തിരുവനന്തപുരം: സിനിമാ പോസ്റ്ററില്‍ അശ്ലീലമായി പ്രത്യക്ഷപ്പെട്ടതിന് നയന്‍താരയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ഏകന്‍ എന്ന സിനിമയുടെ പോസ്റ്ററില്‍ അശ്ലീലമായി പ്രത്യക്ഷപ്പെട്ടെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കേസെടുക്കാന്‍ നിര്‍ദേസം നല്‍കിയത്. സംവിധാകയന്‍ രാജീവ് സുന്ദറിനെതിരെയും പരാതിയുണ്ട്.
Friday, October 31, 2008
നയന്‍താരയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
തിരുവനന്തപുരം: സിനിമാ പോസ്റ്ററില്‍ അശ്ലീലമായി പ്രത്യക്ഷപ്പെട്ടതിന് നയന്‍താരയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ഏകന്‍ എന്ന സിനിമയുടെ പോസ്റ്ററില്‍ അശ്ലീലമായി പ്രത്യക്ഷപ്പെട്ടെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കേസെടുക്കാന്‍ നിര്‍ദേസം നല്‍കിയത്. സംവിധാകയന്‍ രാജീവ് സുന്ദറിനെതിരെയും പരാതിയുണ്ട്.
കവി അക്കിത്തത്തിന് എഴുത്തച്ഛന്‍ പുരസ്‌കാരം
(+01219046+)തൃശൂര്‍: മഹാകവി അക്കിത്തത്തിന് ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം. തൃശൂര്‍ അയ്യന്തോളിലുള്ള അക്കിത്തത്തിന്റെ വസതിയിലെത്തി സാംസ്‌കാരിക മന്ത്രി എം എ ബേബിയാണ് പുരസ്‌കാര വിവരം അറിയിച്ചത്.
കവി ഒ എന്‍ വി കുറുപ്പ് അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. സാഹിത്യ അക്കാദമി പ്രസിഡന്റ് എം മുകുന്ദന്‍, അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പാര്‍ട്ടി ഓഫീസിലെ പോലീസുകാരുടെ യോഗം അന്വേഷിക്കുന്നു
തിരുവനന്തപുരം: കോട്ടയം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പോലീസ് അസോസിയേഷന്‍ യോഗം നടന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങി. മധ്യമേഖല ഐ.ജി വിന്‍സെന്റ് എം.പോളാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആരെല്ലാമാണ് യോഗത്തില്‍ പങ്കെടുത്തത്. ഏത് സാഹചര്യത്തിലാണ് യോഗം അവിടെ വിളിച്ചത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
അസോസിയേഷന്റെ ജില്ലാ ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പങ്കെടുത്തതായാണ് വാര്‍ത്ത വന്നത്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ട സംഭവവുമുണ്ടായി. എന്നാല്‍ അങ്ങനെയൊരു യോഗം നടന്നില്ലെന്നാണ് പോലീസ് അസോസിയേഷനും ആഭ്യന്തര വകുപ്പും അറിയിച്ചത്.
അസം സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 77 ആയി
ഗുവാഹാട്ടി: അസമില്‍ ഇന്നലെയുണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 77 ആയി.
പതിമ്മൂന്നിടത്താണ് ഇന്നലെ സ്‌ഫോടനങ്ങളുണ്ടായത്. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു.
അതേസമയം സ്‌ഫോടനപരമ്പരകള്‍ക്കുപിന്നില്‍ ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്‌ലാമി(ഹുജി) ഭീകരരാണെന്ന സംശയം ബലപ്പെട്ടു.
വടക്കുകിഴക്കന്‍ മേഖലകളിലെ രഹസ്യതാവളങ്ങള്‍ ഉപയോഗിച്ച് ഹുജി സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി സുരക്ഷാ ഏജന്‍സികള്‍ക്ക് നേരത്തെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസം സ്‌ഫോടനത്തിനു പിന്നിലും ഹുജിക്ക് പങ്കുണ്ടെന്ന സംശയിക്കുന്നത്.
സംഭവത്തില്‍ പങ്കില്ലെന്ന് ഉള്‍ഫ പറഞ്ഞിട്ടുണ്ട്.
പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെയും ബംഗ്ലാദേശ് ഏജന്‍സിയായ ഡി.....
ഛത്തീസ്ഗഡ്ഢില്‍ ചാവേറാക്രമണത്തില്‍ 17 പോലീസുകാര്‍ക്ക് പരിക്ക്
റായ്പൂര്‍: ഛത്തീസ്ഗഡ്ഢില്‍ മാവോയിസ്റ്റുകളുടെ ചാവേറാക്രമണത്തില്‍ 17 പോലീസുകാര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ജില്ലയായ നാരായണ്‍പൂരിലെ ബാസ്റ്ററിലാണ് ആക്രമണം ഉണ്ടായത്.
പോലീസുകാര്‍ സഞ്ചരിച്ചിരുന്ന മിനിബസ്സിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബസ്സില്‍ 25 പോലീസുകാരുണ്ടായിരുന്നു.
പരിക്കേറ്റവരെയെല്ലാം നാരായണ്‍പൂരിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
നാളെ മുതല്‍ ലോഡ്‌ഷെഡ്ഡിംഗ് സമയത്തില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ്‌ഷെഡ്ഡിംഗ് സമയത്തില്‍ നാളെ മുതല്‍ മാറ്റം വരും.
വൈകീട്ട് ആറ് മണിയ്ക്കും പത്ത് മണിയ്ക്കും ഇടയിലായിരിക്കും ലോഡ്‌ഷെഡ്ഡിംഗ്.
തീവ്രവാദി ബന്ധം: അബ്ദുള്‍ ജലീലിന്റെ ജാമ്യാപേക്ഷ തള്ളി
തലശ്ശേരി: തീവ്രവാദി ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ അബ്ദുള്‍ ജലീലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജലീലിന്റെ ജാമ്യാപേക്ഷ തള്ളിയത്.
എം.എ.കുട്ടപ്പന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: മുന്‍മന്ത്രി എം.എ.കുട്ടപ്പനെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി നോമിനേറ്റ് ചെയ്തു.
കൊടിക്കുന്നില്‍ സുരേഷ് എ.ഐ.സി.സി സെക്രട്ടറിയായ ഒഴിവിലാണ് നിയമനം.
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരനെ കാണാതായി
മലപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരനെ കാണാതായി.
കൊടിഞ്ഞി പള്ളിക്കല്‍ ഹൗസില്‍ ഹൈദ്രോസ് കോയ തങ്ങളുടെ മകന്‍ ഫവാദിനെയാണ് കാണാതായത്.
കൂടാല്‍ മര്‍ക്കസ് സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ത്ഥിയാണ് ഫവാദ്.
കൂട്ടുകാരോടൊത്ത് ഇന്നലെ വൈകീട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ ഫവാദ് ഒഴുക്കില്‍ ഒലിച്ചുപോവുകയായിരുന്നു. എന്നാല്‍ ഇന്നാണ് ഫവാദിന്റെ വീട്ടുകാര്‍ ഇക്കാര്യം അറിയുന്നത്.
കാളികാവ് ഭഗവതിക്ഷേത്രത്തിലെ ചുറ്റുവിളക്കുകള്‍ നശിപ്പിച്ച നിലയില്‍
മലപ്പുറം: കാളികാവ് ഭഗവതി ക്ഷേത്രത്തിന്റെ എഴുന്നൂറോളം ചുറ്റുവിളക്കുകള്‍ നശിപ്പിച്ച നിലയില്‍. വ്യാഴാഴ്ച രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു.
വെള്ളിയാഴ്ച രാവിലെയെത്തിയ ക്ഷേത്ര ഭാരവാഹികളാണ് സംഭവം ആദ്യം അറിയുന്നത്.
പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി വി.കെ.രാജുവിന്റെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച പകല്‍ രണ്ട് മുതല്‍ നാല് മണി വരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
വൈകീട്ട് അഞ്ചിന് പ്രതിഷേധ റാലിയും സര്‍വമത സമ്മേളനവും നടക്കും.
മൂന്നാം ടെസ്റ്റ്: ഓസ്‌ട്രേലിയ നാലിന് 338
(+01219043+)ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റിന് 338 റണ്‍സെടുത്തു.
21 റണ്‍സോടെ മൈക്കല്‍ ക്ലാര്‍ക്കും നാല് റണ്‍സോടെ ഷെയ്ന്‍ വാട്‌സണുമാണ് ക്രീസില്‍.
മാത്യു ഹെയ്ഡന്‍(83), ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്(87), സൈമണ്‍ കാറ്റിച്ച്(64), മൈക്കല്‍ ഹസി(53) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്.
ഇന്ത്യയ്ക്കുവേണ്ടി വീരേന്ദര്‍ സെവാഗ് മൂന്നും അമിത് മിശ്ര ഒന്നും വിക്കറ്റ് വീഴ്ത്തി.
വിക്കറ്റ് നഷ്ടപ്പെടാതെ 50 റണ്‍സെന്ന നിലയില്‍ രാവിലെ കളി പുനരാരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് 123 റണ്‍സിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്.
ഫീല്‍ഡിങിനിടെ കൈവിരലിന് പരിക്കേറ്റ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ മൈതാനം വിട്ടതിനെത്തുടര്‍ന്ന് മഹേന്ദ്രസിങ് ധോനിയാണ് ഇന്ത്യയെ നയിച്ചത്.....
49 ശതമാനമാക്കും
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനമാക്കും.
ഇതുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് റഗുലേറ്ററി ബില്‍ ഭേദഗതി കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.
ഡിസംബറില്‍ ബില്‍ പാര്‍ലമെന്റില്‍ വയ്ക്കും.
ഇതുവരെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ വിദേശനിക്ഷേപ പരിധി 26 ശതമാനമായിരുന്നു.
എല്‍.ഐ.സിയിലുള്ള സര്‍ക്കാര്‍ മൂലധനം അഞ്ച് കോടിയില്‍ നിന്ന് 100 കോടിയാക്കി ഉയര്‍ത്തുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു.
1938ലെ ഇന്‍ഷുറന്‍സ് ആക്ട്, 1972ലെ ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് ആക്ട്, 1999ലെ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് ആക്ട് എന്നിവയില്‍ ഭേദഗതി വരുത്തിയാണ് പുതിയ ബില്‍ കൊണ്ടുവരിക.
ആറ് മുതല്‍ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം അനുശാസിക്കുന്ന 86-ാം ഭരണഘടനാ ഭേദഗതി നിയമം മൂലം ഉറപ്പ് വരുത്താനും തീരുമാനമായി.....
പുത്തൂരില്‍ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു
കോട്ടക്കല്‍: പുത്തൂരിനടുത്ത് അരിച്ചോളിയില്‍ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ചാപ്പനങ്ങാടി പടിഞ്ഞാറെ പറമ്പില്‍ സുബ്രഹ്മണ്യന്‍ ആണ് മരിച്ചത്.
ഇന്ത്യ-നേപ്പാള്‍ സെക്രട്ടറിതല ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: ഇന്ത്യ നേപ്പാള്‍ ആഭ്യന്തര സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ച ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കും. തീവ്രവാദം, സുരക്ഷ, അതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ചാ വിഷയമാകും. ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്തയാണ്.
ഗോവിന്ദ പ്രസാദ് ഖുസുമിന്റെ നേതൃത്വത്തിലാണ് നേപ്പാള്‍ പ്രതിനിധി സംഘം ചര്‍ച്ചയ്‌ക്കെത്തിയിട്ടുള്ളത്. മാവോയിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ആദ്യത്തെ നയതന്ത്രതല ചര്‍ച്ചയാണ് രണ്ട് ദിവസമായി ഡല്‍ഹിയില്‍ നടക്കുക.
സ്‌ഫോടനങ്ങളില്‍ പങ്കില്ലെന്ന് ഉള്‍ഫ
ന്യൂഡല്‍ഹി: അസമില്‍ ഇന്നലെയുണ്ടായ സ്‌ഫോടന പരമ്പരയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഉള്‍ഫ വ്യക്തമാക്കി. അന്വേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ സംശയത്തിന്റെ മുന നീളുന്നത് ബംഗ്ലാദേശി ഭീകര സംഘടനയായ ഹര്‍ക്കത്ത് ഉള്‍ ജിഹാദ് ഇസ്‌ലാമി(ഹുജി)യുടെ നേര്‍ക്കാണ്. സ്‌ഫോടനങ്ങള്‍ ഇത്രയും കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന് അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് സംഘവും. സംശയം ഹുജിയെ തന്നെയാണെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഐ.ജി ഖാഗന്‍ ശര്‍മ്മയും അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ എക്‌സ്പ്രസ് 7000 പേരെ പിരിച്ചുവിടുന്നു
ന്യൂയോര്‍ക്ക്: പ്രമുഖ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയായ അമേരിക്കന്‍ എക്‌സ്പ്രസ് 7000 ജോലിക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. മൊത്തം ജോലിക്കാരുടെ 10 ശതമാനമാണ് വെട്ടിക്കുറയ്ക്കുന്നത്. ഉപഭോക്താക്കളുമായി നേരിട്ട് ബന്ധമില്ലാത്ത മാനേജര്‍മാരെയാണ് കൂടുതലായും ഒഴിവാക്കുന്നത്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിലൂടെ ഏകദേശം 1.8 ബില്യണ്‍ ഡോളര്‍ അടുത്ത വര്‍ഷം നേടാനാവുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതമായത്.
ഓഹരി വിപണി കുതിച്ചു
മുംബൈ: ആഗോള ഓഹരി വിപണികളുടെ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഇന്ത്യ ഓഹരി വിപണിയിലും വ്യാപാര ആരംഭത്തില്‍ വന്‍ കുതുപ്പ്. മുംബൈ ഓഹരി സൂചിക വ്യാപാരം തുടങ്ങി ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ 600 പോയിന്റ് ഉയര്‍ന്നു. എന്‍.എസ്.ഇ നിഫ്റ്റിയും 170 പോയിന്റ് നേട്ടവുമായി വ്യാപാരം തുടരുന്നു. എണ്ണ, ബാങ്ക്, ലോഹം, ഐ.ടി എന്നീ മേഖലകളിലെ എല്ലാ പ്രധാന ഓഹരികള്‍ക്കും വില കയറി.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് അരശതമാനം കുറച്ചതിന്റെ ആനുകൂല്യത്തില്‍ ഡൗജോണ്‍സ് 189 പോയിന്റ് നേട്ടവുമായാണ് വ്യാഴാഴ്ച വ്യാപാരം അവസാനിച്ചത്.
ഗംഭീറിന് ഒരു ടെസ്റ്റില്‍ നിന്ന് വിലക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ഐ.സി.സി ഒരു ടെസ്റ്റില്‍ നിന്ന് വിലക്കി. ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് പേസ് ബൗളര്‍ ഷെയ്ന്‍ വാട്‌സണുമായി ഉരസലില്‍ ഏര്‍പ്പെട്ടതിനാണ് വിലക്ക്. ഇതോടെ ഓസീസിനെതിരെ നാഗ്പൂരില്‍ നടക്കുന്ന ടെസ്റ്റില്‍ ഗംഭീറിന്
കളിക്കാനാകില്ല. ഗംഭീറിന്റെയും വാട്‌സന്റെയും മൊഴി മാച്ച് റഫറി ക്രിസ് ബ്രോഡ് കേട്ടതിന് ശേഷമാണ് ശിക്ഷ വിധിച്ചത്.
ഇരുവരും പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റണ്ണിനായി ഓടുമ്പോള്‍ തടസ്സപ്പെടുത്തിയതിന് തിരിച്ചോടുമ്പോള്‍ ഗംഭീര്‍ വാട്‌സന്റെ ദേഹത്ത് ചെറിയ തോതില്‍ ഇടിക്കുകയുണ്ടായി. ഇതാണ് പ്രശ്‌നമായത്. വാട്‌സണെതിരെ ലെവല്‍ ഒന്ന് പ്രകാരവും ഗംഭീറിനെതിരെ ലെവല്‍ രണ്ട് പ്രകാരവുമാണ് കുറ്റം ചുമത്തിയിരുന്നത്.....
പാര്‍ട്ടി ഓഫീസില്‍ പോലീസുകാരുടെ യോഗം വിളിച്ചത് തെറ്റ്: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പോലീസ് അസോസിയേഷന്റെ യോഗം വിളിച്ചത് ഗൗരവമായ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ഇത്തരം യോഗങ്ങള്‍ 14 ജില്ലകളിലും വിളിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും ഗൗരവമായ വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് അതീവ ഗുരുതരമായ സംഗതിയാണ്.
ഭരിക്കുന്ന മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എം തന്നെയാണ് പോലീസുകാരുടെ യോഗം വിളിച്ചുകൂട്ടാന്‍ മുന്‍കൈയെടുക്കുന്നത്. പോലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി
മോട്ടറോള 3000 ജോലിക്കാരെ പിരിച്ചുവിടുന്നു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ കമ്പിയായ മോട്ടറോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 3000 ജീവനക്കാരെ പിരിച്ചുവിടുന്നു. പിരിച്ചുവിടുന്നവരില്‍ ഏറെയും മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ യൂണിറ്റുകളിലുള്ളവരാണ്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 397 മില്യണ്‍ ഡോളര്‍ നഷ്ടമാണ് കമ്പനി നേരിട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 60 മില്യണ്‍ ഡോളര്‍ ലാഭമുണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ഷം ഇത്രയും നഷ്ടത്തിലേക്ക് കൂപ്പകുത്തിയത്. ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിലൂടെ ഏകദേശം 800 മില്യണ്‍ ഡോളര്‍ ലാഭിക്കാമെന്നാണ് കമ്പനി കരുതുന്നത്.
സാമ്പത്തിക പ്രതിസന്ധി: അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രക്കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ലക്ഷ്മിനിവാസ നെരുസുവിന്റെ ഭാര്യയേയും രണ്ട് കുട്ടികളേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട നെരുസു ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് അനുമാനിക്കുന്നത്. ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ നെരുസുവിന്റെ കാറും പിടിച്ചെടുത്തിരുന്നു. കൃത്യത്തിന് ശേഷം ഇയാള്‍ മുങ്ങിയെന്ന് പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താന്‍ പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ട്.
മൂന്നാഴ്ച മുമ്പാണ് ഓഹരി വിപണിയിലെ തകര്‍ച്ചയില്‍ മനംനൊന്ത് ഇന്ത്യന്‍ എഞ്ചിനീയറായ കാര്‍ത്തിക് രാജാറാം ഭാര്യയേയും മക്കളേയും വെടിവെച്ചുകൊന്ന ശേഷം സ്വയം നിറയൊഴിച്ചത്.....
അസിസ്റ്റന്‍റ് ഗ്രേഡ് നിയമനം: ലോകായുക്ത വിധിക്ക് സ്‌റ്റേ
കൊച്ചി: കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം റദ്ദാക്കിയ ലോകായുക്ത ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. നവംബര്‍ 18 വരെയാണ് സ്‌റ്റേ. സംസ്ഥാന സര്‍ക്കാരും കേരള സര്‍വകലാശാലയും പ്രത്യേകം പ്രത്യേകം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നിയമനകാര്യങ്ങള്‍ ഉപലോകായുക്തയുടെ പരിധിയില്‍ വരുന്നതല്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
കേസില്‍ കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും. വ്യാപാകമായ അഴിമതിയും രാഷ്ട്രീയ ഇടപെടലും നടന്നുവെന്ന ആരോപണം ഉയര്‍ന്ന അസിസ്റ്റന്റ് ഗ്രേഡ് നിയമനം വന്‍ വിവാദമായിരുന്നു. ഒരു പരാതിയായി ലഭിച്ചത് പരിഗണിച്ച ഉപലോകായുക്ത നിയമന നടപടികള്‍ പരിശോധിച്ച് ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ശിപാര്‍ശ നല്‍കിയത്.....
സ്വകാര്യ ഇന്‍ഷറുന്‍സ് രംഗത്ത് വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി
ന്യൂഡല്‍ഹി: സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്തി. വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്താനുള്ള ഇന്‍ഷുറന്‍സ് റെഗുലേറ്ററി ബില്‍ മന്ത്രിസഭ അംഗീകരിച്ചു. ആറിനും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള നിയമഭേദഗതിയും മന്ത്രിസഭ അംഗീകരിച്ചു. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയിലെ സര്‍ക്കാരിന്റെ മൂലധനം അഞ്ച് കോടിയില്‍ നിന്ന് 100 കോടിയായും ഉയര്‍ത്തും.
സോണിയക്കും രാഷ്ട്രപതിക്കും വധഭീഷണി
കൊച്ചി: രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ വധിക്കുമെന്ന് ഇമെയില്‍ ഭീഷണി. രാഷ്ട്രപതി ഭവനിലാണ് സന്ദേശം എത്തിയത്. നവംബര്‍ 14 നകം വധിക്കുമെന്നാണ് ഭീഷണയില്‍ പറയുന്നത്. ഭീഷണി സന്ദേശം കൊച്ചിയില്‍ നിന്നാണ് പോയിരിക്കുന്നത്. റഹ്മത്തുള്ള ബര്‍ക്കത്ത് എന്ന മെയിലില്‍ നിന്നാണ് അയച്ചിരിക്കുന്നത്.
ഇതിന് പുറമേ കൊച്ചി, ഡല്‍ഹി ഉള്‍പ്പടെ രാജ്യത്തെ നാല് മഹാനഗരങ്ങളില്‍ നവംബര്‍ 14 നകം സ്‌ഫോടനം നടത്തുമെന്നും സന്ദേശത്തില്‍ പറയുന്നു. ഡല്‍ഹിയില്‍ എട്ട് സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുമെന്നാണ് മുന്നറിയിപ്പ്. ഭീഷണിയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സന്ദേശത്തിന്റെ ഉറവിടം തേടി അന്വേഷണം തുടങ്ങി.....
ഷെയ്ന്‍ വാട്‌സണ് മാച്ച് ഫീയുടെ 10 ശതമാനം പിഴ
ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റിനിടെ ഗൗതം ഗംഭീറുമായി ഉരസലിലേര്‍പ്പെട്ട ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ഷെയ്ന്‍ വാട് സണ് മാച്ച് ഫീയുടെ 10 ശതമാനം പിഴയിട്ടു. ഐ.സി.സിയുടെ പെരുമാറ്റച്ചട്ടം ഇരുവരും ലംഘിച്ചതായി അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലെവല്‍ 1 പ്രകാരം കുറ്റം ചുമത്തിയ വാട്‌സന്റെ മൊഴി കേട്ട ശേഷമാണ് 10 ശതമാനം മാച്ച് ഫീ പിഴയിടാന്‍ തീരുമാനിച്ചത്.
ഭീകരശക്തികളെ ഒറ്റപ്പെടുത്തണം- പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരശക്തികളെ ഒറ്റപ്പെടുത്താന്‍ ഒറ്റക്കെട്ടായ പരിശ്രമം വേണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. അസമിലുണ്ടായ സേ്ഫാടനപരമ്പരകളെ അപലപിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
അക്രമത്തിന്റെ വഴി പിന്തുടരുന്നവരെ ചെറുക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. നിരപരാധികളെയും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഭീരുക്കളാണ്- അദ്ദേഹം അഭിപ്രായപ്പെട്ടു.
അസമിലെ സേ്ഫാടനപരമ്പരയെ ആഭ്യന്തരമന്ത്രി ശിവരാജ്പാട്ടീല്‍ അപലപിച്ചു. സേ്ഫാടനത്തിന്റെ വിവരം അറിഞ്ഞ ഉടനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണനുമായി അദ്ദേഹം ചര്‍ച്ച നടത്തി. നിലവിലുള്ള സാഹചര്യം നേരിടാനുള്ള നടപടികള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച.....
രാജ്താക്കറെക്കെതിരെ നടപടിയില്ലെങ്കില്‍ ലോക്‌സഭാംഗങ്ങള്‍ രാജിവെക്കും - ശരത്‌യാദവ്
ന്യൂഡല്‍ഹി: പ്രാദേശിക വികാരം കുത്തിപ്പൊക്കി കലാപം സൃഷ്ടിച്ചതിന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്.) തലവന്‍ രാജ്താക്കറെയുടെ പേരില്‍ നിയമ നടപടി സ്വീകരിക്കുകയും രണ്ട് ഉത്തരേന്ത്യന്‍ യുവാക്കള്‍ മഹാരാഷ്ട്രയില്‍ കൊല്ലചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തില്ലെങ്കില്‍ ലോക്‌സഭയിലെ അഞ്ച് ജനതാദള്‍ (യുണൈറ്റഡ്) അംഗങ്ങളും രാജിവെക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത്‌യാദവ് കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. നവംബര്‍ നാലിന് മുമ്പ് ഈ തീരുമാനം ഉണ്ടാവണമെന്നും ശരത്‌യാദവ് ആവശ്യപ്പെട്ടു.
എം.എന്‍.എസ്സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഉത്തരേന്ത്യക്കാര്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണവും നടത്തണം.....
പ്രഗ്യാസിങ്ങിനു മത്സരിക്കാന്‍ സീറ്റു നല്‍കാം- ഉമാഭാരതി
(+01218987+)ഇന്‍ഡോര്‍: മാലെഗാവ് സേ്ഫാടനക്കേസില്‍ അറസ്റ്റിലായ സന്ന്യാസിനി പ്രഗ്യാസിങ് താക്കൂറിനു ഉമാഭാരതിയുടെ ഭാരതിയ ജനശക്തി പാര്‍ട്ടി (ബി.ജെ.എസ്.) തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് വാഗ്ദാനം ചെയ്തു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പ്രഗ്യയ്ക്ക് മധ്യപ്രദേശിലെ പാര്‍ട്ടിയുടെ ഏതു സീറ്റു വേണമെങ്കിലും നല്‍കാമെന്ന് ഉമാഭാരതി പ്രഖ്യാപിച്ചു.
ബി.ജെ.പി.യ്‌ക്കെതിരെ മധ്യപ്രദേശില്‍ മത്സരിക്കണമെന്ന് പ്രഗ്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു സീറ്റു നല്‍കുമെന്ന് ബി.ജെ.എസ്. ദേശീയ സെക്രട്ടറി ഇന്ദര്‍പ്രജാപത് പറഞ്ഞു. ഇത് സംബന്ധിച്ച് പ്രഗ്യയുടെ അഭിഭാഷകനുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രജാപത് അറിയിച്ചു.
കേസില്‍ പ്രഗ്യ നിരപരാധിയാണെന്നും അവര്‍ക്കെതിരെ രാഷ്ട്രീയലക്ഷ്യത്തോടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് ബി.....
അമേരിക്കയുമായുള്ള ആയുധ ഇടപാട്; ഇന്ത്യയ്ക്കു രണ്ടാംസ്ഥാനം
വാഷിങ്ടണ്‍: അമേരിക്കയുടെ ആഗോള ആയുധക്കച്ചവടത്തില്‍ കഴിഞ്ഞവര്‍ഷം 50 ശതമാനത്തോളം വര്‍ധനയുണ്ടായി. വികസ്വര രാജ്യങ്ങളുടെ കൂട്ടത്തില്‍ സൗദി അറേബ്യയാണ് അമേരിക്കയില്‍നിന്ന് ഏറ്റവുമധികം ആയുധം വാങ്ങിയത്. ഇന്ത്യയ്ക്കാണു രണ്ടാംസ്ഥാനം. പാകിസ്താന്‍ മൂന്നാമതുണ്ട്.
അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ വിതരണംചെയ്ത റിപ്പോര്‍ട്ടിലാണ് ആഗോള ആയുധ ഇടപാടുകളുടെ കണക്കു വിശദീകരിക്കുന്നത്. ഇതനുസരിച്ച് 2007ല്‍ ലോകത്തു നടന്ന ആയുധ വില്പനയുടെ 41.5 ശതമാനവും അമേരിക്കയില്‍നിന്നായിരുന്നു. 17.3 ശതമാനവുമായി റഷ്യയാണു രണ്ടാംസ്ഥാനത്ത്. 4.1 ശതമാനവുമായി ബ്രിട്ടന്‍ മൂന്നാംസ്ഥാനത്തും.
2007ല്‍ 2480 കോടി ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്ക വിറ്റത്. മുന്‍വര്‍ഷം 1670 കോടി ഡോളറായിരുന്ന സ്ഥാനത്താണിത്.....
സാമ്പത്തിക പ്രതിസന്ധി: ജപ്പാന് 5100 കോടി ഡോളറിന്റെ പദ്ധതികൂടി
(+01218973+)ടോക്യോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 5100 കോടി ഡോളറിന്റെ (അഞ്ചുലക്ഷം കോടി യെന്‍) സാമ്പത്തികപദ്ധതി ജപ്പാന്‍ പ്രധാനമന്ത്രി ടാരോ അസോ പ്രഖ്യാപിച്ചു. ഈ വര്‍ഷം ജപ്പാന്‍ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്. അസോയുടെ മുന്‍ഗാമി യസൗ ഫുക്കുഡ ആഗസ്തില്‍ 11.7 ലക്ഷം കോടി യെന്നിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
ദേശീയപാതകളിലെ ചുങ്കം കുറയ്ക്കുക, വായ്പാലഭ്യത കൂട്ടുക തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി.
ഭവന വായ്പകള്‍ക്ക് നികുതി ഇളവ് നല്കാനും കുട്ടികളുടെയെും പ്രായമായവരുടെയും സംരക്ഷണത്തിനും തൊഴില്‍രഹിതരെ സഹായിക്കുന്നതിനും ഫണ്ട് അനുവദിക്കാനും പദ്ധതിയില്‍ വകുപ്പുണ്ട്.
സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ഉപഭോക്തൃനികുതി കൂട്ടുമെന്ന് അസോ പറഞ്ഞു.....
ക്യൂബയ്‌ക്കെതിരായ യു.എസ്. ഉപരോധം നീക്കാന്‍ വീണ്ടും യു.എന്‍. പ്രമേയം
അമേരിക്കന്‍ നിലപാട് ഖേദകരമെന്ന് ഇന്ത്യ
യുണൈറ്റഡ് നേഷന്‍സ്: ക്യൂബയ്‌ക്കെതിരെ 46 വര്‍ഷമായി തുടരുന്ന അമേരിക്കന്‍ ഉപരോധം പിന്‍വലിക്കണമെന്ന് യു.എന്‍. പൊതുസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 192 രാജ്യങ്ങള്‍ അംഗമായ സഭയില്‍ അമേരിക്കയുടെ ശത്രുക്കളും മിത്രങ്ങളും ഒറ്റക്കെട്ടായി അമേരിക്കന്‍ നിലപാടിനെ അപലപിച്ചു. 185 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ അമേരിക്കയെ കൂടാതെ ഇസ്രായേലും പലാവുവും മാത്രമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. മൈക്രോനീഷ്യയും മാര്‍ഷല്‍ ദ്വീപുകളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. അമേരിക്കന്‍ നിലപാടിനെ ഇന്ത്യ കടുത്ത ഭാഷയില്‍ അപലപിച്ചു.
തുടര്‍ച്ചയായ 17-ാം വര്‍ഷമാണ് ഈ ആവശ്യമുന്നയിച്ച് പൊതുസഭ പ്രമേയം പാസ്സാക്കുന്നത്.....
പാക് ഭൂകമ്പം: മരണം 300
(+01218971+)ഇസ്‌ലാമാബാദ്: പാകിസ്താനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്താനില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 300 കവിഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങളില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ നാനൂറോളമാവുമെന്നാണ് ദുരിതാശ്വാസപ്രവര്‍ത്തകര്‍ പറയുന്നത്. 215 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഭൂചലനത്തില്‍ കനത്ത നാശമുണ്ടായ വിദൂര വനപ്രദേശങ്ങളില്‍ എത്താന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. ഹെലികോപ്റ്റര്‍ വഴി പര്‍വത പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുന്നുണ്ട്. ഇവിടെ ഇരുപതോളം തുടര്‍ചലനങ്ങളുമുണ്ടായി.
സിയാറത്ത് വാലിയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മണ്ണുകൊണ്ട് നിര്‍മിച്ച 1500 വീടുകള്‍ തകര്‍ന്നടിഞ്ഞു.....
അസം വിറച്ചു: പതിമ്മൂന്നിടത്ത് സ്‌ഫോടനങ്ങള്‍; 70 മരണം
സേ്ഫാടനങ്ങള്‍ രാവിലെ 11.30നും-11.50നും ഇടയ്ക്ക്
450ലേറെ പേര്‍ക്ക് പരിക്ക് ; മരണസംഖ്യ ഉയരാന്‍ സാധ്യത
ദീപാവലി ആഘോഷം തീരുംമുമ്പേ നടുക്കം
ചിലയിടത്ത് ആര്‍.ഡി.എക്‌സ്. പ്രയോഗിച്ചു
ബംഗ്ലാദേശി ഭീകരസംഘടനയായ 'ഹുജി'യെ സംശയം
പ്രധാനമന്ത്രി നാളെ അസം സന്ദര്‍ശിക്കും
സ്‌ഫോടനമുണ്ടായത് ഗുവാഹാട്ടിയില്‍ അഞ്ചിടത്തും
ബാര്‍പാട, കൊക്‌റജാര്‍, ബൊംഗയ്ഗാവ് ജില്ലകളിലും
സേ്ഫാടനം ജനത്തിരക്കേറിയ കച്ചവട കേന്ദ്രങ്ങളില്‍
ഗുവാഹാട്ടിയില്‍ കര്‍ഫ്യൂ, അസമിലും ബംഗാളിലും അതിജാഗ്രത
അന്വേഷണത്തിന് പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു
രക്ഷാപ്രവര്‍ത്തനം വൈകിയത് പ്രതിഷേധത്തിനിടയാക്കി;
രണ്ട് സി.ആര്‍.പി.എഫുകാരെ നാട്ടുകാര്‍ തല്ലിക്കൊന്നു
ത്ഥദ മഴഫബ=ല്ക്കത്മല്ക്ക സഷഇവയഋല=ല്ക്കള്‍യഷപസള്‍.....
റണ്‍ കോട്ട
ഗംഭീര്‍ 206
ലക്ഷ്മണ്‍ 200
ഇന്ത്യ 613/7
ന്യൂഡല്‍ഹി: ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ(206) കന്നി ഡബിള്‍ സെഞ്ച്വറിയും ഓസ്‌ട്രേലിയയ്‌ക്കെതിരെ റണ്‍സ് വാരുകയെന്നത് ശീലമാക്കി മാറ്റിയ വി.വി.എസ്.ലക്ഷ്മണിന്റെ (200 നോട്ടൗട്ട്) രണ്ടാം ഇരട്ടശതകവും രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് സമ്മാനിച്ചത് കൂറ്റന്‍ സ്‌കോര്‍. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 613 റണ്‍സെടുത്ത് ഇന്ത്യ രണ്ടാം ദിനം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റുപോവാതെ 50 റണ്‍സെടുത്തിട്ടുണ്ട്. മാത്യു ഹെയ്ഡനും(16) സൈമണ്‍ കാറ്റിച്ചുമാണ് (29) പുറത്താവാതെ നില്‍ക്കുന്നത്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഓസീസിന് ഇനി 364 റണ്‍സ് കൂടി വേണം.
മൂന്നിന് 296 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഗംഭീര്‍-ലക്ഷ്മണ്‍ കൂട്ടുകെട്ടാണ് വമ്പന്‍ സേ്കാര്‍ സമ്മാനിച്ചത്.....
രഞ്ജി: കേരളത്തിന് വിജയപ്രതീക്ഷ-സോണി ചെറുവത്തൂര്‍
കേരള ടീം പരിശീലനം തുടങ്ങി
പാലക്കാട്: രഞ്ജി ട്രോഫിയില്‍ ഇത്തവണ കേരളം വിജയപ്രതീക്ഷയിലാണെന്ന് ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍. വ്യാഴാഴ്ച കോട്ടമൈതാനത്ത് പരിശീലനത്തിനുശേഷം 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു സോണി.
ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇത്തവണ എലൈറ്റ് ലീഗില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയാണുള്ളത്. സാഹചര്യങ്ങളെല്ലാം അനുകൂലമാണെന്ന് സോണി പറഞ്ഞു.
പ്ലേറ്റ്‌ലീഗില്‍ അഞ്ചുമത്സരങ്ങളില്‍ മൂന്നും പാലക്കാട്ടാണെന്നത് അനുകൂലഘടകമാണ്. എന്നാല്‍ ഹോംഗ്രൗണ്ടില്‍ റെക്കോഡ് നേടിയപ്പോഴും കേരളത്തിന് വിജയം അന്യമായിനിന്നതും സോണി ഓര്‍മിച്ചു. ഈ ഭാഗ്യക്കേട് മാറ്റാനുറച്ചാണ് ഇത്തവണ കേരളം ഗ്രൗണ്ടിലിറങ്ങുക.
കളിക്കാരെല്ലാം മികച്ച ഫോമിലാണ്.....
ആഴ്‌സനലിനെ ടോട്ടനം തളച്ചു ലിവര്‍പൂള്‍, ചെല്‍സി മുന്നേറുന്നു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്നിലുള്ള ലിവര്‍പൂളും ചെല്‍സിയും ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയം നേടിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ആഴ്‌സനലിനെ അവസാനസ്ഥാനത്തുള്ള ടോട്ടനം അവസാന മിനിറ്റ് ഗോളുകളില്‍ സമനിലയില്‍ തളച്ചു (4-4).
കളി തീരാന്‍ രണ്ടു മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ ആഴ്‌സനല്‍ 4-2 എന്നനിലയില്‍ മുന്നിലായിരുന്നു. 89-ാം മിനിറ്റില്‍ ജര്‍മെയ്ന്‍ ജിനാസും ഇഞ്ച്വറി സമയത്ത് അരോണ്‍ ലെന്നനും നേടിയ ഗോളില്‍ ടോട്ടനം അവിശ്വസനീയ സമനില നേടുകയായിരുന്നു. ഡേവിഡ് ബെന്റലി (13), ഡാരന്‍ ബെന്റ് (67) എന്നിവരാണ് ടോട്ടനത്തില്‍ മറ്റു ഗോളുകള്‍ നേടിയത്. ആഴ്‌സനലിനുവേണ്ടി മൈക്കല്‍ സില്‍വസ്റ്റര്‍ (37), വില്യംസ് ഗാലാസ് (46), ഇമ്മാനുവല്‍ അഡബയര്‍ (64), റോബിന്‍ വാന്‍പേഴ്‌സി (68) എന്നിവര്‍ ലക്ഷ്യം കണ്ടു.....
മറഡോണയുടെ 'അരങ്ങേറ്റം' ഫ്രാന്‍സിനെതിരെ
ബ്യുണസ് ഐറിസ് (അര്‍ജന്റീന):ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ പരിശീലകനെന്നനിലയിലുള്ള അരങ്ങേറ്റം ഫ്രാന്‍സിനെതിരെ. കഴിഞ്ഞ ദിവസമാണ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ 1986-ലെ ലോകകപ്പ് വിജയനായകനായ മറഡോണയെ ദേശീയ ടീം പരിശീലകനായി പ്രഖ്യാപിച്ചത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിലിയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയശേഷം അല്‍ഫിയൊ ബാസില്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് അര്‍ജന്റീന പുതിയ പരിശീലകനെ തേടിയത്.
മാഴ്‌സെയില്‍ ഫിബ്രവരി 11ന് ഫ്രാന്‍സുമായി നടക്കുന്ന സൗഹൃദ മത്സരത്തിലാവും മറഡോണ ആദ്യമായി ദേശീയ ടീമിന്റെ പരിശീലകനാവുക. ഈ മാസം സ്‌കോട്ട്‌ലന്‍ഡുമായുള്ള സൗഹൃദ മത്സരത്തില്‍, അര്‍ജന്റീനയ്ക്ക് ഒളിമ്പിക് സ്വര്‍ണം സമ്മാനിച്ച സെര്‍ജിയൊ ബാറ്റിസ്റ്റ ടീമിനെ പരിശീലിപ്പിക്കും.....
നെല്‍കൃഷിക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡ് പദ്ധതി നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെയുള്ള നെല്‍കൃഷി സംരക്ഷിക്കുന്നതിന്റെ ഭാഗമായി നെല്‍കൃഷിക്കാര്‍ക്ക് കൃഷിവകുപ്പ് ഗ്രീന്‍കാര്‍ഡ് ഏര്‍പ്പെടുത്തുന്നു.
കൃഷിവകുപ്പിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യവും നെല്‍കര്‍ഷകര്‍ക്ക് സഹകരണബാങ്കുകളില്‍ നിന്നും ലഭ്യമാകുന്ന പലിശരഹിത വായ്പയും യഥാസമയം ലഭ്യമാക്കാന്‍ ഗ്രീന്‍കാര്‍ഡ് പദ്ധതി സഹായിക്കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദ്യപടിയായി പാലക്കാട്, ആലപ്പുഴ, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ നെല്‍കര്‍ഷകര്‍ക്കാണ് ഗ്രീന്‍കാര്‍ഡ് വിതരണം ചെയ്യുന്നത്.
കാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്നിന് പാലക്കാട്ട് കൃഷിമന്ത്രി നിര്‍വ്വഹിക്കും. ആദ്യ ഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ മുഴുവന്‍ നെല്‍ കര്‍ഷകര്‍ക്കും കാര്‍ഡ് വിതരണം ചെയ്യും.....
ശബരിമല മേല്‍ശാന്തിക്ക് അയോഗ്യതയില്ല; സ്ഥാനമേല്‍ക്കാം- കോടതി
കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അയോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. ഇരുവര്‍ക്കും സ്ഥാനമേല്‍ക്കാന്‍ അനുമതി നല്കി.
സ്ഥാനമേല്‍ക്കാന്‍ കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കിക്കൊണ്ടാണ് ജസ്റ്റിസ് പി.ആര്‍. രാമനും ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായരും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നറുക്കെടുപ്പിനായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ അയോഗ്യരുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ഇവരെപ്പറ്റി തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു.
ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സ്റ്റേ നീക്കിയത്.
ശബരിമല മേല്‍ശാന്തിയായി തിരുവനന്തപുരം സ്വദേശി എന്‍. വിഷ്ണു നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി ചെങ്ങന്നൂര്‍ ഇളനാട് ഇല്ലത്ത് എന്‍.....
ഹജ്ജ് പുണ്യംതേടി പുറപ്പെട്ട ആദ്യസംഘത്തില്‍ 419 തീര്‍ഥാടകര്‍
(+01218959+)കൊണ്ടോട്ടി: ഇസ്‌ലാമിക പുണ്യഭൂമി തേടി കേരളത്തില്‍നിന്നു വ്യാഴാഴ്ച പുറപ്പെട്ട ആദ്യ ഹജ്ജ് സംഘത്തില്‍ 419 തീര്‍ഥാടകര്‍. ആദ്യ ഹജ്ജ്‌സംഘം വ്യാഴാഴ്ച പുറപ്പെട്ടു. അള്ളാഹുവിന്റെ അതിഥികളായി, മുസ്‌ലിമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിനായി തിരിച്ചവര്‍ക്ക് സ്നേഹോഷ്മളമായ യാത്രയയപ്പാണ് കോഴിക്കോട് വിമാനത്താവളത്തില്‍ നല്‍കിയത്. തെളിഞ്ഞ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങുകളും ഭക്തിനിര്‍ഭരമായി.
സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രതിരിച്ച ആദ്യവിമാനത്തിന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി പച്ചക്കൊടി കാട്ടി. 171 പുരുഷന്മാരും 248 സ്ത്രീകളുമടക്കം 419 ഹജ്ജാജിമാരാണ് ആദ്യ സംഘത്തിലുള്ളത്. പുലര്‍ച്ചെ ഹജ്ജ്ക്യാമ്പില്‍ നടന്ന ഉദ്‌ബോധനപ്രസംഗത്തിനും സുബ്ഹി നിസ്‌കാരത്തിനും കാന്തപുരം എ.....
ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ അഞ്ചിന് പണിമുടക്കും
കോഴിക്കോട്: ഓട്ടോ, ടാക്‌സി യാത്രാക്കൂലി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ കൈക്കൊണ്ട തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നവംബര്‍ അഞ്ചിന് സംസ്ഥാനമെങ്ങും സൂചനാപണിമുടക്ക് നടത്തും.
സപ്തംബര്‍ രണ്ടിന് നടന്ന ചര്‍ച്ചയില്‍ ഓട്ടോ ചാര്‍ജ് മിനിമം 10 രൂപയില്‍നിന്ന് 12 രൂപയായും കിലോമീറ്ററിന് അഞ്ചുരൂപയില്‍നിന്ന് ആറുരൂപയായും ടാക്‌സിചാര്‍ജ് 50 രൂപയില്‍നിന്ന് 65 രൂപയായും കിലോമിറ്ററിന് ആറു രൂപയില്‍നിന്ന് 7.50 രൂപയായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി യൂണിയന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ മിനിമംചാര്‍ജ് വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യുന്നതെന്ന് പിന്നീട് വാര്‍ത്ത വന്നു.....
ഓസ്‌ട്രേലിയന്‍ വിനോദ സഞ്ചാരികള്‍ക്കായി പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തും - കോടിയേരി
(+01218960+)സിഡ്‌നി (ഓസ്‌ട്രേലിയ): കേരളത്തിലേക്കെത്തുന്ന ഓസ്‌ട്രേലിയന്‍ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പ്രത്യേക പാക്കേജുകള്‍ ഏര്‍പ്പെടുത്തുമെന്ന്മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിഡ്‌നിയില്‍ നടന്ന ടൂറിസം റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഓസ്‌ട്രേലിയയില്‍നിന്ന് കേരളത്തിലേക്ക് വിനോദ സഞ്ചാരികളെത്തിത്തുടങ്ങിയിട്ട് മൂന്നുവര്‍ഷത്തിനിടെ 160 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സിഡ്‌നിയിലെ 74 ടൂര്‍ ഓപ്പറേറ്റര്‍മാരും ടൂറിസം മേഖലയിലെ മറ്റു പ്രമുഖരും റോഡ് ഷോയില്‍ പങ്കെടുത്തു.
ന്യൂ സൗത്ത് വെയില്‍സ് മലയാളി അസോസിയേഷന്‍ മന്ത്രിക്ക് സ്വീകരണം നല്‍കി.
മന്ത്രി ചിദംബരം ബാങ്ക് മേധാവികളെ കാണുന്നു
(+01218953+)മുംബൈ: കേന്ദ്ര ധനമന്ത്രി പി. ചിദംബരം നവംബര്‍ നാലിന് പൊതുമേഖലാ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും മേധാവികളെ കാണുന്നു. ഐഎഫ്‌സിഐ, സിഡ്ബി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികളും യോഗത്തില്‍ സന്നിഹിതരാവും. സ്ഥാപനങ്ങളുടെ രണ്ടാംപാദ പ്രവര്‍ത്തന ഫലം അവലോകനം ചെയ്യുകയാണ് യോഗത്തിന്റെ അജണ്ട.
ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ബാങ്കുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ മന്ത്രി ചര്‍ച്ച ചെയ്യുമെന്നറിയുന്നു. 27 പൊതുമേഖലാ ബാങ്കുകളുടേയും ഭൂരിപക്ഷം ഓഹരി കേന്ദ്ര സര്‍ക്കാരിന്റെ കൈയിലാണ്.
ഏഷ്യന്‍ ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റം
(+01218951+)മുംബൈ: അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വ് പലിശ കുറച്ചതിനെത്തുടര്‍ന്ന് ഏഷ്യന്‍ വിപണിയില്‍ വന്‍ മുന്നേറ്റം. ഹോങ്കോങ്ങും ചൈനയും തായ്‌വാനും പലിശ കുറച്ചതും ജപ്പാന്‍ വെള്ളിയാഴ്ച പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയും കുതിപ്പിന് ആത്മവിശ്വാസമായി.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബുധനാഴ്ച ബാങ്കുകള്‍ തമ്മിലുള്ള പ്രതിദിന കൈമാറ്റ പലിശ ഒരു ശതമാനമായും ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ ഡിസ്‌കൗണ്ട് റേറ്റ് 1.25 ശതമാനമായുമാണ് കുറച്ചത്. രണ്ടിലും അര ശതമാനം കുറവുവരുത്തി. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഫെഡറല്‍ റിസര്‍വ് കാര്യങ്ങള്‍ നേരെയാക്കാന്‍ ആവശ്യമെങ്കില്‍ ഇനിയും പലിശ കുറയ്ക്കാമെന്ന് സൂചന നല്‍കി.....
മൂന്ന് രാജ്യങ്ങള്‍ റബ്ബര്‍ ഉല്പാദനം കുറയ്ക്കുന്നു
(+01218952+)ക്വാലാലമ്പൂര്‍: റബ്ബറിന്റെ വില മൂന്നുവര്‍ഷത്തെ താഴ്ചയിലെത്തിയ സാഹചര്യത്തില്‍ ഏറ്റവും വലിയ റബ്ബര്‍ ഉല്പാദകരായ തായ്‌ലന്‍ഡും ഇന്‍ഡൊനീഷ്യയും മലേഷ്യയും റബ്ബര്‍ ഉല്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. അടുത്തവര്‍ഷം 2010 ലക്ഷം ടണ്‍ കണ്ട് ഉല്പാദനം കുറയ്ക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ മൂന്നു രാജ്യങ്ങളാണ് ആഗോള റബ്ബര്‍ ഉല്പാദനത്തിന്റെ 70 ശതമാനവും നിര്‍വഹിക്കുന്നത്.
പ്രായമേറിയ റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റാനും ടാപ്പിങ് നിയന്ത്രിക്കാനും തീരുമാനിച്ചതായി തായ് റബ്ബര്‍ അസോസിയേഷന്‍ പ്രസിഡന്റ് ലുക്ചായ് കിറ്റിപ്പോള്‍ പറഞ്ഞു. ഉല്പാദനം കുറച്ച് വില ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമം.
ടോക്കിയോവില്‍ ജൂണില്‍ 28 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയ റബ്ബര്‍ വില അതിനുശേഷം 51 ശതമാനം ഇടിഞ്ഞിരിക്കുകയാണ്.....
കമ്മീഷന്‍ നിര്‍ത്തിയ വിമാന ടിക്കറ്റുകള്‍ വില്‍ക്കില്ല-ഏജന്‍റ്‌സ് അസോസിയേഷന്‍
(+01218965+)കൊച്ചി: ഏജന്‍സി കമ്മീഷന്‍ നിര്‍ത്തലാക്കുന്ന എയര്‍ലൈനുകളുടെ ടിക്കറ്റുവില്പന നവംബര്‍ ഒന്നാം തീയതി മുതല്‍ നിര്‍ത്തിവെക്കാന്‍ ഐഎഎഐ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റി തീരുമാനിച്ചു.
ഏജന്‍സി കമ്മീഷന്‍ നിര്‍ത്തിയ നടപടിക്കെതിരെ സമര പരിപാടികള്‍ ആലോചിക്കാന്‍ ഒക്ടോബര്‍ 31ന് വിപുലമായ കണ്‍വെന്‍ഷന്‍ നടക്കുമെന്ന് അയാട്ട ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ പൗലോസ് കെ. മാത്യു, ബിജി ഈപ്പന്‍, എം.പി. ജോണ്‍സണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം ഭാരത് ഹോട്ടലില്‍ മൂന്നു മണിക്കാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.
നവംബര്‍ ഒന്നാം തീയതി മുതല്‍ ഇന്ത്യയിലെ നാഷണല്‍ കരിയര്‍ എയര്‍ ഇന്ത്യയും മറ്റു ചില വിമാന കമ്പനികളും ഏജന്‍സി കമ്മീഷന്‍ നിര്‍ത്തലാക്കുകയാണ്.....
തന്റെ നഗ്നചിത്രങ്ങള്‍ കലാമൂല്യമുള്ളതെന്ന് ബോണ്ട് താരം
പ്രശസ്തരായ നടികള്‍ നഗ്നചിത്രങ്ങള്‍ക്ക് പോസുചെയ്യുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് പുതിയ ബോണ്ട് ചിത്രത്തിലെ നായിക ഓള്‍ഗ കുറിലെങ്കോ. വസ്ത്രമില്ലാതെ പ്രത്യക്ഷപ്പെടുന്ന എല്ലാ ചിത്രങ്ങളും അശ്ലീലമാണ് എന്നു കരുതുന്നതാണ് തെറ്റെന്ന് ഓള്‍ഗ പറയുന്നു.
''നഗ്നരായി പ്രത്യക്ഷപ്പെടാത്ത നടികള്‍ കുറവാണ്. അത്ര അസാധാരണമല്ല അത്. പക്ഷേ, എന്റെ ചിത്രങ്ങള്‍ കലാപരമാണ്, അവയൊന്നും അശ്ലീല ചിത്രങ്ങളല്ല. ഇരുളും വെളിച്ചവും സമഞ്ജസമായി ഉപയോഗിച്ച് മികച്ച ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത കലാമൂല്യമുള്ള ചിത്രങ്ങളാണവ''-ഓള്‍ഗ പറയുന്നു.
'ക്വാണ്ടം ഓഫ് സൊളിസ്' എന്ന പുതിയ ബോണ്ട് ചിത്രത്തിലെ നായികയായ ഓള്‍ഗയുടെ ഒട്ടേറെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.....
ഗ്രാമീണ ചലച്ചിത്രോത്സവം നവംബര്‍ 7 ന് തുടങ്ങും
പാലക്കാട്: പുരോഗമന കലാസാഹിത്യ സംഘവും കെ.എം.എന്‍.എം. റിക്രിയേഷന്‍ ക്ലബ്ബും സംയുക്തമായി പുതുപ്പരിയാരം പാനപ്പന്തലില്‍ ത്രിദിന ഗ്രാമീണ ചലച്ചിത്രോത്സവമൊരുക്കുന്നു. നവംബര്‍ 7, 8, 9 തിയ്യതികളില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍, വിദേശ, ക്ലാസ്സിക് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ ഏഴിന് നാലുമണിക്ക് സംവിധായകന്‍ എം.ജി. ശശി ഉദ്ഘാടനം ചെയ്യും.
നവംബര്‍ 8 ന് വൈകുന്നേരം 4 ന് 'കാലവും കാഴ്ചയും' എന്ന വിഷയത്തില്‍ ഓപ്പണ്‍ഫോറം നടക്കും. നിഴല്‍ക്കുത്ത്, മോട്ടോര്‍സൈക്കിള്‍ ഡയറീസ്, ബൈസിക്കിള്‍ തീവ്‌സ്, ദി ബ്ലൂ അംബ്രല്ലാ, ടര്‍റ്റില്‍സ് ക്യാന്‍ ഫൈ്‌ള, പര്‍സാനിയ, സ്പ്രിങ് സമ്മര്‍ ഫാള്‍വിന്റര്‍ ആന്‍ഡ് സ്പ്രിങ്, പിയാനിസ്റ്റ് തുടങ്ങിയവയാണ് പ്രദര്‍ശന ചലച്ചിത്രങ്ങള്‍.....
അടുത്ത ബോണ്ട് ചിത്രത്തിലും നായകന്‍ ക്രെയ്ഗ് തന്നെ
അടുത്ത ബോണ്ട് ചിത്രത്തിലും ഡാനിയല്‍ ക്രെയ്ഗ് തന്നെയായിരിക്കും നായകനെന്ന് നിര്‍മാതാവ് ബാര്‍ബറ ബ്രോക്കോളി. ഒരു റേഡിയോ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പുതിയ ബോണ്ട് ചിത്രം 'ക്വാണ്ടം ഓഫ് സൊളിസി'ലും മുന്‍ ചിത്രം 'കാസിനോ റോയലി'ലും ക്രെയ്ഗ് തന്നെയായിരുന്നു നായകന്‍.
''അടുത്ത ചിത്രത്തില്‍ അദ്ദേഹത്തെ നായകനാക്കിയില്ലെങ്കില്‍ അതൊരു വിഡ്ഢിത്തമായിരിക്കും. ഇതുവരെയുള്ള ബോണ്ട് താരങ്ങളില്‍ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. പ്രേക്ഷകര്‍ അദ്ദേഹത്തെ അത്രയധികം സ്നേഹിക്കുന്നു'' - കോ- പ്രൊഡ്യൂസര്‍ മൈക്കിള്‍ വില്‍സണ്‍ പറയുന്നു.
നായിക ഓള്‍ഗ കുറിലെങ്കോ അടുത്ത ചിത്രത്തില്‍ ഉണ്ടാവാനുള്ള സാധ്യതയും നിര്‍മാതാവ് ബാര്‍ബറ ബ്രോക്കോളി തള്ളിക്കളയുന്നില്ല.....
'ചുങ്കക്കാരും വേശ്യകളും' ചിത്രീകരണം തുടങ്ങി
കാനഡയിലെ മലയാളികള്‍ അവിടെവെച്ച് പൂര്‍ണമായും ചിത്രീകരിക്കുന്ന 'ചുങ്കക്കാരും വേശ്യകളും' എന്ന ചിത്രം തുടങ്ങി. കാനഡയില്‍ കുടിയേറിയ ഒരു മലയാളി കുടുംബത്തിന്റെ കഥയാണിത്. മകനോടൊപ്പം അന്യനാട്ടിലെത്തുന്ന ഇംഗ്ലീഷറിയാത്ത ഉണ്ണൂണ്ണിച്ചായന്‍ എന്ന 75കാരന് അവിടെവെച്ചുണ്ടാകുന്ന അനുഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. തിലകനാണ് ചിത്രത്തിലെ മുഖ്യകഥാപാത്രം.
'മഹര്‍ഷി' എന്ന ഇംഗ്ലീഷ് ചിത്രം സംവിധാനം ചെയ്ത ഐസക് തോമസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ അച്ചന്‍കുഞ്ഞ്, അനു, രാഹിന്‍, ആര്‍. പണിക്കര്‍, കുമാരവര്‍മ, അശോക്, ശ്രീജിത്ത്, ജസന്‍മാത്യു തുടങ്ങിയവര്‍ അഭിനയിക്കുന്നു.
കനഡയിലെ ആല്‍ബര്‍ട്ടയിലും നോര്‍ത്ത് അമേരിക്കയിലെ മൗണ്ടന്‍ റേഞ്ചിലും ചിത്രീകരണം നടക്കുന്ന 'ചുങ്കക്കാരും വേശ്യകളു'ടെയും രണ്ടാം പകുതി കാല്‍ഗറി, എഡ്മണ്ഡന്‍, ലേക്ക് ലൂയിസ് എന്നിവിടങ്ങളില്‍ നടക്കും.....
Subscribe to:
Posts (Atom)