ന്യൂഡല്‍ഹി: പാകിസ്താന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് കരസേന സിയാച്ചിന്‍ ട്രക്കിങ് തുടങ്ങി. ശാസ്ത്രജ്ഞരും പത്രപ്രവര്‍ത്തകരും അടക്കം 42 പേര് അടങ്ങിയ സംഘമാണ് ട്രക്കിങ് നടത്തുന്നത്. ബുധനാഴ്ച തുടങ്ങിയ ട്രക്കിങ് ഒക്ടോബര്‍ ഏഴിന് പ്രതിരോധമന്ത്രി എ.കെ.ആന്റണി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ഒക്ടോബര്‍ 19 ന് സംഘം സിയാച്ചിനിലെത്തും. വിവിധ സൈനിക വിഭാഗങ്ങള്‍, ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡി.ആര്.ഡി.ഒ, ഡിഫന്‍സ് അക്കൗണ്ട്സ് എന്നിവയുടെ പ്രതിനിധികള്‍, പത്രപ്രവര്‍ത്തകര്‍, സൈനികരുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ അടങ്ങിയതാണ് സംഘം.
No comments:
Post a Comment