Saturday, October 25, 2008

ആഗോള വിപണിയില്‍ വീണ്ടും തകര്‍ച്ച


(+01218525+)വാഷിങ്ടണ്‍: ആഗോള വിപണിയില്‍ വീണ്ടും ഇടിവ്. അമേരിക്ക, യൂറോപ്പ്, ഏഷ്യ വിപണികളെല്ലാം വന്‍ നഷ്ടമാണ് നേരിട്ടത്. അമേരിക്കന്‍ വിപണിയായ ഡൗജോണ്‍സ് 312 പോയിന്റ് ഇടിഞ്ഞ് 8378.95 ലേക്ക് വീണു. ഇടിവ് 3.6 ശതമാനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഡൗജോണ്‍സ്. വ്യാപാരത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ 504 പോയിന്റ് വരെ താഴ്‌ന്നെങ്കിലും പിന്നീട് 112 പോയിന്റ് തിരിച്ചുപിടിച്ചു. നാസ്ഡാക്ക് 3.2 ശതമാനവും ഇടിഞ്ഞു.

ആഗോള മാന്ദ്യത്തെ തുടര്‍ന്ന് വിപണികളെല്ലാം ശക്തമായ വില്‍പന സമ്മര്‍ദം നേരിടുകയാണ്. യൂറോപ്യന്‍ ഏഷ്യന്‍ വിപണികളും സമാനമായ തകര്‍ച്ചയെ അഭിമുഖീകരിച്ചു. ഫ്രഞ്ച് വിപണി 204 പോയിന്റും ജര്‍മ്മന്‍ വിപണി 224 പോയിന്റും താഴ്ന്നപ്പോള്‍ ഹോങ്കോങ്ങില്‍ ഇടിവ് 1142 പോയിന്റായിരുന്നു.....


No comments: