Monday, October 27, 2008

ശിക്ഷാ ഇളവ് അത്യപൂര്‍വസന്ദര്‍ഭങ്ങളില്‍ മാത്രം: സുപ്രീം കോടതി


ന്യൂഡല്‍ഹി: അത്യപൂര്‍വ സന്ദര്‍ഭങ്ങളിലല്ലാതെ ഗുരുതരകുറ്റങ്ങളിലെ ശിക്ഷാവിധിയില്‍ ഇളവ് അനുവദിക്കരുതെന്ന് സുപ്രിം കോടതി നിര്‍ദേശം. രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവിനെതിരായി നല്‍കിയ ഹര്‍ജി പരിഗണിക്കവെ ജസ്റ്റീസ് മാരായ അരിജിത് പസായത് മുകുന്ദകാം ശര്‍മ്മ എന്നിവരടങ്ങിയ ബഞ്ചാണ് ശ്രദ്ധേയമായ ഈ നിര്‍ദേശം നല്‍കിയത്.

ഒരു കൊലപാതകക്കേസിലെ 18 പ്രതികള്‍ക്ക് നല്‍കിയ ജീവപര്യന്തം തടവ് ഇളവു ചെയ്ത് രാജസ്ഥാന്‍ ഹൈക്കോടതി ജാമ്യം നല്‍കിയെന്നതിനെതിരെ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെ ആയിരുന്നു ഈ നിര്‍ദേശം.
കൊലപാതകം, കൊലപാതകശ്രമം, മാനഭംഗം തുടങ്ങിയകേസുകളില്‍ ഒരു കാരണവശാലും ഇളവ് അനുവദിക്കരുത്. സെക്ഷന്‍ 302 പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്കുമാത്രമേ ശിക്ഷാ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കേണ്ടതുള്ളു എന്നും കോടതി പറഞ്ഞു.....


No comments: