Sunday, August 19, 2007

ആണവക്കരാര്‍: ഇടതുപക്ഷം നിലപാട്‌ കര്‍ക്കശമാക്കി


സര്‍ക്കാര്‍ നിലപാട്‌ നിര്‍ണായകം ആശങ്കകള്‍ തീരുംവരെ കരാര്‍ നടപ്പാക്കരുത്‌-കാരാട്ട്‌ ന്യൂഡല്‍ഹി:അമേരിക്കയുമായുള്ള സൈനികേതര ആണവകരാറുമായി മുന്നോട്ട്‌ പോകരുതെന്ന്‌ ഇടതുപക്ഷം കേന്ദ്ര സര്‍ക്കാരിനോടും യു.പി.എ യോടും ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു.സര്‍ക്കാരിന്‌ പെട്ടെന്ന്‌ ഭീഷണിയില്ലെങ്കിലും,കരാറില്‍ നിന്ന്‌ പിന്‍മാറിയില്ലെങ്കില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണ അധികനാള്‍ നീളില്ലെന്നാണ്‌ സൂചന.....


സി.പി.എം: വിഭാഗീയത ഒഴിവാക്കാന്‍ ഇനി പരസ്യ വോട്ടെടുപ്പ്‌


കണ്ണൂര്‍: സി.പി.എമ്മിലെ വിഭാഗീയ പ്രവണതകള്‍ തുടച്ചുനീക്കാന്‍ വരുന്ന പാര്‍ട്ടി സമ്മേളനങ്ങളുടെ നടപടിക്രമങ്ങളിലെ രഹസ്യ സ്വഭാവങ്ങള്‍ ഒഴിവാക്കുമെന്ന്‌ പുതിയ മാര്‍ഗ്ഗരേഖ. ശനിയാഴ്‌ച കണ്ണൂര്‍ ജില്ലയില്‍ മൂന്ന്‌ കേന്ദ്രങ്ങളിലായി ബ്രാഞ്ച്‌ സെക്രട്ടറിമാര്‍, ലോക്കല്‍ ഏരിയാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കായി നടത്തിയ റിപ്പോര്‍ട്ടിങ്ങിലാണ്‌ മാര്‍ഗ്ഗരേഖ സംബന്ധിച്ച വിശദീകരണങ്ങള്‍ നല്‍കിയത്‌.....


മന്ത്രി സുധാകരനെ മാനസികപരിശോധനയ്‌ക്ക്‌ വിധേയനാക്കണം- തങ്കച്ചന്‍


ന്യൂഡല്‍ഹി: ദൈവങ്ങളെയും മതമേലധ്യക്ഷന്മാരെയും തന്ത്രിമാരെയും ദേവസ്വത്തെയും ആക്ഷേപിക്കുന്ന മന്ത്രി സുധാകരനെ മാനസിക പരിശോധനയ്‌ക്ക്‌ വിധേയനാക്കണമെന്ന്‌ യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അഭിപ്രായപ്പെട്ടു. ''തലയ്‌ക്കു സുഖമില്ലാതെ എന്തെങ്കിലും പറയുന്നയാള്‍ മന്ത്രിസഭയ്‌ക്കും സംസ്ഥാനത്തിനും മാനക്കേടാണ്‌.....


അഴിമതി: തച്ചങ്കരിയുടെ സ്വത്തുക്കള്‍ ജപ്‌തിചെയ്യാന്‍ ഉത്തരവ്‌


കൊച്ചി: അഴിമതിക്കേസില്‍ പ്രതിയായ പോലീസ്‌ ഐജി ടോമിന്‍ തച്ചങ്കരിയുടെ സ്ഥാവരജംഗമസ്വത്തുക്കള്‍ ജപ്‌തിചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കേസന്വേഷിക്കുന്ന വിജിലന്‍സിന്‍െറ ശുപാര്‍ശ സ്വീകരിച്ചുകൊണ്ട്‌ കേന്ദ്രസര്‍ക്കാര്‍ നിയമപ്രകാരമാണ്‌ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.....


നായനാര്‍ ഫുട്‌ബോള്‍: മിച്ചം 4.44 ലക്ഷംരൂപ: സ്‌പോണ്‍സര്‍മാരുടെ കുടിശ്ശിക 10 ലക്ഷം


കണ്ണൂര്‍: നായനാര്‍ സ്‌മാരക സ്വര്‍ണക്കപ്പിനായുള്ള രണ്ടാമത്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ്‌ അടുത്തവര്‍ഷം ഫിബ്രവരി, മാര്‍ച്ച്‌ മാസങ്ങളിലായി നടത്താനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ സംഘാടകസമിതി ചെയര്‍മാന്‍ പിണറായി വിജയന്‍ പറഞ്ഞു.ഏപ്രില്‍ 24ന്‌ സമാപിച്ച ടൂര്‍ണമെന്‍റിന്‍െറ വരവുചെലവ്‌ കണക്കുകള്‍ അവതരിപ്പിക്കാനായി ചേര്‍ന്ന സംഘാടകസമിതി നിര്‍വാഹക സമിതിയോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു പിണറായി.....


ക്വത്‌റോച്ചി: സി.ബി.ഐ.രേഖകള്‍ ആവശ്യപ്പെട്ട്‌ ഹര്‍ജി


ന്യൂഡല്‍ഹി: ബൊഫോഴ്‌സ്‌ കേസ്‌ പ്രതി ഒട്ടാവിയോ ക്വത്‌റോച്ചിയെ വിട്ടുകിട്ടാന്‍ നടത്തിയ ശ്രമങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോടും സി.ബി.ഐ.യോടും നിര്‍ദേശിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ അജയ്‌ അഗര്‍വാളാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌.....


തസ്‌ലീമയുടെ വിസ ആറു മാസത്തേയ്‌ക്കുകൂടി നീട്ടി


ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ കഴിയുന്ന ബംഗ്ലാദേശ്‌ വിവാദ എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍െറ വിസ ഇന്ത്യ ആറു മാസത്തേയ്‌ക്കുകൂടി നീട്ടി. ഹൈദരാബാദില്‍ മജ്‌ലിസ്‌ ഇത്തെഹാദുല്‍ മുസ്‌ലീമീന്‍ എം.എല്‍.എ.മാര്‍ തസ്‌ലിമ ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട്‌ ഒരാഴ്‌ചമുമ്പ്‌ അവരെ ആക്രമിച്ചിരുന്നു.....


സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനായാല്‍ ദാരിദ്ര്യം ഇല്ലാതാവും-ചിദംബരം


ന്യൂഡല്‍ഹി: പ്രതിവര്‍ഷ സാമ്പത്തികവളര്‍ച്ച ഒമ്പതു ശതമാനത്തോളം നിലനിര്‍ത്താനായാല്‍ 20 കൊല്ലംകൊണ്ട്‌ ഇന്ത്യയില്‍ ദാരിദ്ര്യമില്ലാതാവുമെന്ന്‌ കേന്ദ്രധനമന്ത്രി പി.ചിദംബരം അവകാശപ്പെട്ടു. 2012-ല്‍ അവസാനിക്കുന്ന പതിനൊന്നാം പദ്ധതിക്കാലത്ത്‌ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ 47500 കോടി ഡോളറിന്‍െറ മൂലധനനിക്ഷേപം ആവശ്യമാണെന്നും ഫോറിന്‍ സര്‍വീസ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ ചടങ്ങില്‍ മന്ത്രി പറഞ്ഞു.....


'മധുവിധു' കഴിഞ്ഞു; കേന്ദ്രത്തില്‍ സംഘര്‍ഷം മുറുകുന്നു


ന്യൂഡല്‍ഹി: 'മധുവിധു' കഴിഞ്ഞു. യു.പി. സര്‍ക്കാറും ഇടതുപക്ഷവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇനി ബന്ധം എത്രനാള്‍ നീളും? അമേരിക്കയുമായുള്ള സൈനികേതര ആണവകരാറിനെച്ചൊല്ലിയുള്ള പ്രതിസന്ധി നിലനില്‍ക്കേ ഇടതുപക്ഷം ശനിയാഴ്‌ച തങ്ങളുടെ നിലപാട്‌ കടുപ്പിച്ചതോടെ യു.....


സദ്ദാമിന്‍െറ മകള്‍ റഗദിനെതിരെ ഇന്‍റര്‍പോളിന്‍െറ നോട്ടീസ്‌


ലിയോന്‍ (ഫ്രാന്‍സ്‌): തൂക്കിലേറ്റപ്പെട്ട മുന്‍ ഇറാഖ്‌ പ്രസിഡന്‍റ്‌ സദ്ദാം ഹുസൈന്‍െറ മൂത്തമകള്‍ റഗദിനെതിരെ അന്താരാഷ്ട്ര പോലീസ്‌ സംഘടനയായ ഇന്‍റര്‍പോള്‍ നോട്ടീസ്‌ പുറപ്പെടുവിച്ചു.ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന സംശയത്താല്‍ പിടികൂടി വിചാരണ ചെയ്യാന്‍ ഇറാഖ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്ന വ്യക്തികളില്‍ ഒരാളാണ്‌ മുപ്പത്തിയെട്ടുകാരിയായ റഗദ്‌.....


വെള്ളപ്പൊക്കം: കൊറിയന്‍ ഉച്ചകോടി മാറ്റിവെച്ചു


പ്യോങ്‌യാങ്‌: നൂറുകണക്കിന്‌ ജീവനപഹരിക്കുകയും ലക്ഷക്കണക്കിനാളുകളെ ഭവനരഹിതരാക്കുകയും ചെയ്‌ത വെള്ളപ്പൊക്കത്തിന്‍െറ കെടുതികളില്‍ നിന്ന്‌ ജനം മുക്തരാകും വരെ കൊറിയന്‍ ഉച്ചകോടി മാറ്റിവെക്കാന്‍ ഇരു കൊറിയകളും തീരുമാനിച്ചു. ഇരു കൊറിയകളുടെയും നേതാക്കള്‍ തമ്മില്‍ ആഗസ്‌ത്‌ 28-30 തിയ്യതികളില്‍ രണ്ടാമത്തെ ഉച്ചകോടി നടത്താനാണ്‌ തീരുമാനിച്ചിരുന്നത്‌.....


ചൈനയില്‍ 181 പേര്‍ ഖനിയില്‍ കുടുങ്ങി


ബെയ്‌ജിങ്‌: കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ്‌ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയില്‍ വെള്ളം പൊങ്ങി 181 തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. ഖനിക്കുള്ളില്‍ കുടുങ്ങിയ ഇവര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന്‌ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. സിന്‍തായി പട്ടണത്തിലെ ഹുവയുവാന്‍ മൈനിങ്‌ കമ്പനി ലിമിറ്റഡിന്‍െറ ഖനിയിലാണ്‌ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ അപകടമുണ്ടായത്‌.....


'ഡീന്‍' കരുത്താര്‍ജിക്കുന്നു; എന്‍ഡവര്‍ ദൗത്യം വെട്ടിക്കുറച്ചേക്കും


മിയാമി: അത്‌ലാന്‍റിക്കില്‍നിന്ന്‌ കരീബിയന്‍ സമുദ്രത്തിലേക്ക്‌ പ്രവേശിച്ചിട്ടുള്ള 'ഡീന്‍' ചുഴലികൊടുങ്കാറ്റ്‌ പരമാവധി കരുത്താര്‍ജിക്കുമെന്ന്‌ വ്യക്തമായതോടെ, എന്‍ഡവര്‍ ബഹിരാകാശ വാഹനത്തിന്‍െറ മടക്കയാത്ര ഒരു ദിവസം മുമ്പേയാക്കാന്‍ നാസ ആലോചന തുടങ്ങി. ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോള്‍ കേന്ദ്രം കൊടുങ്കാറ്റിന്‍െറ ഭീഷണിയിലാണ്‌.....


ബംഗ്ലാദേശിനെ സിറിയ തോല്‌പിച്ചു


ന്യൂഡല്‍ഹി: നെഹ്‌റു കപ്പ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിലെ രണ്ടാം മത്സരത്തില്‍ സിറിയ മടക്കമില്ലാത്ത രണ്ടുഗോളിന്‌ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളും. ക്യാപ്‌റ്റന്‍ മാഹര്‍ അല്‍ സായദ്‌, സ്‌ട്രൈക്കര്‍ സയ്യാദ്‌ ചാബോ എന്നിവരാണ്‍ സ്‌കോറര്‍മാര്‍.....


അണ്ടര്‍ 17 ലോകകപ്പ്‌: ബ്രസീലിന്‌ സൂപ്പര്‍ വിജയവും റെക്കോഡും


സോള്‍: ന്യൂസീലന്‍ഡിനെ ഗോള്‍മഴയില്‍ മുക്കി ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പില്‍ പടയോട്ടം തുടങ്ങി. ഫിഫയുടെ ഒരു ടൂര്‍ണമെന്‍റിലെ ഏറ്റവും വേഗമേറിയ ഗോള്‍ പിറന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്‍െറ വിജയം.മറ്റു മത്സരങ്ങളില്‍ പെറു ഏകപക്ഷീയമായ ഒരു ഗോളിന്‌ ആതിഥേയരായ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയപ്പോള്‍ ഇംഗ്ലണ്ട്‌, ഉത്തരകൊറിയയുമായും (1-1) കോസ്റ്റാറിക്ക ടോഗോയുമായും (1-1) സമനിലയില്‍ പിരിഞ്ഞു.....


ലോകയൂത്ത്‌ വോളി: മൂന്നുജയത്തോടെ ഇന്ത്യ രണ്ടാം റൗണ്ടില്‍


ടിജ്വാന ആന്‍ഡ്‌ മെക്‌സിക്കാലി(മെക്‌സിക്കോ): ലോകയൂത്ത്‌ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍ 19) ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും ജയിച്ച്‌ ഒന്നാമതായി ഇന്ത്യ രണ്ടാംവട്ടത്തില്‍ കടന്നു.ആദ്യമത്സരത്തില്‍ ടൂണീഷ്യ എത്താത്തതിനെത്തുടര്‍ന്ന്‌ ഇന്ത്യയ്‌ക്ക്‌ വാക്കോവര്‍ ലഭിച്ചു. രണ്ടാം മത്സരത്തില്‍ ഇന്ത്യ യൂറോപ്യന്‍ ശക്തിയായ ബെല്‍ജിയത്തെ ഒന്നിനെതിരെ മൂന്നു സെറ്റുകളില്‍ തകര്‍ത്തു.....


'ആ സത്യം' മറ്റെരാസി വെളിപ്പെടുത്തി


മിലാന്‍:കഴിഞ്ഞ ലോകകപ്പ്‌ ഫൈനലില്‍ ഫ്രഞ്ച്‌ ക്യാപ്‌റ്റന്‍ സിനദിന്‍ സിദാനെ പ്രകോപിപ്പിക്കാനുപയോഗിച്ച വാക്കുകളെന്താണെന്ന്‌ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റെരാസി ഒടുവില്‍ വെളിപ്പെടുത്തി. ഷര്‍ട്ടില്‍ പിടിച്ചുവലിച്ചപ്പോള്‍ കുപിതനായി സിദാന്‍ 'എന്താ നിനക്ക്‌ ഷര്‍ട്ടുവേണോ?' എന്നു ചോദിച്ചപ്പോള്‍ 'എനിക്ക്‌ ഒരു അഭിസാരികയെ, അതായത്‌ നിന്‍െറ സഹോദരിയെ മതി' എന്നാണ്‌ പറഞ്ഞതെന്ന്‌ മറ്റെരാസി കുറ്റസമ്മതം നടത്തി.....


അലിലാറ്റര്‍ക്ക്‌ ഇന്ത്യയോട്‌ പ്രണയം


ഇന്ത്യയിലെത്തി ഈ നാടുമായി അനുരാഗത്തിലായവര്‍ ഒരുപാടുണ്ട്‌. ഇവരില്‍ ഒടുവിലത്തെയാളാണ്‌ അമേരിക്കന്‍ നടി അലിലാറ്റര്‍. ഈ രാജ്യവും ഇവിടത്തെ ജനങ്ങളും ആചാരങ്ങളും ഇംഗ്ലീഷ്‌ താരത്തെ അത്രമേല്‍ ആകര്‍ഷിച്ചുകഴിഞ്ഞു. 'ഇതെന്‍െറ ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ്‌'-അലിലാറ്റര്‍ സന്തോഷിക്കുന്നു.....


നഗ്‌മ വീണ്ടും തമിഴ്‌ സിനിമയില്‍


തെന്നിന്ത്യ സിനിമയെ ത്രസിപ്പിച്ച നഗ്‌മ തമിഴ്‌ സിനിമയിലേക്ക്‌ മടങ്ങിവരുന്നു. 'സുന്ദരി' എന്ന സിനിമയില്‍ നായികയായി പഴയ പ്രതാപത്തോടെതന്നെയാണ്‌ നഗ്‌മയുടെ മടങ്ങിവരവ്‌. 'സുന്ദരി'യില്‍ നഗ്‌മയെ്‌ക്കാപ്പം ഒരു നായികകൂടിയുണ്ടാകും. നായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല.....


ശില്‌പയുടെ ആരാധകനിരയിലേക്ക്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയും


ജയിംസ്‌ ബോണ്ട്‌ നായികയെന്ന സ്വപ്‌നപദവി കൈയെത്തും ദൂരത്ത്‌ നില്‍ക്കെ ശില്‌പഷെട്ടിയെ തേടി വീണ്ടും സൗഭാഗ്യത്തിന്‍െറ സ്‌പര്‍ശം. ഓരോ ദിവസവും കുതിച്ചുയരുകയാണ്‌ ശില്‌പയുടെ കീര്‍ത്തി. ശില്‌പയുടെ ആരാധകരനിരയിലേക്ക്‌ ഒടുവിലെത്തിയത്‌ നിസ്സാരക്കാരനല്ല. പുതിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ജയിംസ്‌ ഗോര്‍ഡന്‍ ബ്രൗണ്‍.....


കഥകളി ആചാര്യന്‌ ഇന്ന്‌ കോയമ്പത്തൂരിന്‍െറ ആദരം


കോയമ്പത്തൂര്‍ : സപ്‌തതിയിലെത്തിയ കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയെ ഞായറാഴ്‌ച കോയമ്പത്തൂര്‍ ജനത ആദരിക്കുന്നു. കോയമ്പത്തൂരിലെ കഥകളി ക്ലബ്ബ്‌ ചാരിറ്റബിള്‍ ട്രസ്റ്റും തപസ്യാമൃതം നൃത്ത വിദ്യാലയവുമാണ്‌ സ്വീകരണം നല്‍കുന്നത്‌. കോയമ്പത്തൂര്‍ രാമനാഥപുരത്തെ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി (എ.....


ശോഭ ഹൈടെക്‌ സിറ്റിക്ക്‌ നാളെ ധാരണാപത്രം


കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പായ ശോഭ ഹൈടെക്‌ സിറ്റി മരട്ടില്‍ നിര്‍മിക്കുന്നതിനായി ശോഭ ഡവലപ്പേഴ്‌സും സംസ്ഥാനസര്‍ക്കാരും തിങ്കളാഴ്‌ച തിരുവനന്തപുരത്ത്‌ ധാരണാപത്രത്തില്‍ ഒപ്പുവെക്കും. നാലഞ്ച്‌ ഘട്ടങ്ങളിലായി എട്ട്‌ വര്‍ഷംകൊണ്ടാണ്‌ പദ്ധതി പൂര്‍ത്തിയാവുക.....


ബി.എസ്‌.എന്‍.എല്‍. വരിക്കാര്‍ക്ക്‌ ഓണക്കാല ഇളവുകള്‍


തിരുവനന്തപുരം: മൊബൈല്‍ഫോണ്‍ വരിക്കാര്‍ക്ക്‌ ഓണത്തിന്‌ ബി.എസ്‌.എന്‍.എല്‍. പുതിയ സ്‌കീമുകള്‍ പ്രഖ്യാപിച്ചു.പുതിയ എക്‌സല്‍ അനന്ത്‌ പ്രീപെയ്‌ഡ്‌ സ്‌കീം പ്രകാരം കേരളത്തിലെ ബി.എസ്‌.എന്‍.എല്‍. നെറ്റ്‌ വര്‍ക്കുകളിലേക്ക്‌ മിനിട്ടിന്‌ ഒരു രൂപയാണ്‌ കോള്‍ നിരക്ക്‌. മറ്റ്‌ നെറ്റ്‌വര്‍ക്കുകളിലേക്ക്‌ ഒരു രൂപ 40 പൈസയാണ്‌ നിരക്ക്‌.....


ഹോണ്ട റൈഡിങ്‌ ട്രെയ്‌നര്‍ ഉദ്‌ഘാടനം നാളെ


കോഴിക്കോട്‌: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്‌.എം.എസ്‌.ഐ.)സുരക്ഷിതമായ ഇരുചക്രവാഹന റൈഡിങ്‌ പരിശീലനത്തിന്‌ 'ഹോണ്ട റൈഡിങ്‌ ട്രെയ്‌നര്‍' സംവിധാനം ഏര്‍പ്പെടുത്തുന്നു.കമ്പ്യൂട്ടര്‍ സഹായത്തോടെ ഡ്രൈവിങ്‌ പരിശീലനം നേടുന്നതിനുള്ള സജ്ജീകരണമാണിത്‌.....


എണ്ണക്കമ്പനി ഓഫീസര്‍മാര്‍ ചൊവ്വാഴ്‌ച മുതല്‍ സമരത്തില്‍


കൊച്ചി: എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥരുടെ സംഘടനയായ ഓയില്‍ സെക്ടര്‍ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു. 45,000 ത്തോളം ഓഫീസര്‍മാരെ പ്രതിനിധാനം െചയ്യുന്ന സംഘടന സമരം സംബന്ധിച്ച്‌ കേന്ദ്ര പെട്രോളിയം -പ്രകൃതിവാതക മന്ത്രാലയത്തിനും പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കും നോട്ടീസ്‌ നല്‍കി.....


Friday, August 10, 2007

ഹമീദ്‌ അന്‍സാരി ഉപരാഷ്‌ട്രപതി


ന്യൂഡല്‍ഹി:ഇന്ത്യയുടെ പതിമൂന്നാമത്‌ ഉപരാഷ്‌ട്രപതിയായി മുഹമ്മദ്‌ ഹമീദ്‌ അന്‍സാരി തിരഞ്ഞെടുക്കപ്പെട്ടു. അന്‍സാരിക്ക്‌ 455 വോട്ട്‌ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി നജ്‌മ ഹെപ്‌ത്തുള്ളയ്‌ക്ക്‌ 222 വോട്ടുകള്‍ ലഭിച്ചു. മൂന്നാം മുന്നണിയുടെ സ്ഥാനാര്‍ത്ഥി റഷീദ്‌ മസൂലിന്‌ 75 വോട്ടുകള്‍ മാത്രമാണ്‌ ലഭിച്ചത്‌.


സഞ്‌ജയ്‌ദത്തിന്‍െറ ജാമ്യാപേക്ഷ 20ലേക്ക്‌ മാറ്റി


ന്യൂഡല്‍ഹി: ടാഡ കേസില്‍ ശിക്ഷിക്കപ്പെട്ട നടന്‍ സഞ്‌ജയ്‌ദത്തിന്‍െറ ജാമ്യാപേക്ഷ സുപ്രീംകോടതി 20 ന്‌ പരിഗണിക്കും. ഇതുസംബന്ധിച്ച്‌ ചീഫ്‌ ജസ്റ്റീസ്‌ കെ.ജി. ബാലകൃഷ്‌നന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച്‌ സി.ബി.ഐ.ക്ക്‌ നോട്ടീസയച്ചു. സഞ്‌ജയ്‌ദത്തിന്‍െറ ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന്‌ വെള്ളിയാഴ്‌ച അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എഫ്‌.....


ജെ.സി ഡാനിയേല്‍ പുരസ്‌കാരം മങ്കട രവിവര്‍മയ്‌ക്ക്‌


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍െറ ഏറ്റവും വലിയ ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന്‌ ഛായാഗ്രാഹനായ മങ്കട രവിവര്‍മ അര്‍ഹനായി. അടൂര്‍ ഗോപാലകൃഷ്‌നന്‍െറ നിരവധി ചലച്ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു മങ്കട. ചലച്ചിത്രമേഖലയ്‌ക്ക്‌ നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച്‌ നല്‍കുന്നതാണ്‌ ജെ.


സാനിയ പുറത്തായി


ലോസ്‌ആഞ്‌ജിലസ്‌: ഈസ്റ്റ്‌ വെസ്റ്റ്‌ ബാങ്ക്‌ ക്ലാസിക്‌ ടെന്നീസില്‍നിന്ന്‌ സാനിയ പുറത്തായി. ഫ്രഞ്ച്‌ താരം റൊസാനോയാണ്‌ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ സാനിയയെ പരാജയപ്പെടുത്തിയത്‌. സ്‌കോര്‍: 6-1, 7-6.മുന്‍നിര താരങ്ങളായ മറിയ ഷറപ്പോവ, യെലേന യാങ്കോവിച്ച്‌, അന ഇവാനോവിച്ച്‌, നാദിയ പെട്രോവതുടങ്ങിയവരും ചാമ്പ്യന്‍ിപ്പിന്‍െറ മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്‌ .....


പ്രോസ്‌പെക്‌ടസിലെ ഫീസ്‌ ഈടാക്കാന്‍ അനുവദിക്കണമെന്ന്‌ മാനേജ്‌മെന്‍റുകള്‍


ന്യൂഡല്‍ഹി: പ്രോസ്‌പെക്‌ടസിലെ ഫീസ്‌ ഈടാക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നാല്‌ സ്വാശ്രയ മെഡിക്കല്‍ കോളേജ്‌ മാനേജ്‌മെന്‍റുകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ആഗസ്‌ത്‌ 17ന്‌ കോടതി പരിഗണിക്കും.


പസഫിക്കില്‍ വിമാനം തകര്‍ന്ന്‌ 14 പേര്‍ മരിച്ചു


പപീറ്റി: പസഫിക്‌ സമുദ്രത്തിലുള്ള ടഹിറ്റി ദ്വീപില്‍ യാത്രാവിമാനം തകര്‍ന്ന്‌ 14 പേര്‍ മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. പൈലറ്റ്‌ ഉള്‍പ്പടെ 20 പേരാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌. ഫ്രഞ്ച്‌ ദ്വീപ്‌ സമൂഹത്തില്‍ നിന്ന്‌ 17 കിലോമീറ്റര്‍ അകലെ ഇരട്ട എഞ്ചിന്‍ വിമാനം തകര്‍ന്നുവീണാണ്‌ അപകടം.


പാര്‍ലമെന്‍റിന്‍െറ മഴക്കാല സമ്മേളനം തുടങ്ങി


ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ മഴക്കാല സമ്മേളനം തുടങ്ങി. രാവിലെ 11 മണി മുതലാണ്‌ സമ്മേളനം ആരംഭിച്ചത്‌. അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും എം.പി.യുമായ ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി സാഹിബ്‌ സിങ്‌ വര്‍മ, ജെ ഡി (യു) എം. പി. അജിത്‌ കുമാര്‍ സിങ്‌ എന്നിവര്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ വെള്ളിയാഴ്‌ച സഭ പിരിഞ്ഞു.


ഫിലിപ്പൈന്‍സില്‍ ഏറ്റുമുട്ടലില്‍ 50 പേര്‍ മരിച്ചു


ഫിലിപ്പൈന്‍സ്‌: ഫിലിപ്പൈന്‍സില്‍ സൈന്യവും ഇസ്ലാമിക തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 50 പേര്‍ മരിച്ചു. പട്ടാള വാഹനത്തിനുനേരെയുണ്ടായ പെട്ടന്നുള്ള ആക്രമണമാണ്‌ പോരാട്ടം രൂക്ഷമാക്കിയത്‌. തീവ്രവാദികളുടെ വാഹനത്തിനനേരെയുണ്ടായ ആക്രമണത്തില്‍ പത്ത്‌ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.


വിയറ്റനാമില്‍ വെള്ളപ്പൊക്കം; മരണം 60 കവിഞ്ഞു


ഹാനോയ്‌: വിയറ്റനാമില്‍ വെള്ളപ്പൊക്കത്തില്‍ മരണം 60 കവിഞ്ഞു. നിരവധിപേരെ കാണാതായിട്ടുണ്ട്‌. രണ്ട്‌ ലക്ഷം പേരുടെ വീടുകള്‍ക്ക്‌ കേടുപറ്റുകയോ നിരവധിവീടുകള്‍ ഒഴുകിപ്പോകുകയോ ചെയ്‌തിട്ടുണ്ട്‌. വാര്‍ത്താവിനിമയ ബന്ധങ്ങള്‍, റോഡ്‌, റയില്‍ ഗതാഗതം എന്നിവ തകരാറിലായി. ഒരുലക്ഷം ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു.


ഓഹരി വിപണിയില്‍ വന്‍ ഇടിവ്‌


മുംബൈ: മുംബൈ ഓഹരി വിപണിയില്‍ വന്‍ ഇടിവ്‌. 500 പോയിന്‍റ്‌ താഴ്‌ന്നാണ്‌ പിപണി ഇന്ന്‌ തുടങ്ങിയത്‌. ദേശീയ സൂചിക നിഫ്‌റ്റിയിലും ഇടിവ്‌ പ്രകടമാണ്‌.വ്യാഴാഴ്‌ച 207 പോയിന്‍റ്‌ ഇടിഞ്ഞതിനുപിന്നാലെയാണ്‌ വെള്ളയാഴ്‌ചരാവിലെ 509 പോയിന്‍റ്‌ താഴേയ്‌ക്ക്‌പോയത്‌.....


യു.എസ്‌ സേനയുടെ ആക്രമണത്തില്‍ 30 തീവ്രവാദികള്‍ മരിച്ചു


ബാഗ്‌ദാദ്‌: അമേരിക്കന്‍ പട്ടാളം നടത്തിയ റെയ്‌ഡില്‍ 30 തീവ്രവാദികളെ വധിച്ചു. ഇറാഖിന്‍െറ തലസ്ഥാനമായ ബാഗ്‌ദാദിലെ ഒളിത്താവളങ്ങളിലാണ്‌ യു.എസ്‌ സൈന്യം റെയ്‌ഡ്‌ നടത്തിയത്‌. കൂടുതല്‍ പേരും ഷിയ ജില്ലയിലെ സാദാര്‍ നഗരത്തില്‍ നടത്തിയ വ്യോമാക്രമണത്തിലാണ്‌ കൊല്ലപ്പെട്ടത്‌.


ഈസ്‌റ്റ്‌ വെസ്‌റ്റ്‌ ബാങ്ക്‌ ടെന്നീസ്‌: സാനിയ പുറത്ത്‌


ലോസാഞ്ചലിസ്‌: ഈസ്‌റ്റ്‌ വെസ്‌റ്റ്‌ ബാങ്ക്‌ ക്ലാസിക്‌ വനിതാ ടെന്നീസ്‌ ടൂര്‍ണമെന്‍റില്‍ നിന്ന്‌ ഇന്ത്യയുടെ സാനിയ മിര്‍സ പുറത്തായി. മൂന്നാം റൗണ്ടില്‍ ഫ്രാന്‍സിന്‍െറ വിര്‍ജീനി റസാനോയാണ്‌ നേരിട്ടുള്ള സെറ്റുകളില്‍ സാനിയയെ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-1, 7-6. രണ്ടാം റൗണ്ടില്‍ ലോക പന്ത്രണ്ടാം നമ്പര്‍ താരം മാര്‍ട്ടിന ഹിംഗിസിനെ സാനിയ അട്ടിമറിച്ചിരുന്നു.....


കെ.എം.മാണി തിരിച്ചെത്തി


കൊച്ചി: ന്യൂയോര്‍ക്കില്‍ ശസ്‌ത്രക്രിയയ്‌ ക്കു ശേഷം വിശ്രമിക്കുകയായിരുന്ന കേരള കോണ്‍ഗ്രസ്‌(എം) നേതാവ്‌ കെ.എം.മാണി കേരളത്തില്‍ തിരിച്ചെത്തി. അദ്ദേഹം ഇന്ന്‌ പാലായിലേക്ക്‌ പോകും. ആസ്‌പത്രി വിട്ടശേഷം ലണ്ടനില്‍ വിശ്രമിക്കുകയായിരുന്ന മാണി മുംബൈ വഴിയാണ്‌ കൊച്ചിയിലെത്തിയത്‌.....


ബി.ജെ.പി. സംസ്ഥാന സമിതിയോഗം ഇന്നും നാളെയും


തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന സമിതിയോഗം വെള്ളി, ശനി ദിവസങ്ങളില്‍ തിരുവനന്തപുരത്ത്‌ നടക്കും. തമ്പാനൂര്‍ ചൈത്രം ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ്‌ പി.കെ.കൃഷ്‌നദാസ്‌ ആധ്യക്ഷ്യം വഹിക്കും. ബി.ജെ.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാംലാല്‍, ജോയിന്‍റ്‌ സെക്രട്ടറി വി.


നെഹ്‌റുട്രോഫി വള്ളംകളി നാളെ


ആലപ്പുഴ: അമ്പത്തിയഞ്ചാമത്‌ നെഹ്‌റുട്രോഫി ജലമേള ശനിയാഴ്‌ച ഉച്ചയ്‌ക്കുശേഷം 2ന്‌ ആലപ്പുഴ പുന്നമടക്കായലില്‍ നടക്കും. 18 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 55 വള്ളങ്ങളാണ്‌ ഇക്കുറി മത്സരത്തില്‍ പങ്കെടുക്കുന്നത്‌. സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്‌നന്‍ മുഖ്യാതിഥിയാകും.....


പിന്‍വാതില്‍ നിയമനം നടന്നിരുന്നു: കെ.സി.വേണുഗോപാല്‍


കൊച്ചി: യു.ഡി.എഫ്‌ ഭരണകാലത്ത്‌ ദേവസ്വം ബോര്‍ഡ്‌ പിന്‍വാതില്‍ നിയമനം നടത്തിയിരുന്നുവെന്ന്‌ അന്നത്തെ ദേവസ്വം മന്ത്രി കെ.സി.വേണുഗോപാല്‍ ജസ്‌റ്റിസ്‌ പരിപൂര്‍ണ്ണന്‍ കമ്മീഷന്‌ മൊഴി നല്‍കി. നിയമന നിരോധനം നിലനിന്നിരുന്ന കാലത്താണ്‌ ഇത്തരത്തില്‍ നിയമനം നടത്തിയത്‌.....


മെരിറ്റ്‌ സീറ്റിലും ഉയര്‍ന്ന ഫീസ്‌; ഓപ്‌ഷന്‍ 16 മുതല്‍


ല്‍ഇക്കൊല്ലത്തെ പ്രവേശനത്തിന്‌ ധാരണയായില്‍സര്‍ക്കാര്‍ ഫീസ്‌ സര്‍ക്കാര്‍ സ്വാശ്രയ കോളേജിലെ മെരിറ്റ്‌സീറ്റില്‍ മാത്രംല്‍ഫീസ്‌ വര്‍ധിപ്പിച്ചാല്‍ നല്‍കാമെന്ന്‌ സമ്മതപത്രം നല്‍കണംല്‍എന്‍ജിനിയറിങ്‌ സൗജന്യപഠനത്തിന്‌ ല്‍10 ശതമാനം സീറ്റ്‌ കേന്ദ്രം അനുവദിച്ചുതിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ മെരിറ്റ്‌ ഉള്‍പ്പെടെയുള്ള എല്ലാ സീറ്റുകളിലും ജസ്റ്റിസ്‌ മുഹമ്മദ്‌ കമ്മിറ്റി നിശ്ചയിച്ച ഉയര്‍ന്ന ഫീസ്‌ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.....


ഫാരിസിന്‍െറ കമ്പനി കൊച്ചിയില്‍ ഭൂമി കൈയേറി -പി.സി. ജോര്‍ജ്‌


തിരുവനന്തപുരം: ഫാരിസ്‌ അബൂബക്കര്‍ ചെയര്‍മാനായ പാരറ്റ്‌ ഗ്രോവ്‌ കമ്പനിക്ക്‌ എറണാകുളത്ത്‌ അനധികൃത ഭൂമിയുണ്ടെന്ന്‌ കേരളകോണ്‍ഗ്രസ്‌ (സെക്യുലര്‍) ചെയര്‍മാന്‍ പി.സി. ജോര്‍ജ്‌ എം.എല്‍.എ. പത്രസമ്മേളനത്തില്‍ ആരോപിച്ചു. എറണാകുളത്ത്‌ മരട്‌ പഞ്ചായത്തിലെ വളന്തക്കാട്‌ ദ്വീപിലാണ്‌ 41.


അഴിമതി: തച്ചങ്കരിയുടെ സ്വത്തുക്കള്‍ ജപ്‌തി ചെയ്യാന്‍ നടപടി


ഷാജിയുടെ സ്വത്തുക്കള്‍ ജപ്‌തി ചെയ്‌തുകൊച്ചി: അനധികൃത സമ്പാദ്യ കേസില്‍ പ്രതിയായ പോലീസ്‌ ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയുടെ സ്വത്തുക്കള്‍ കോടതി ഉത്തരവിലൂടെ ജപ്‌തി ചെയ്‌തുകിട്ടാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നു. പ്രവീണ്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി മുന്‍ ഡിവൈഎസ്‌പി ആര്‍.


സമരവും നിയമവും പാഴായി; സ്വാശ്രയ പ്രശ്‌നത്തില്‍ കീഴടങ്ങല്‍


തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിന്‍െറ വെല്ലുവിളിയായിരുന്ന സ്വാശ്രയ കോളേജ്‌ പ്രശ്‌നത്തില്‍ സമ്പൂര്‍ണമായ കീഴടങ്ങലിനാണ്‌ സര്‍ക്കാര്‍ വിധേയമായത്‌. എല്ലാ കേന്ദ്രങ്ങളിലും മെരിറ്റുള്‍പ്പെടെ എല്ലാ സീറ്റിലേക്കും മുഹമ്മദ്‌ കമ്മിറ്റി നിശ്ചയിച്ച ഉയര്‍ന്ന ഫീസ്‌ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായപ്പോള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ മുതല്‍ ഇടതുമുന്നണി മുന്നോട്ടുവെച്ച മുദ്രാവാക്യമാണ്‌ തൊണ്ടതൊടാതെ വിഴുങ്ങേണ്ടിവന്നത്‌.....


ഹൈദരാബാദില്‍ തസ്‌ലിമയെ ആക്രമിച്ചു; മജ്‌ലിസ്‌ എം.എല്‍.എ.മാര്‍ അറസ്റ്റില്‍


ഹൈദരാബാദ്‌: ബംഗ്ലാദേശ്‌ വിവാദ എഴുത്തുകാരി തസ്‌ലിമ നസ്‌റിനുനേരെ ഹൈദരാബാദില്‍ കയ്യേറ്റ ശ്രമം. മജ്‌ലിസ്‌ ഇത്തെഹാദുല്‍ മുസ്‌ലീമീന്‍ (എം.ഐ.എം.) സംഘടനയിലെ മൂന്ന്‌ എം.എല്‍.എ.മാരുള്‍പ്പെട്ട സംഘമാണ്‌ തസ്‌ലിമ പങ്കെടുക്കുന്ന ചടങ്ങിനിടെ വേദിയില്‍ ഇരച്ചുകയറി അവരെ ആക്രമിക്കാന്‍ ശ്രമിച്ചത്‌.


ആണവകരാറിനെ പാര്‍ലമെന്‍റില്‍ എതിര്‍ക്കുമെന്ന്‌ ഇടതുപക്ഷം


ന്യൂഡല്‍ഹി: ഇന്ത്യ - അമേരിക്ക ആണവകരാര്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വെള്ളിയാഴ്‌ച തുടങ്ങുന്ന പാര്‍ലമെന്‍റിന്‍െറ വര്‍ഷക്കാല സമ്മേളനത്തില്‍ ശക്തിയായി എതിര്‍ക്കുമെന്ന്‌ ഇടതുപക്ഷം വ്യക്തമാക്കി. ആണവകരാര്‍ പുനഃപരിശോധിക്കില്ലെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍െറ പ്രസ്‌താവനയുടെ പശ്ചാത്തലത്തില്‍ കരാറിനെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കുമെന്ന്‌ ഇരുസഭകളിലേയും സി.....


സേലം ഡിവിഷന്‍ ഉദ്‌ഘാടനത്തിന്‌ സോണിയാഗാന്ധി എത്തുന്നു


കോയമ്പത്തൂര്‍: പാലക്കാട്‌ റെയില്‍വേ ഡിവിഷന്‍ വിഭജനപ്രശ്‌നത്തില്‍ ഇടപെടാമെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി കേരള എം.പി.മാര്‍ക്ക്‌ നല്‍കിയ വാഗ്‌ദാനം പാഴ്‌വാക്കായി. സപ്‌തംബര്‍ 14ന്‌ നടക്കുന്ന സേലം റെയില്‍വേ ഡിവിഷന്‍ ഉദ്‌ഘാടനച്ചടങ്ങില്‍ സോണിയാഗാന്ധിയും പങ്കെടുക്കുമെന്ന്‌ ഡിവിഷന്‍െറ ആസൂത്രകരായ പി.


അമേരിക്കന്‍ സൗഹൃദത്തിന്‌ യു.പി.എ. കനത്തവില നല്‍കേണ്ടിവരും-കാരാട്ട്‌


തിരുവനന്തപുരം: ആണവ കരാര്‍, ബംഗാള്‍ ഉള്‍ക്കടലിലെ സംയുക്ത നാവികാഭ്യാസം തുടങ്ങിയ നടപടികളില്‍ നിന്ന്‌ പിന്മാറാതെ അമേരിക്കയുമായുള്ള സൗഹൃദവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ യു.പി.എ. സര്‍ക്കാര്‍ കനത്ത രാഷ്ട്രീയവില നല്‍കേണ്ടിവരുമെന്ന്‌ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ മുന്നറിയിപ്പ്‌ നല്‍കി.


പാകിസ്‌താനില്‍ പ്രതിസന്ധി രൂക്ഷം; അടിയന്തരാവസ്ഥയില്ലെന്ന്‌ മുഷറഫ്‌


ഇസ്‌ലാമാബാദ്‌: രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായ പാകിസ്‌താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്ന്‌ പ്രസിഡന്‍റ്‌ പര്‍വെസ്‌ മുഷറഫ്‌ തീരുമാനിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യാഴാഴ്‌ച അറിയിച്ചു. അടുത്ത സഹായികളുമായി കൂടിയാലോചിച്ചശേഷമാണ്‌ പ്രസിഡന്‍റ്‌ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന്‌ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.....