ഭുവനേശ്വര്‍: ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യാന്‍ തയാറായാല്‍ നിങ്ങളെ കാത്തിരിക്കുന്നത് പെണ്‍കുട്ടിയുടെ വക റോസാപൂവും ചെറു പുഞ്ചിരിയുമായിരിക്കാം. ഒറീസയിലാണ് ഈ പുതിയ രീതി.
ഹെല്‍മറ്റ് ധരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ പുതിയ പരീക്ഷണം. എഞ്ചിനീയറിങ് വിദ്യാര്‍ഥിനികള്‍ക്കാണ് റോസാപൂവ് നല്‍കുന്ന ചുമതല നല്‍കിയിട്ടുള്ളത്.
ഹെല്‍മറ്റ് ധരിക്കാതെ വരുന്നവര്‍ ഭാവിയില്‍ അത് മറക്കാതിരിക്കാനും ഉപായം കണ്ടെത്തിയിട്ടുണ്ട്. സഹോദര-സഹോദരീ ബന്ധത്തിന്റെ പ്രതീകമെന്നോണം രാഖിയായിരിക്കും അവര്‍ക്ക് ലഭിക്കുക. ഏതായാലും പുതിയ പരീക്ഷണം ഫലം കണ്ടുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.....
No comments:
Post a Comment