോപണവുമായി രംഗത്തുവന്നത്.

ഗുജറാത്ത് തീരത്ത് നിന്ന് ആര്‍.ഡി.എക്‌സ് ശേഖരിച്ച് ബോട്ടില്‍ മുംബൈയിലേയ്ക്ക് വരാന്‍ ഒരു കൂട്ടം പാകിസ്താനികള്‍ നീക്കം നടത്തുന്നുണ്ടെന്ന വിവരം ആഗസ്തില്‍ തന്നെ തീരപ്രദേശങ്ങളുടെ ചുമതലയുള്ള ഡി.സി.പിക്ക് രേഖാമൂലം കൈമാറിയിരുന്നുവെന്ന് ഫിഷര്‍മെന്‍സ് യൂണിയന്‍ ഭാരവാഹികള്‍ മാധ്യമങ്ങളെ അറിയിച്ചു. ഗുജറാത്തിലെ മത്സ്യത്തൊഴിലാളികളായ തങ്ങളുടെ സുഹൃത്തുക്കള്‍ വഴിയാണ് ഈ നീക്കം ചോര്‍ന്നുകിട്ടിയത്. പോലീസ് ഇക്കാര്യത്തില്‍ കരുതല്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.....


ഭീകരര്‍ മുറിയെടുത്തത് വിദ്യാര്‍ഥികളെന്ന വ്യാജേന


മുംബൈ: താജ് ഹോട്ടലില്‍ ഭീകരര്‍ എത്തിയത് മൗറീഷ്യസില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്ന വ്യാജേന. 603-ാം നമ്പര്‍ മുറിയാണ് ഇവര്‍ നാലു ദിവസത്തേയ്ക്ക് വാടകയ്‌ക്കെടുത്തത്. ഈ മുറിയില്‍ വച്ച് ഇവരെ സന്ദര്‍ശിക്കാന്‍ നിരവധിയാളുകള്‍ വന്നിരുന്നുവെന്നും ഹോട്ടല്‍ അധികൃതര്‍ വിവരം നല്‍കിയിട്ടുണ്ട്. ഈ സന്ദര്‍ശകരെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അന്വേഷണോദ്യോഗസ്ഥര്‍. ആക്രമണം നടന്ന നരിമാന്‍ ഹൗസില്‍ മലേഷ്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്ന് പറഞ്ഞാണ് മുറികളെടുത്തിരുന്നത്.


കണ്ണിനു പകരം കണ്ണുപൊട്ടിക്കാന്‍ ഇറാന്‍ കോടതി


ടെഹ്‌റാന്‍: വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ച യുവാവിന്റെ കണ്ണ് ആസിഡ് ഒഴിച്ച് പൊട്ടിക്കാന്‍ ഇറാന്‍ കോടതി ശിക്ഷ വിധിച്ചു. ശരിയത്ത് നിയമമനുസരിച്ചാണ് ശിക്ഷ. 2004-ലാണ് ആമിന ബഹ്‌റാമി എന്ന യുവതിയുടെ കണ്ണില്‍ മജീദ് മുവഹെദി (27) ആസിഡൊഴിച്ചത്. ശസ്ത്രക്രിയയ്ക്കായി ആമിന സ്‌പെയിനില്‍ പോയിരുന്നുവെങ്കിലും കാഴ്ച തിരികെ ലഭിച്ചില്ല. ആമിനയ്ക്കു നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിയ്ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന ആമിനയുടെ ഹര്‍ജിയെത്തുടര്‍ന്നാണ് ടെഹ്‌റാന്‍ കോടതി ശിക്ഷ വിധിച്ചത്.


പുലിത്താവളങ്ങള്‍ക്കുമേല്‍ വ്യോമാക്രമണം


കൊളംബൊ: തമിഴ് പുലികള്‍ക്കെതിരെയുള്ള നീക്കം ശക്തമാക്കിയ ശ്രീലങ്കന്‍ സൈന്യം പ്രധാന എല്‍.ടി.ടി.ഇ. കേന്ദ്രങ്ങള്‍ക്കു മുകളില്‍ വ്യോമാക്രമണം നടത്തി.

പുലികളുടെ തലസ്ഥാനമെന്നു പറയപ്പെടുന്ന കിളിനൊച്ചിയിലും ഇവരുടെ ക്യാമ്പ് സ്ഥിതിചെയ്യുന്ന വിശ്വമാള ഗ്രാമത്തിലുമാണ് വെള്ളിയാഴ്ച വ്യോമസേന ബോംബുകള്‍ വര്‍ഷിച്ചത്.

വടക്കുകിഴക്കന്‍ മുലൈയ്തീവു ജില്ലയിലെ ഓട്ടിയമലെയ് ഗ്രാമം സൈന്യം പിടിച്ചെടുത്തതായും നാലു പുലികളെ വധിച്ചതായും സൈനിക വക്താവ് ഉദയനാനായകാര അവകാശപ്പെട്ടു. സൈനിക അവകാശവാദങ്ങളെക്കുറിച്ച് പുലി കേന്ദ്രങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സിംഹളരെ ഓടിക്കാനും സ്വന്തം മണ്ണ് നിലനിര്‍ത്താനും അവസാനം വരെ പൊരുതുമെന്ന് എല്‍.....


ഡല്‍ഹി തിരഞ്ഞെടുപ്പില്‍ 60 ശതമാനം പോളിങ്


(+01221219+)ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തിന്റെ നിഴലില്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. എന്നാല്‍ വോട്ടിങ് ശതമാനം ഇനിയും കൂടാനാണ് സാധ്യതയെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍ ഡോ. സത്ബീര്‍ സിലാസ് ബേദി പറഞ്ഞു.

റെക്കോര്‍ഡ് വര്‍ധനയാണ് ഡല്‍ഹിയിലെ പോളിങ്ങില്‍ അനുഭവപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 53 ശതമാനമായിരുന്നു പോളിങ് നില. ജില്ലകള്‍ തിരിച്ചുള്ള കണക്കുകള്‍ തയ്യാറാക്കി വരുന്നതേയുള്ളൂ. ശനിയാഴ്ച രാത്രി എട്ടു വരെ ലഭിച്ച കണക്കുകള്‍ പ്രകാരമാണ് 60 ശതമാനം പോളിങ്ങെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

കേശവപുരം, ഭാട്ടിമൈന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടെടുപ്പ് രാത്രി എട്ടു മണിക്കു ശേഷവും നീണ്ടുനിന്നു.....


അഫ്രിക്കന്‍ ചിത്രങ്ങള്‍ക്ക് മേളയില്‍ ഇടമില്ല


പനാജി: 39 ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് ചിത്രങ്ങളൊന്നുമില്ല. മത്സരവിഭാഗത്തിലോ, ലോക സിനിമ വിഭാഗത്തിലോ ഈ മേഖലയില്‍ നിന്ന് സിനിമകളൊന്നുമില്ലാത്തത് പ്രതിനിധികളുടെ ഇടയില്‍ ചര്‍ച്ചാവിഷയമാകുകയും ചെയ്തു. പ്രത്യേകിച്ചും ദക്ഷിണാഫ്രിക്ക, സെനഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് നല്ല സ്വീകരണമാണ് പൊതുവേ ഇന്ത്യന്‍ മേളകളില്‍ ലഭിക്കാറുള്ളത്. ഐ.എഫ്.എഫ്.ഐ നിയമപ്രകാരം ഏഷ്യ, ഏഷ്യ പസഫിക്ക്, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നീ മേഖലകളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ വരേണ്ടത്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ആരും ചിത്രങ്ങളൊന്നും അയച്ചില്ലെന്നാണ് കാരണമായി അധികൃതര്‍ പറയുന്നത്. ചിത്രങ്ങള്‍ ക്ഷണിച്ചിരുന്നുവെന്ന് ഡയറക് ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് ഡെപ്യൂട്ടി ഡയറക് ടര്‍ മലയാളിയായ ശങ്കര്‍ മോഹന്‍ മാതൃഭൂമിയോട് പറഞ്ഞു.....


ട്വന്‍റി-50 ടിക്കറ്റുകള്‍ തിങ്കള്‍ മുതല്‍


തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ പുതിയ ദൈ്വവാര ഭാഗ്യക്കുറിയായ ട്വന്റി-50 യുടെ ടിക്കറ്റുകള്‍ തിങ്കളാഴ്ച വിപണിയിലെത്തുന്നു. 20 രൂപയ്ക്ക് 50 ലക്ഷം ഒന്നാംസമ്മാനം നല്‍കുന്നൂവെന്നതാണ് ഈ ഭാഗ്യക്കുറിയുടെ പ്രത്യേകത. എല്ലാ മാസവും 5നും 20 നുമാണ് നറുക്കെടുപ്പ്. ആദ്യ നറുക്കെടുപ്പ് ഡിസംബര്‍ 20ന് തിരുവനന്തപുരത്ത് നടക്കും. അഞ്ച് ലക്ഷം രൂപ രണ്ടാം സമ്മാനമായി അഞ്ചുപേര്‍ക്ക് നല്‍കും. അവസാന അഞ്ചക്കത്തിന് 5000 രൂപ, 1000 രൂപ സമ്മാനങ്ങളും നാലക്കത്തിന് 500 രൂപ സമ്മാനവും മൂന്നക്കത്തിന് 100 രൂപ, 50 രൂപ സമ്മാനവും രണ്ടക്കത്തിന് 20 രൂപ സമ്മാനവും ലഭിക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.


ഐ ലീഗ്: ജയത്തോടെ ബഗാന്‍ രണ്ടാമത്‌


കൊല്‍ക്കത്ത:ഐ ലീഗ് ഫുട്‌ബോളില്‍ ജോസ് ബരറ്റോയുടെയും ബൈച്ചുങ് ബൂട്ടിയയുടെയും ഗോളില്‍ മോഹന്‍ബഗാന്‍ നാട്ടുകാരായ ചിരാഗിനെ തോല്‍പ്പിച്ചപ്പോള്‍ (2-0) ഗോവയില്‍ പിന്നിലുള്ള വാസ്‌ക്കൊ മുംബൈ എയര്‍ ഇന്ത്യയെ ഞെട്ടിച്ചു (1-0). ഒന്നാം പകുതിയിലായിരുന്നു ബഗാന്റെ രണ്ട് ഗോളുകളും 16-ാം മിനിറ്റില്‍ ബ്രസീല്‍ താരം ബരറ്റോയും 30-ാം മിനിറ്റില്‍ ഇന്ത്യന്‍ നായകന്‍ ബൂട്ടിയയും ലക്ഷ്യം കണ്ടു. ജയത്തോടെ 11കളികളില്‍ നിന്ന് 21 പോയന്റുള്ള ബഗാന്‍ പട്ടികയില്‍ രണ്ടാംസ്ഥാനത്തെത്തി. 12 പോയന്റുള്ള ചിരാഗ് ഒമ്പതാംസ്ഥാനത്താണ്. വിദേശതാരം റഷ്‌വാന്‍ തെഷാബേവാണ് എയര്‍ ഇന്ത്യയ്‌ക്കെതിരെ വാസ്‌ക്കൊയുടെ ഏക ഗോള്‍ നേടിയത്. 11 കളികളില്‍ ഗോവന്‍ ടീമിന്റെ ആദ്യജയമാണിത്.....


അഭയ കേസ് അന്വേഷണം സിബിഐ മേധാവി നിരീക്ഷിക്കുന്നു


കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ അന്വേഷണം ദിനംപ്രതി ഡല്‍ഹിയിലുള്ള സിബിഐ മേധാവി അശ്വിന്‍ കുമാര്‍ പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തും.

അന്വേഷണ നടപടികളില്‍ സിബിഐ ചെന്നൈ ജോയിന്റ് ഡയറക്ടര്‍ അശോക് കുമാറിനും ഡിഐജി കന്തസ്വാമിക്കും പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഡിഐജി ഇപ്പോഴും കൊച്ചിയില്‍ ക്യാമ്പ്‌ചെയ്യുന്നു. അശോക് കുമാറും ഏതാനും ദിവസം കൊച്ചിയില്‍ ഉണ്ടായിരുന്നു.

പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് സിബിഐ കസ്റ്റഡിയില്‍ സൗകര്യങ്ങള്‍ എല്ലാം അനുവദിച്ചിട്ടുണ്ടെന്ന് സിബിഐ വക്താവ് പറഞ്ഞു. അവര്‍ക്ക് കൃത്യമായി നല്ല ഭക്ഷണം നല്‍കുന്നുണ്ട്. സിസ്റ്റര്‍ സെഫിയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വിശദമായ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരുന്നു.....


മേജര്‍ സന്ദീപിന്റെ വസതി കോടിയേരി സന്ദര്‍ശിക്കും


തിരുവനന്തപുരം: മുംബൈയില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി എന്‍.എസ്.ജി. കമാന്‍ഡര്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബംഗളൂരുവിലെ വസതി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഞായറാഴ്ച സന്ദര്‍ശിക്കും.

മുംബൈ സി.എസ്.ടി. ടെര്‍മിനലില്‍ ആക്രമണത്തില്‍ കൊലപ്പെട്ട തിരുവനന്തപുരം വലിയശാല സ്വദേശി മുരുകന്‍, മകന്‍ അനീഷ് പ്രഭു എന്നിവരുടെ വീട് മന്ത്രി എം.വിജയകുമാര്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും അറിയിച്ചു.

രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കാന്‍ ഭീകരര്‍ നടത്തിയ കിരാതമായ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സേനാംഗങ്ങള്‍, മറ്റാളുകള്‍ എന്നിവരുടെ കുടുംബങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അനുശോചനം അറിയിച്ചു.....


Saturday, November 29, 2008

എല്ലാ യാതനകള്‍ക്കും കാരണം മതം: ടി.വി ചന്ദ്രന്‍


(+01221205+)പനാജി: മനുഷ്യന്‍ ഇന്ന് അനുഭവിക്കുന്ന എല്ലാ യാതനകള്‍ക്കും മൂലകാരണം മതമാണെന്ന് പ്രശസ്ത സംവിധായകന്‍ ടി.വി ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മതവും മതാചാരങ്ങളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മുംബൈയിലും നാം അത് അനുഭവിച്ചു. രാജ്യാന്തര ചലച്ചിത്രമേളയില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ വിലാപങ്ങള്‍ക്കപ്പുറം പ്രദര്‍ശിപ്പിച്ച ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപത്തിന് ശേഷം അവിടെ നിന്ന് പലായാനം ചെയ്യേണ്ടി വന്ന ഒരു മുസ് ലിം പെണ്‍കുട്ടിയുടെ യാതനകളാണ് ചിത്രം പറയുന്നത്. ഗുജറാത്തില്‍ നിന്ന് കേരളത്തില്‍ രക്ഷതേടിയെത്തുന്ന പെണ്‍കുട്ടിക്ക് ഇവിടെയും നേരിടേണ്ടി വരുന്നത് പീഢനങ്ങളാണ്.....


മകള്‍ മരിച്ചതറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്തു


ചൊക്ലി (കണ്ണൂര്‍): ഒരു വസയുള്ള മകള്‍ മരിച്ച വിവരമറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്തു. ചൊക്ലി മേനപ്രം കല്ലില്‍ സുഗിന (28), മകള്‍ അമൃത (ഒന്ന്) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് മൂന്നിന് അയല്‍ക്കാരാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ വിട്ടിലെ ബക്കറ്റിനുള്ളില്‍ മരിച്ച നിലയിലും അമ്മയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകള്‍ ബക്കറ്റില്‍ വീണു മരിച്ചതറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. വളയത്തെ മലഞ്ചരക്ക് വ്യാപാരി സുരേഷിന്റെ ഭാര്യയാണ് സുഗിന.

ദിനകരന്‍


സബീന സയ്ക്കിയയുടെ മരണം സ്ഥിരീകരിച്ചു


മുംബൈ: ടൈംസ് ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ സബീന സയ്ക്കിയ താജ് ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ താജിലെത്തിയ സബീന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ആറാം നിലയിലെ മുറിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണി വരെ മുറിയിലെ കുളിമുറിയില്‍ നിന്ന് വീട്ടിലേക്ക് എസ്.എം.എസ് ചെയ്തിരുന്ന സബീനയെ കുറിച്ച് അതിന് ശേഷം വിവരമൊന്നുമുണ്ടായിരുന്നില്ല.

സബീനയുടെ സുഹൃത്തുക്കളാണ് മരണവിവരം സ്ഥിരീകരിച്ചത്.


ലക്ഷ്യം മാരിയറ്റിന്റെ മാതൃകയില്‍ താജ് തകര്‍ക്കാന്‍


മുംബൈ: ഇസ്‌ലാമാബാദിലെ മാരിയറ്റ് ഹോട്ടലിന്റെ മാതൃകയില്‍ താജ് മഹല്‍ ഹോട്ടലും ട്രൈഡന്റ് ഹോട്ടലും തകര്‍ക്കാനായിരുന്നു ഭീകരര്‍ പദ്ധതി തയ്യാറാക്കിയതെന്ന് സൂചന.

ഹോട്ടലുകള്‍ ആക്രമിച്ച ഭീകരര്‍ മുംബൈയില്‍ എത്തുന്നതിന് മുന്‍പ് തന്നെ രണ്ട് ഹോട്ടലിന് സമീപത്തും ബോംബുകള്‍ സ്ഥാപിച്ചിരുന്നുവെന്നാണ് പിടിയിലായ ഭീകരനില്‍ നിന്നു ലഭിച്ച സൂചന. എന്നാല്‍ ഇവര്‍ക്ക് കമാന്‍ഡോകളുടെ ഇടപെടല്‍ കാരണം ആസൂത്രണം ചെയ്ത തരത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും കമാന്‍ഡോകള്‍ ആര്‍.ഡി. എക്‌സ് ശേഖരവും രണ്ട് ഹോട്ടലുകള്‍ക്ക് പുറത്തു നിന്നും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ ജവാന്മാര്‍ ബോംബുകളും കണ്ടെടുത്തിരുന്നു.


ഭീകരര്‍ ലക്ഷ്യമിട്ടത് 5000 പേരെ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി


മുംബൈ: നഗരത്തിലെ പത്ത് കേന്ദ്രങ്ങള്‍ ആക്രമിച്ച ഭീകരര്‍ ലക്ഷ്യമിട്ടത് അയ്യായിരം പേരെ വധിക്കാനായിരുന്നെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ കമാന്‍ഡോകളുമായി ഏറ്റുമുട്ടുമ്പോഴെല്ലാം ഭീകരര്‍ക്ക് അവരുടെ മേധാവികളില്‍ നിന്നും സാറ്റലൈറ്റ് ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നും പാട്ടീല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കടല്‍മാര്‍ഗമെത്തിയ ഭീകരര്‍ ആദ്യം കൊളാബയിലെ സഫൂണ്‍ ഡോക് എന്ന തുറമുഖത്തിറങ്ങുകയും അവിടെ നിന്ന് ടാക്‌സിയിലാണ് അവര്‍ ആയുധങ്ങളുമായി ഹോട്ടലുകളിലെത്തിയത്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് എട്ട് കിലോ വീതം സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തിരുന്നു-പാട്ടീല്‍ പറഞ്ഞു.


അന്വേഷണങ്ങള്‍ക്ക് സഹായം നല്‍കാമെന്ന് പാകിസ്താന്‍


ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് പാക് ചാരസംഘടനയായ ഐ.എസ്.ഐ തയ്യാറാണെന്ന് പാകിസ്താന്‍ സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് മഹ്മൂദ് അലി ദുറാനി അറിയിച്ചു. ഒരു സ്വകാര്യ ടി.വി. ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണത്തിലെ ശരിയായ പ്രതികളെ പിടികൂടാനുള്ള എല്ലാ സഹായങ്ങളും പാകിസ്താന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഏത് രീതിയിലുള്ള സഹകരണമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത് എന്നറിയില്ല. ഇതറിയാന്‍ പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്-ദുറാനി അറിയിച്ചു.


പ്രധാനമന്ത്രി സൈനികമേധാവികളുടെ യോഗം വിളിച്ചു


ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മൂന്ന് സേനാവിഭാഗങ്ങളുടെയും മേധാവികളുടെ യോഗം വിളിച്ചുചേര്‍ത്തു. സേനാ തലവന്മാരായ ജനറല്‍ ദീപക് കപൂര്‍, അഡ്മിറല്‍ സുരേഷ് മേത്ത, എയര്‍ ചീഫ് മാര്‍ഷല്‍ ഹോമി, കോസ്റ്റ്ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ അഡ്മിറല്‍ ആര്‍. എഫ് കോണ്‍ട്രാക്ടര്‍, ഇന്‍റലിജന്‍സ് മേധാവി പി.സി. ഹല്‍ദാര്‍ എന്നിവര്‍ക്ക് പുറമെ പ്രതിരോധ സെക്രട്ടറി വിജയ് സിങ്, ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്ത എന്നിവരും യോഗത്തില്‍ പങ്കെടുത്തു.


രാജസ്ഥാന്‍: ജാലോറില്‍ വിമതര്‍ പ്രബലര്‍


ജാലോര്‍: കൊയ്ത്തുകഴിഞ്ഞ ബജ്‌റ പാടങ്ങളുടെയും ബാബൂല്‍ മരങ്ങളുടെയും ഇടയിലൂടെ നേര്‍രേഖയായി റോഡ് ജാലോറിലേക്ക് നീളുന്നു. ജോധ്പുരില്‍നിന്ന് 150 കിലോമീറ്ററോളം തെക്ക് ജാലോര്‍ എന്ന ചെറുപട്ടണം. രാജസ്ഥാന്റെ പ്രൗഢികളൊന്നുമില്ലാത്ത ജാലോര്‍ ഈ തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കപ്പെടുന്ന ചില മത്സരങ്ങള്‍ നടക്കുന്ന ജില്ലയാണ്.

ജയ്‌സാല്‍മര്‍, ജോധ്പുര്‍, ബാര്‍മര്‍, ജാലോര്‍ ഒക്കെ ഉള്‍പ്പെടുന്ന രാജസ്ഥാനാണ് സാക്ഷാല്‍ മാര്‍വാഡ്- മാര്‍വാഡിമാരുടെ ദേശം. ജാലോറില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളാണ്. ആഹോര്‍, ജാലോര്‍, ഭിന്‍മാല്‍, സാഞ്ചോര്‍, റാണിവാഡ. സാഞ്ചോറും റാണിവാഡയും പ്രബലരായ വിമതസ്ഥാനാര്‍ഥികളുടെ കേന്ദ്രങ്ങള്‍.

സാഞ്ചോര്‍ ബി.ജെ.പി.യുടെ ജീവാറാം ചൗധരി 2003ല്‍ 40,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച സ്ഥലമാണ്.....


മണിപ്പുരില്‍ ഒമ്പതാം ദിവസവും പത്രമിറങ്ങിയില്ല


ഇംഫാല്‍: പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റവാളികളെ പിടികൂടാന്‍ സര്‍ക്കാര്‍ നടപടികളൊന്നും എടുക്കാത്തതില്‍ പ്രതിഷേധിച്ച് തുടര്‍ച്ചയായ ഒന്‍പതാം ദിവസവും മണിപ്പുരില്‍ പത്രങ്ങളുള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.

ഓള്‍ മണിപ്പുര്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സമരം ഒമ്പതാം ദിവസവും തുടരുകയാണ്. ഇംഗ്ലീഷ് ദിനപത്രമായ ഇംഫാല്‍ ഫ്രീ പ്രസ്സിലെ ജൂനിയര്‍- സബ് എഡിറ്റര്‍ കോന്‍സം ഋഷികാന്ത (23) നവംബര്‍ 17ന് അജ്ഞാതരുടെ വെടിയേറ്റു മരിക്കുകയായിരുന്നു.

കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി ഇമ്പോബിസിങ് ഉറപ്പുനല്‍കിയെങ്കിലും അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ലാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 19നാണ് സംസ്ഥാനത്തെ പത്രപ്രവര്‍ത്തകര്‍ സമരം തുടങ്ങിയത്.....


മാറാട് കേസ്: വിധി ഡിസംബര്‍ 27ലേക്ക് മാറ്റി


കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ വിധി പ്രസ്താവിക്കുന്നത് പ്രത്യേക കോടതി ഡിസംബര്‍ 27ലേക്ക് മാറ്റി. വിധി തയ്യാറാക്കാന്‍ 20 പ്രവൃത്തി ദിനങ്ങള്‍ കൂടി വേണം എന്നതിനാലാണ് വിധി പ്രസ്താവിക്കുന്നത് നീട്ടുന്നതെന്ന് കേസ് പരിഗണിച്ച ജഡ്ജ ി ബാബു മാത്യു പി. ജോസഫ് പറഞ്ഞു.

വിധി പകര്‍പ്പ് തയ്യാറാക്കുന്നതിന്റെ തൊണ്ണൂറ് ശതമാനം ജോലി പൂര്‍ത്തിയായിക്കഴിഞ്ഞു. അത്യന്തം ഗൗരവമേറിയ കേസായതിനാല്‍ അവസാന ഭാഗം തയ്യാറാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം എന്നതുകൊണ്ടാണ് വിധി പ്രസ്താവിക്കുന്നത് നീട്ടിവയ്ക്കുന്നതെന്നും ജഡ്ജ ി പറഞ്ഞു. കോടതി ചേര്‍ന്ന് രണ്ട് മിനിറ്റിനകം തന്നെ വിധിപ്രസ്താവന നീട്ടിവയ്ക്കുന്നതായി ജഡ്ജ ി അറിയിച്ചു.

വിധി പ്രസ്താവനയുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നഗരത്തിലും പരിസരപ്രദേശത്തും കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു മാറാട് കോടതി പരിസരത്തും മാറാട് ബീച്ചിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്.....


ആക്രമണത്തില്‍ ജീവനക്കാര്‍ക്ക് പങ്കില്ല: താജ് അധികൃതര്‍


മുംബൈ: നഗരത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പങ്കുള്ളതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് താജ് ഹോട്ടലിന്റെ അധികൃതര്‍ പറഞ്ഞു. ഭീകരരില്‍ ഒരാള്‍ കഴിഞ്ഞ പത്ത് മാസമായി ഹോട്ടലില്‍ ഷെഫായി ജോലി ചെയ്തുവരികയായിരുന്നെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

അന്വേഷണോദ്യോഗസ്ഥര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ഞങ്ങള്‍ നല്‍കുന്നുണ്ട്. ഞങ്ങളുടെ ജീവനക്കാര്‍ക്ക് ആക്രമണങ്ങളില്‍ പങ്കുള്ളതായി ഉദ്യോഗസ്ഥര്‍ ഇതുവരെ പറഞ്ഞിട്ടില്ല-ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി മാനേജിങ് ഡയറക്ടര്‍ റെയ്മണ്ട് ബിക്‌സണ്‍ പറഞ്ഞു.


ഞങ്ങള്‍ 10 പേര്‍, വന്നത് കറാച്ചിയില്‍ നിന്ന്: തീവ്രവാദിയുടെ വെളിപ്പെടുത്തല്‍


(+01221188+)മുംബൈ: കറാച്ചിയില്‍ നിന്ന് കപ്പല്‍ മാര്‍ഗമെത്തിയ പത്തു പേരുടെ സംഘമാണ് മുംബൈയില്‍ നാശം വിതച്ചത്. എ.ടി.എസിന്റെ പിടിയിലായ ഏക ഭീകരനായ അസം അമീര്‍ കസവില്‍ നിന്നു ലഭിച്ച വിവരമാണിത്. മുംബൈ മിറര്‍ പത്രമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഛത്രപതി ശിവജി ടെര്‍മിനസ് ആക്രമിച്ച രണ്ടുപേരില്‍ ഒരാളായ അസമിന്റെ ചിത്രം ആക്രമണത്തിന്റെ പിറ്റേ ദിവസം തന്നെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ആക്രമണം നടത്തുന്നതിനിടെയാണ് പരിക്കേറ്റ അസം എ.ടി.എസിന്റെ പിടിയിലായത്. ആസ്പത്രിയില്‍ വച്ച് ആദ്യം സംസാരിക്കാന്‍ തയ്യാറാകാതിരുന്ന ഇയാള്‍ പിന്നീട് ആസ്പത്രി അധികൃതരോട് പറഞ്ഞത് 'എനിക്ക് ജീവിക്കണം, പെട്ടന്ന് സലൈന്‍ കയറ്റൂ' എന്നാണെന്ന് മുംബൈ മിററിന്റെ പ്രധാന വാര്‍ത്തയില്‍ പറയുന്നു.....


ഭീകരാക്രമണം: പാക് വിദേശകാര്യ മന്ത്രി മടങ്ങി


ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇന്ത്യാ സന്ദര്‍ശനം ഇടയ്ക്കുവച്ച് നിര്‍ത്തി നാട്ടിലേക്ക് മടങ്ങി. മുംബൈ ആക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് മന്ത്രി ഷാ മെഹമൂദ് ഖുറേഷന്‍ പാകിസ്താനിലേക്ക് മടങ്ങിയത്. ഖുറേഷന്‍ ഇന്ന് പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനിയെ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു.


താജിന്റെ നഷ്ടം 500 കോടി, പുനര്‍നിര്‍മാണത്തിന് 12 മാസം


(+01221186+)ന്യൂഡല്‍ഹി: ഭീകരരുമായി മൂന്ന് ദിവസത്തോളം നീണ്ടുനിന്ന പേരാട്ടത്തില്‍ ചരിത്രപ്രസിദ്ധമായ ഹോട്ടല്‍ താജ്മഹലിനുണ്ടായ നഷ്ടം 500 കോടി രൂപയാണെന്ന് പ്രാഥമിക നിഗമനം. നൂറ്റാണ്ട് പഴക്കം ചെന്ന ഹോട്ടല്‍ പൂര്‍വസ്ഥിതില്‍ പുനര്‍നിര്‍മിക്കാന്‍ ചുരുങ്ങിയത് 12 മാസമെങ്കിലുമെടുക്കുമെന്നാണ് എന്‍ജിനിയര്‍മാരുടെ വിലയിരുത്തല്‍. ഹോട്ടലിന്റെ പുനര്‍നിമാണത്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സഹായവും വേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.

വെടിവെപ്പിലും ഗ്രനേഡാക്രമണങ്ങളിലും തീവയ്പിലും ഹോട്ടലിന്റെ ഉള്‍വശം ഏതാണ്ട് പൂര്‍ണമായി തന്നെ നശിച്ചിട്ടുണ്ട്. ആറാം നില പൂര്‍ണമായും അഗ്‌നിക്കിരയായി. ഗ്രൗണ്ട്ഫ്‌ളോര്‍, ഒന്നാംനില, രണ്ടാനില എന്നിവിടങ്ങളിലെ തീയണയ്ക്കാന്‍ അഗ്‌നിശമന സേനക്കാര്‍ ഇന്നും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.....


ഐ.എസ്.ഐ തലവനെ ഇന്ത്യയിലേക്ക് അയക്കില്ല


ഇസ്ലാമാബാദ്: മുംബൈയിലെ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ സഹകരിക്കാന്‍ ഐ.എസ്.ഐ മേധാവിയെ ഇന്ത്യയിലേക്ക് അയക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തള്ളി. ഷുജ പാഷയ്ക്ക് പകരം പാക് ചാര സംഘടനയുടെ ഏതെങ്കിലും പ്രതിനിധിയാകും ഇന്ത്യയിലേക്ക് വരിക. പാകിസ്താന്‍ പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി സൈനിക മേധാവി അഷ്ഫക് പര്‍വേസ് ഖയാനി എന്നിവരുടെ അടിയന്തര യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇന്ന് വെളുപ്പിന് 1.30നായിരുന്നു യോഗം.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അഭ്യര്‍ഥന മാനിച്ച് നേരത്തെ പാഷയെ ഇന്ത്യയിലേക്ക് അയക്കാന്‍ പാക് പ്രധാനമന്ത്രി സമ്മതിച്ചിരുന്നു. ചാരസംഘടനയുടെ മേധാവിയെ ഇന്ത്യയിലേയ്ക്ക് അയച്ചാല്‍ അത് ആക്രമണത്തിലെ പാകിസ്താന്റെ പങ്ക് അംഗീകരിക്കുന്നതിന് തുല്ല്യമായിരിക്കും എന്നാണ് പാക് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.....


ഡല്‍ഹിയില്‍ വോട്ടെടുപ്പ്‌


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 69 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പ് നടക്കുന്നു.

രാവിലെ എട്ട് മണിയ്ക്ക് ആരംഭിച്ച വോട്ടെടുപ്പ് കനത്ത മഞ്ഞിനെത്തുടര്‍ന്ന് മന്ദഗതിയിലാണ് നടക്കുന്നത്.

തലസ്ഥാനത്ത് 52,000 സുരക്ഷാസൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്.

10,993 പോളിങ് ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പില്‍ ഒരു കോടി അഞ്ച് ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തും.

69 രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നായി 863 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.


തീ അണയുന്നു: മരണം 150ലേറെ


ഒമ്പത് ഭീകരരെ വധിച്ചു
ട്രൈഡന്റ് ഹോട്ടലും നരിമാന്‍ഹൗസും പൂര്‍ണമായും ഒഴിപ്പിച്ചു
താജില്‍ പോരാട്ടം തുടരുന്നു
നരിമാന്‍ ഹൗസില്‍ നടപടിക്കായി കമാന്‍ഡോകളെ കോപ്ടറില്‍ ഇറക്കി
മൂന്നു ലഷ്‌കര്‍ ഭീകരര്‍ അറസ്റ്റില്‍
വീണ്ടും ഭീകരാക്രമണമെന്ന അഭ്യൂഹം മുംബൈയില്‍ പരിഭ്രാന്തി വിതച്ചു

(+01221151+)മുംബൈ: രാജ്യത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് മുംബൈയില്‍ നടന്ന ഭീകരരുടെ തേര്‍വാഴ്ചയ്‌ക്കെതിരെ സുരക്ഷാസേനയുടെ നടപടി വെള്ളിയാഴ്ച രാത്രിയും തുടര്‍ന്നു. നക്ഷത്രഹോട്ടലായ താജിലാണ് രണ്ടു ദിനരാത്രങ്ങള്‍ പിന്നിട്ട് കമാന്‍ഡോ ഓപ്പറേഷന്‍ തുടരുന്നത്. മറ്റൊരു ആഡംബര ഹോട്ടലായ ട്രൈഡന്റിന്റെയും നരിമാന്‍ ഹൗസിന്റെയും നിയന്ത്രണം വെള്ളിയാഴ്ച സുരക്ഷാസേന ഏറ്റെടുത്തു.....


താജില്‍ ഏറ്റുമുട്ടല്‍ രൂക്ഷം


മുംബൈ: ഭീകരര്‍ ആക്രമിച്ച താജ് ഹോട്ടലില്‍ ഏറ്റുമുട്ടല്‍ രൂക്ഷം. ഇവിടെ ഇന്ന് രാവിലെയും വെടിവെയ്പും സ്‌ഫോടനവും നടന്നു. ഹോട്ടലിന്റെ ഒന്നാം നിലയില്‍ വന്‍ അഗ്‌നിബാധയുണ്ടായി.

കൂടുതല്‍ കമാന്‍ഡോകള്‍ താജിലെത്തിയിട്ടുണ്ട്. ഹോട്ടലില്‍ ഒന്നിലധികം തീവ്രവാദികളുണ്ടെന്ന് എന്‍.എസ്.ജി അറിയിച്ചു. അമ്പത്തിയഞ്ചാം മണിക്കൂറിലേയ്ക്കുകടന്ന ദൗത്യം അതിന്റെ അവസാനഘട്ടത്തിലാണെന്നും എന്‍.എസ്.ജി തലവന്‍ അറിയിച്ചു.