തിരുവനന്തപുരം: മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടില്‍ റവന്യു ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്‌ചവരുത്തിയതായി റിപ്പോര്‍ട്ട് . ലാന്‍റ് റവന്യു കമ്മീഷ്‌നറാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് കൈമാറിയത്. സര്‍ക്കാരിന്‍െറ മിച്ചഭൂമിയാണെന്ന വസ്‌തുത മറച്ചുവെച്ചാണ് മനോമാത്യുവിന് പോക്കുവരവ് നടത്തിനല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ളത്.....
Friday, September 21, 2007
മെര്‍ക്കിസ്റ്റണ്‍: റവന്യു ഉദ്യോഗസ്ഥര്‍ വീഴ്‌ചവരുത്തിയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടില്‍ റവന്യു ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്‌ചവരുത്തിയതായി റിപ്പോര്‍ട്ട് . ലാന്‍റ് റവന്യു കമ്മീഷ്‌നറാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് കൈമാറിയത്. സര്‍ക്കാരിന്‍െറ മിച്ചഭൂമിയാണെന്ന വസ്‌തുത മറച്ചുവെച്ചാണ് മനോമാത്യുവിന് പോക്കുവരവ് നടത്തിനല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ളത്.....
ഡി.എം.കെ മന്ത്രിമാരെ പുറത്താക്കണമെന്ന് ബി.ജെ.പി
ഭോപ്പാല്‍: രാമനെ അധിക്ഷേപിക്കുന്നതരത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്രത്തിലുള്ള ഡി.എം.കെ മന്ത്രിമാരെയെല്ലാം പുറത്താക്കണമെന്ന് ബി.ജെ.പി നേതാവ് രാജ്‌നാഥ് സിങ് സിങ് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ ദേശീയ എക്‌സിക്യുട്ടീവ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.....
അഫ്‌ഗാനില്‍ സൈനികവാഹനത്തിന്‌നേരെ ചാവേര്‍ ആക്രമണം
കാബൂള്‍: വിദേശ സൈനിക വാഹനത്തിന് അകമ്പടിപോയ വാഹനത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി പ്രഥമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു ഫ്രഞ്ച് സൈനികനും നിരവധി അഫ്‌ഗാന്‍കാരും കൊല്ലപ്പെട്ടതായാണ് വിവരം. സാധാരണക്കാര്‍ സഞ്ചരിച്ചിരുന്ന ഒരു ബസും തകര്‍ന്നിട്ടുണ്ട്.....
വിഷമദ്യം കഴിച്ച് പാകിസ്‌താനില്‍ 27 പേര്‍ മരിച്ചു
കറാച്ചി: വിഷമദ്യം കഴിച്ച് പാകിസ്‌താനില്‍ 27 പേര്‍ മരിച്ചു. ഇന്നലെ കഴിച്ച നാടന്‍മദ്യത്തില്‍നിന്നാണ് വിഷബാധയേറ്റതെന്ന് ആസ്‌പത്രി അധികൃതര്‍ പറഞ്ഞു. കറാച്ചിയിലെ ചക്കിയവാര, റയില്‍വേ കോളനി എന്നിവിടങ്ങളില്‍ താമസിക്കുന്ന 36 പേര്‍ക്കാണ് വിഷബാധയേറ്റത്. 1978 മുതല്‍ പാകിസ്‌താനില്‍ മദ്യത്തിന്‍െറ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും മുസ്ലീം സമുദായത്തിലല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രിത ഷോപ്പുകളില്‍നിന്ന് അനുമതിയോടെ മദ്യം വാങ്ങികഴിക്കാന്‍ അനുവാദമുണ്ട്.....
കോടതിയലക്ഷ്യം: മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് നാല് മാസം തടവ് വിധിച്ചു. മിഡ് ഡേ പത്രത്തിലെ പത്രപ്രവര്‍ത്തകരെയാണ് ഡല്‍ഹി ഹൈക്കോടതി ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയുംഅടക്കണം. കോടതി ഇവര്‍ക്ക് ജാമ്യമനുവദിച്ചിട്ടുണ്ട്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ.....
ദേവസ്വം ബോര്‍ഡില്‍ അഴിമതി ഇല്ലാതാക്കും: സുധാകരന്‍
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡില്‍ അഴിമതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദേവസ്വംമന്ത്രി ജി.സുധാകരന്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനെ എതിര്‍ക്കുന്നത് ഇടതുപക്ഷക്കാരല്ല. ബുദ്ധിജീവി കഴുതകളാണ് മന്ത്രിമാരെ ഉപദേശിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.....
ചൈനയില്‍ മാര്‍പാപ്പ അംഗീകരിച്ച മെത്രാന്‍
ബെയ്‌ജിങ്ങ്: അന്‍പതു വര്‍ത്തിനിടെ ആദ്യമായി മാര്‍പാപ്പയുടെ പിന്തുണയുള്ള റോമന്‍ കത്തോലിക്കാ മെത്രാന്‍ ചൈനയില്‍ അഭിഷിക്തനായി. ഫാ.ജോസഫ് ലീ ഷാന്‍ (42) ആണ് ടിയാനന്‍മെന്‍ സ്‌ക്വയറിനടുത്തുള്ള കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ അഭിഷിക്തനായത്. വത്തിക്കാനുമായി യാതൊരു ബന്ധവുമില്ലാത്ത ചൈനയിലെ കത്തോലിക്കാ സഭ മാര്‍പാപ്പയോട് ആലോചിക്കാതെയാണ് ഇതുവരെ മെത്രാന്മാരെ നിയമിച്ചിരുന്നത്.....
അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല: എം.വിജയകുമാര്‍
തിരുവനന്തപുരം: മെര്‍ക്കിസ്‌റ്റണ്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രിസഭയോ ഇടതുമുന്നണിയോ തീരുമാനിച്ചിട്ടില്ലെന്ന് നിയമമന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. ഇപ്പോള്‍ നടത്തുന്ന അന്വേഷണം തൃപ്‌തികരമല്ലെങ്കില്‍ പുതിയ അന്വേഷണത്തെപ്പറ്റി ആലോചിക്കും. കൂടുതല്‍ വിവരങ്ങള്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും.....
ബുഷ് അബ്ബാസുമായി തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തും
ന്യൂയോര്‍ക്ക്: നവംബറില്‍ നടക്കുന്ന പശ്ചിമേഷ്യന്‍ ഉച്ചകോടിയില്‍ പലസ്‌തീന്‍ പ്രശ്‌നം ചര്‍ച്ചചെയ്യുമെന്ന് യു.എസ് സറ്റേററ് സെക്രട്ടറി കോണ്ടലീസ റൈസ് വ്യക്തമാക്കി. അതേസമയം പലസ്‌തീന്‍കാരേയും ഇസ്രായേലികളേയും ഉച്ചകോടിയില്‍ പങ്കെടുപ്പിക്കാന്‍ വ്യവസ്ഥയൊന്നും കാണുന്നില്ലന്നും അവര്‍ പറഞ്ഞു.....
ഘടക കക്ഷികള്‍ അന്വേഷണം ആവശ്യപ്പെട്ടില്ല: വെളിയം
ആലപ്പുഴ: മെര്‍ക്കിസ്‌റ്റണ്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന് ഇടതുമുന്നണി യോഗത്തില്‍ ഒരു ഘടക കക്ഷിയും ആവശ്യപ്പെട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു. അഴിമതിയില്‍ കുളിച്ചുകിടന്ന യു.ഡി.എഫ് അന്വേഷണം വേണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. വനംമന്ത്രിക്കെതിരെ യാതൊരു അന്വേഷണത്തിന്‍െറയും ആവശ്യമില്ല.....
മെര്‍ക്കിന്‍സ്റ്റണ്‍ ഇടപാട് അന്വഷിക്കണം: കെ. കരുണാകരന്‍
തിരുവനന്തപുരം: മെര്‍ക്കിസറ്റണ്‍ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെ. കരുണാകരന്‍ ആവശ്യപ്പെട്ടു. വസ്‌തുതകള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തണം. അതേസമയം നടപടിക്രമങ്ങള്‍ ഐ.എസ്.ആര്‍.ഒ ലംഘിച്ചതായി കരുതുന്നില്ലന്നും കരുണാകരന്‍ പറഞ്ഞു. ആദ്യം മുഖ്യമന്ത്രി രാജിവെച്ചാല്‍ എല്ലാപ്രശ്‌നങ്ങളും തീരും.....
മെര്‍ക്കിസ്‌റ്റണ്‍: സി.ബി.ഐ അന്വേഷിക്കണം-പി.സി.ജോര്‍ജ്ജ്
കൊല്ലം: മെര്‍ക്കിസ്‌റ്റണ്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി.ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ഇടതുമുന്നണിയെ സി.പി.ഐ ഹൈജാക്ക് ചെയ്‌തിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സി.പി.ഐ നേതാക്കളില്‍ പലര്‍ക്കും ജീര്‍ണത ബാധിച്ചിരിക്കുന്നു.....
സൗദി അറേബ്യയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം സ്വദേശി ചെല്ലപ്പറമ്പില്‍ അബ്‌ദുള്‍ റഹ്‌മാന്‍ ഹാജി ആണ് മരിച്ചത്. ജോലിസ്ഥലത്തേക്ക് പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. (യശദഭഫ) ....
പന്നിയാര്‍ ദുരന്തം: തിരച്ചിലിന് നാവികസേനയും
അടിമാലി: പന്നിയാര്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചിലിന് നാവികസേനയും രംഗത്തെത്തി. ലെഫ്‌റ്റനന്‍റ് കേണല്‍ റെഡ്‌ഡിയുടെ നേതൃത്വത്തില്‍ ഏഴ് മുങ്ങല്‍ വിദഗ്‌ദ്ധ ര്‍ അടങ്ങിയ സംഘമാണ് ഇന്നുമുതല്‍ തിരച്ചില്‍ നടത്തുന്നത്. പന്നിയാര്‍ പവര്‍ ഹൗസില്‍ അടിഞ്ഞുകൂടിയ മണ്ണുമുഴുവന്‍ നീക്കംചെയ്‌തിട്ടും തിരച്ചില്‍ ഫലവത്തായിരുന്നില്ല.....
ഭൂമി ഇടപാട്: മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ പരാതി
തിരുവനന്തപുരം: പൊന്മുടിയിലെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്ന 707.23 ഏക്കര്‍ വനഭൂമി അനധികൃതമായി സ്വന്തമാക്കാനും ഐ.എസ്.ആര്‍.ഒ.യ്‌ക്ക് മറിച്ചുവില്‍ക്കാനും സതേണ്‍ ഫീല്‍ഡ് വെഞ്ചേഴ്‌സ് മാനേജിങ് ഡയറക്ടര്‍ സേവി മനോമാത്യുവിനെ മന്ത്രിമാരായ ബിനോയ് വിശ്വവും പി.....
പ്രതിപക്ഷ എം.എല്‍.എ.മാര്‍ ഉപവാസം അവസാനിപ്പിച്ചു
തിരുവനന്തപുരം: മന്ത്രി ബിനോയ് വിശ്വം രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ ഹാളിന് മുന്നില്‍ കഴിഞ്ഞ നാലുദിവസമായി പ്രതിപക്ഷ എം.എല്‍.എ.മാര്‍ നടത്തിയ നിരാഹാരസത്യാഗ്രഹം വ്യാഴാഴ്‌ച അവസാനിച്ചു. നിയമസഭാസമ്മേളനം അവസാനിച്ചതിനെതുടര്‍ന്നാണ് സത്യാഗ്രഹം അവസാനിപ്പിക്കാന്‍ യു.....
ഉദയകുമാര്‍ കൊലക്കേസ് അന്വേഷണം സിബിഐക്ക്
കൊച്ചി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിബിഐക്ക് വിട്ടു. സംശയാസ്‌പദമായ സാഹചര്യത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് പിടികൂടിയ ഉദയകുമാറിനെ പോലീസ് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം നടന്നത് പോലീസ് ലോക്കപ്പിലാണ്.....
പെട്രോളിയം വില: തീരുമാനം അടുത്തയാഴ്‌ച - കേന്ദ്രമന്ത്രി
കോവളം: പെട്രോളിയം വില വര്‍ധന സംബന്ധിച്ച തീരുമാനം അടുത്തയാഴ്‌ച ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം കൈക്കൊള്ളുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി മുരളി ദിയോറ പറഞ്ഞു. മണ്ണെണ്ണയ്‌ക്കും പാചകവാതകത്തിനും വില ഉയര്‍ത്താതിരിക്കുന്നതുപോലെ പെട്രോളിനും ഡീസലിനും വില പിടിച്ചുനിര്‍ത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി കോവളത്ത് പത്രലേഖകരോട് പറഞ്ഞു.....
സുനിത നാട്ടിലെത്തി; ഗുജറാത്തിന് അഭിമാനം
അഹമ്മദാബാദ്: ബഹിരാകാശത്ത് നേട്ടങ്ങളുടെ റെക്കോഡുകള്‍ സൃഷ്ടിച്ച ഇന്ത്യന്‍ വംശജയായഅമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് വ്യാഴാഴ്‌ച ജന്മനാടായ ഗുജറാത്തിലെത്തി. ലണ്ടനില്‍ നിന്ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സുനിതയെ സ്വീകരിക്കാന്‍ അച്ഛന്‍ ദീപക് പാണ്ഡ്യയും സര്‍ക്കാര്‍ പ്രതിനിധിയും ബന്ധുക്കളും നാട്ടുകാരും എത്തിയിരുന്നു.....
ബി.ജെ.പി ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
നിര്‍വാഹകസമിതി യോഗം ഇന്നുമുതല്‍ഭോപ്പാല്‍: ഡല്‍ഹിയിലേക്കുള്ള വഴി ലഖ്‌നൗവിലൂടെയാണെന്നായിരുന്നു ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയോഗത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി പാര്‍ട്ടി നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചത്‌്.....
അരിയുടെ കുറഞ്ഞ താങ്ങുവില ഉയര്‍ത്തും
ന്യൂഡല്‍ഹി: അരിയുടെ താങ്ങുവില ഉടന്‍ വര്‍ധിപ്പിക്കുമെന്നു കേന്ദ്രകൃഷിമന്ത്രി ശരദ്‌പവാര്‍ വ്യക്തമാക്കി. ''ഇത് ബോണസ്സായാണോ, അല്ലാതെയാണോ കര്‍ഷകര്‍ക്ക് നല്‍കുകയെന്ന് പറയാനാകില്ല. എന്നാല്‍, ഇതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും'' - ശരദ്‌പവാര്‍ പറഞ്ഞു. അരിയുടെയും ഗോതമ്പിന്‍െറയും താങ്ങുവിലകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്.....
പാകിസ്‌താനില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ ആറിന്
ഇസ്‌ലാമാബാദ്: പാകിസ്‌താനില്‍ നിര്‍ണായക പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ ആറിന് നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പു സമയക്രമം വ്യാഴാഴ്‌ചയാണ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. രണ്ടാംവട്ടം മത്സരിക്കുന്ന പ്രസിഡന്‍റ് പര്‍വെസ് മുഷറഫിനെതിരെ പ്രതിപക്ഷം ബഹിഷ്‌കരണ ഭീഷണി മുഴക്കിക്കഴിഞ്ഞു.....
ഉസാമയുടെ പുതിയ ടേപ്പില്‍ പാകിസ്‌താനെതിരെ യുദ്ധപ്രഖ്യാപനം
ദുബായ്: പാകിസ്‌താന്‍ പ്രസിഡന്‍റ് പര്‍വെസ് മുഷറഫിനെതിരെ യുദ്ധപ്രഖ്യാപനവുമായി അല്‍ഖ്വെയ്‌ദ നേതാവ് ഉസാമ ബിന്‍ലാദന്‍െറ പുതിയ ടേപ്പ് എത്തുന്നു. ഇസ്‌ലാമിക വെബ്‌സൈറ്റുകളെ നിരീക്ഷിക്കുന്ന അമേരിക്കന്‍ സംഘടന 'ഇന്‍റല്‍ സെന്‍ററാണ് മുഷറഫിനും അദ്ദേഹത്തിന്‍െറ സൈന്യത്തിനുമെതിരായ യുദ്ധ പ്രഖ്യാപനമാണ് ലാദന്‍െറ പുതിയ ടേപ്പിന്‍െറ ഉള്ളടക്കം എന്ന് വ്യാഴാഴ്‌ച വെളിപ്പെടുത്തിയത്.....
ഗാസ 'ശത്രുമേഖല': പ്രഖ്യാപനം ഇസ്രായേല്‍ ന്യായീകരിക്കുന്നു
ജറുസലേം: ഹമാസിന്‍െറ നിയന്ത്രണത്തിലുള്ള പലസ്‌തീന്‍ പ്രദേശമായ ഗാസയെ 'ശത്രുമേഖല'യായി പ്രഖ്യാപിച്ചതിനെ ഇസ്രായേല്‍ വ്യാഴാഴ്‌ച ന്യായീകരിച്ചു. ഇസ്രായേലിന്‍െറ നടപടി ഗാസയിലെ ജനങ്ങളെ കൂട്ടത്തോടെ ശിക്ഷിച്ചതിന് തുല്യമാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് എതിരാണ് ആ നീക്കമെന്നും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ന്യായീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്.....
കൊയ്‌രാളയെ്‌ക്കതിരെ മാവോവാദികള്‍ അവിശ്വാസം കൊണ്ടുവരും
കാഠ്‌മണ്ഡു: നേപ്പാളില്‍ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്‌രാളയെ്‌ക്കതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ മാവോവാദികള്‍ ഒരുങ്ങുന്നു. പാര്‍ലമെന്‍റില്‍ പ്രത്യേക സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് ബുധനാഴ്‌ച ചേര്‍ന്ന മാവോ സംഘടനയുടെ കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്.....
ശ്രീലങ്ക നിഷ്‌പ്രഭം; ഓസീസ് സെമിയില്‍
കേപ്‌ടൗണ്‍: സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിന്‍െറ സെമിയില്‍ കടന്നു. രണ്ടാം തോല്‍വിയോടെ ശ്രീലങ്ക ടൂര്‍ണമെന്‍റില്‍നിന്ന് പുറത്തായി. കെനിയക്കെതിരെ 260 റണ്‍സ് അടിച്ചുകൂട്ടി ട്വന്‍റി 20യില്‍ റെക്കോഡിട്ട ലങ്കന്‍ ടീമിന് ഓസ്‌ട്രേലിയയെ്‌ക്കതിരെ 101 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.....
യൂവിക്ക് മധുര പ്രതികാരം ഇന്ത്യയ്‌ക്ക് ജയം
ഡര്‍ബന്‍: ഇംഗ്ലണ്ടിനെതിരെ ഒരോവറില്‍ ആറ് സിക്‌സര്‍ നേടിയ മാസ്‌മരിക പ്രകടനം മധുര പ്രതികാരമെന്ന് യവരാജ്‌സിങ്. ഈ ഇന്നിങ്‌സിലൂടെ 18 റണ്‍സ് വിജയവുമായി ഇന്ത്യ സെമിഫൈനല്‍ പ്രതീക്ഷ കാക്കുകയായിരുന്നു. രണ്ടാഴ്‌ചമുമ്പ് ഇംഗ്ലണ്ട് പര്യടനത്തിലെ ആറാം ഏകദിന മത്സരത്തില്‍ യുവരാജ് എറിഞ്ഞ ഒരോവറില്‍ ദിമിത്രി മസ്‌കരേനസ് പറത്തിയത് അഞ്ച് സിക്‌സര്‍.....
കേരളം ചാമ്പ്യന്മാര്‍
ജോസഫിനും വിനോദിനും പ്രജുഷയ്‌ക്കും സ്വര്‍ണംഭോപ്പാല്‍: എതിരാളികളെ ബഹുദൂരം പിന്നിലാക്കി പതിനൊന്ന് സ്വര്‍ണമടക്കം 29 മെഡലുകളുമായി കേരളം നാല്‌പത്തിയേഴാമത് ദേശീയ സീനിയര്‍ അന്തഃസംസ്ഥാന അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി. സമാപനദിവസമായ വ്യാഴാഴ്‌ച, കേരളം നാല് സ്വര്‍ണമാണ് നേടിയത്.....
ചാമ്പ്യന്‍സ് ലീഗ്: ഇന്‍ററിനു തോല്‍വി ആഴ്‌സനലിനും ബാഴ്‌സയ്‌ക്കും തകര്‍പ്പന്‍ ജയം
പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍െറ ഗ്രൂപ്പ് മത്സരങ്ങളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്‌സനലും മുന്‍ സ്‌പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണയും ഏകപക്ഷീയമായ വിജയങ്ങളുമായി തുടങ്ങി. ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇറ്റലിയിലെ വമ്പന്മാരായ എ.....
ഗെന്നത് പാല്‍ത്രോ വീണ്ടും അഭിനയിക്കുന്നു
മൂന്നുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഹോളിവുഡ് നടി ഗെന്നത് പാല്‍ത്രോ അഭിനയത്തിലേക്ക് മടങ്ങിവരുന്നു. ബ്രിട്ടീഷ് പോപ്പ് താരം ക്രിസ് മാര്‍ട്ടിനുമായുള്ള വിവാഹശേഷം രണ്ട് കുട്ടികളേയും നോക്കി തനി വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്നു ഗെന്നത് പാല്‍ത്രോ. ആര്‍ക്ക്‌ലൈറ്റുകളില്‍നിന്ന് അകന്നുനിന്ന താരം ഇപ്പോഴിതാ വിശ്രമജീവിതം മതിയാക്കുന്നു.....
വാണിജ്യവത്‌കരണം നല്ല സിനിമകളെ ഇല്ലാതാക്കുന്നു- മധു അമ്പാട്ട്
ചെന്നൈ: ലാഭംമാത്രം മുന്നില്‍ കണ്ടുള്ള ചലച്ചിത്ര സൃഷ്ടിയാണ് കലാകാരന്മാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമെന്ന് ദേശീയ അവാര്‍ഡ് ജേതാവായ പ്രശസ്‌ത ഛായാഗ്രാഹകന്‍ മധു അമ്പാട്ട് പറഞ്ഞു. വാണിജ്യവത്‌കരണം സിനിമാമേഖലയെ അടക്കിവാഴുകയാണ്. മനുഷ്യജീവിതവുമായും സംസ്‌കാരവുമായും യാതൊരു ബന്ധവുമില്ലാത്ത സിനിമകളാണ് പുറത്തുവരുന്നത്.....
'പൊറുക്കി' വീണ്ടും പേരുമാറ്റുന്നു
'പൊറുക്കി എന്ന തമിഴ് ചിത്രത്തിന്‍െറ പേരിനെച്ചാല്ലി ഉയര്‍ന്ന വിവാദങ്ങള്‍ ചെറുതല്ല. ഇത്തരം ടൈറ്റിലുകള്‍ ഒരു വിഭാഗം ജനങ്ങളെ അവഹേളിക്കുന്നതാണെന്നും ചിത്രത്തിന്‍െറ പേര് മാറ്റിയില്ലെങ്കില്‍ സര്‍ക്കാരില്‍നിന്നുള്ള സഹായം തടഞ്ഞുവെക്കുമെന്നും ഭീഷണിപ്പെടുത്തി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് കലാപമുയര്‍ത്തിയത്.....
എം.ആര്‍.പി.എല്‍. കേരളത്തിലേക്ക്, ആദ്യ ഡിപ്പോ കാസര്‍കോട്ട്
തിരുവനന്തപുരം: ഒ.എന്‍.ജി.സി. ഗ്രൂപ്പില്‍പ്പെട്ട എണ്ണ ശുദ്ധീകരണശാലയായ മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡിന്‍െറ ആദ്യത്തെ ഡിപ്പോ കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 750 കിലോലിറ്റര്‍ സംഭരണശേഷിയുള്ള ഡിപ്പോയില്‍ വിവിധ പെട്രോളിയം ഉല്‌പന്നങ്ങള്‍ സംഭരിക്കുന്നതിനും കേരളത്തിലെ ഉല്‌പാദകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുമുള്ള സംവിധാനമുണ്ട്.....
സെന്‍സെക്‌സ് 25 പോയിന്‍റ് ഉയര്‍ന്നു
മുംബൈ: ബുധനാഴ്‌ച ചരിത്രപരമായ മുന്നേറ്റം നടത്തിയ ഓഹരി വിപണിയില്‍ വ്യാഴാഴ്‌ച നേരിയ നേട്ടം. സെന്‍സെക്‌സ് 25.20 പോയിന്‍റ് ഉയര്‍ന്ന് 16,347.95-ല്‍ അവസാനിച്ചു. വ്യാപാരത്തിനിടെ ഒരവസരത്തില്‍ 16,415.88-വരെ ഉയര്‍ന്നു.നിഫ്‌റ്റി 15.20 പോയിന്‍റിന്‍െറ നേട്ടവുമായി 4,747.55-ല്‍ അവസാനിച്ചു.....
സപ്ലൈകോ റംസാന്‍ പീപ്പിള്‍സ് ബസാറുകള്‍ തുറക്കും
കൊച്ചി: റംസാനോടനുബന്ധിച്ച് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ റംസാന്‍ പീപ്പിള്‍സ് ബസാറുകളും റംസാന്‍ മാര്‍ക്കറ്റുകളും തുറക്കാന്‍ സപ്ലൈകോ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ നഗരങ്ങളിലായിരിക്കും റംസാന്‍ പീപ്പിള്‍സ് ബസാറുകള്‍ തുറക്കുക.....
കയറ്റുമതി സിമന്‍റ്; ഓര്‍ത്തഡോക്‌സ് ഇലത്തേയില വില കൂടി
മട്ടാഞ്ചേരി: കയറ്റുമതി ഡിമാന്‍റ് നന്നായി വന്നതിനാല്‍ ഇത്തവണ നടന്ന തേയില ലേലത്തില്‍ ഓര്‍ത്തഡോക്‌സ് ഇലത്തേയിലയ്‌ക്ക് വില കൂടി. മറ്റുള്ളവയെ്‌ക്കല്ലാം വില സ്ഥിരമായി നില്‍ക്കുകയാണ് ചെയ്‌ത്. ഓര്‍ത്തഡോക്‌സ് ഇലത്തേയില 2.12 ലക്ഷം കിലോ വില്‌പനയ്‌ക്കു വന്നു. വിലകള്‍ 2 രൂപ കൂടി.....
Thursday, September 20, 2007
ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു
ഡര്‍ബന്‍: ട്വന്‍റി20 ലോകകപ്പിലെ നിര്‍ണ്ണായകമത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരരിക്കേറ്റ യുവ്‌രാജ് സിങിനു പകരം ദിനേശ് കാര്‍ത്തിക് ഇന്ത്യക്കു വേണ്ടി കളിക്കുന്നു. സെമിഫൈനലിലെത്തണമെങ്കില്‍ ഇന്ത്യയ്‌ക്ക് ഈ കളി ജയിച്ചേ മതിയാകൂ.....
ട്വന്‍റി20: പാകിസ്‌താന് നാല് വിക്കറ്റ് ജയം
കേപ്‌ടൗണ്‍: ട്വന്‍റി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് മത്സരത്തില്‍ പാകിസ്‌താന്‍ നാല് വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. 141 റണ്‍സിന്‍െറ വിജയലക്ഷ്യവുമായി കബാറ്റിംഗിനിറങ്ങിയ പാകിസ്‌താന്‍ ഒരോവര്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു. ഷാഹിദ് അഫ്രീദി 39ഉം ക്യാപ്‌റ്റന്‍ ഷോയിബ് മാലിക് 21ഉം മുഹമ്മദ് ഹഫീസ് 23ഉം റണ്‍സ് നേടി.....
ഉരുട്ടിക്കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണം: ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ നടന്ന ഉരുട്ടിക്കൊലയെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് സ്‌റ്റേഷനില്‍ നടന്ന കൊലപാതകമായതിനാലാണ് കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന് നിര്‍ദേശിച്ചത്. കൊല്ലപ്പെട്ട ഉദയകുമാറിന്‍െറ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.....
മെര്‍ക്കിസ്‌റ്റണ്‍: അന്വേഷണത്തില്‍ കാര്യമില്ലെന്ന് ഇടതുമുന്നണി
തിരുവനന്തപുരം: വിവാദമായ മെര്‍ക്കിസ്‌റ്റണ്‍ ഭൂമി ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തേണ്ട കാര്യമില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഇടതുമുന്നണി അന്വേഷണത്തെ ഭയപ്പെടുന്നില്ല. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിലേ അന്വേഷണത്തിന്‍െറ കാര്യമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.....
ജുഡീഷ്യല്‍ അന്വേഷണം വേണം: പി.ജെ.ജോസഫ്
തിരുവനന്തപുരം: വിവാദമായ മെര്‍ക്കിസ്‌റ്റണ്‍ ഭൂമി ഇടപാടിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കേരളകോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ് ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ വനംമന്ത്രി ബിനോയ് വിശ്വം രാജിവെക്കണമെന്നില്ലെന്ന് മുന്‍കാല ഉദാഹരണങ്ങള്‍ സഹിതം ജോസഫ് ചൂണ്ടിക്കാട്ടി.....
ഉന്നതവിദ്യാഭ്യാസ വായ്‌പാ ഉറപ്പ് അതോറിറ്റി രൂപവത്‌കരിക്കുന്നു
ന്യൂഡല്‍ഹി: സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സഹായധനം നല്‌കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വായ്‌പാ ഉറപ്പ് അതോറിറ്റി രൂപവത്‌കരിക്കുന്നു. ആസൂത്രണ കമ്മീഷന്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തതായി കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്‌കോളര്‍ഷിപ്പ്, ഫെലോഷിപ്പ്, വിദ്യാഭ്യാസ വായ്‌പ എന്നിവയിലൂടെ ഉന്നതവിദ്യാഭ്യാസം സാധ്യമാക്കുകയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.....
ഓസ്‌ട്രേലിയ സെമിയില്‍
കേപ്പ്‌ടൗണ്‍: ശ്രീലങ്കക്കെതിരെ പത്ത് വിക്കറ്റ് വിജയവുമായി ട്വന്‍റി 20 ക്രിക്കറ്റ് സൂപ്പര്‍ എട്ട് മത്സരത്തില്‍ ഓസ്‌ട്രേലിയ സെമിയിലെത്തി. 58 ബോളുകള്‍ അവശേഷിക്കെയാണ് 101 എന്ന ലക്ഷ്യം മറികടന്ന് അനായാസമായി വിജയം നേടിയത്. 19.3 ഓവറില്‍ നേടിയ ശ്രീലങ്കനേടിയ 101 റണ്‍സാണ് 10.2 ഓവറില്‍ ഓസ്‌ട്രേലിയ അടിച്ചെടുത്തത്.....
പാകിസ്‌താനില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ ആറിന്
ഇസ്ലാമാബാദ്: പാകിസ്‌താന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ ആറിനാണ് തിരഞ്ഞെടുപ്പ്. സെപ്‌തംബര്‍ 27 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് കണ്‍വര്‍ മുഹമ്മദ് ദില്‍ഷാദാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.....
പാറ്റ്‌ന കോടതിയില്‍ ബോംബ് സ്‌ഫോടനം: ഒരാള്‍ മരിച്ചു
പാറ്റ്‌ന: പാറ്റ്‌ന സിവില്‍ കോടതിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നിരവധി അഭിഭാഷകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോടതി സമുച്ചയത്തിലേയ്‌ക്ക് അജ്ഞാതര്‍ ബോംബെറിയുകയായിരുന്നു. മൂന്ന് നാടന്‍ ബോംബുകളാണെറിഞ്ഞത്. (യശദഭഫ) ....
ഗ്രൗണ്ട് സീറോ: ഇറാന്‍ പ്രസിഡന്‍റിന് അനുമതിനിഷേധിച്ചു
ന്യൂയോര്‍ക്ക്: സപ്‌തംബര്‍ 11 ആക്രമണത്തില്‍ തകര്‍ന്ന ഗ്രൗണ്ട് സീറോ സന്ദര്‍ശിക്കാന്‍ ഇറാനിയന്‍ പ്രസിഡന്‍റ് മഹമൂദ് അഹമദിനെജാദിന് അനുമതി നിഷേധിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വേള്‍ഡ് ട്രേഡ് സെന്‍ററിന്‍െറ സ്ഥലം അടച്ചിട്ടിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് പോലീസ് വക്താവ് വ്യക്തമാക്കി.....
അനധികൃത സ്വത്ത്: ലാലുവിനെ കുറ്റവിമുക്തനാക്കി
പാറ്റന: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ റയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് ഭാര്യ റാബ്രിദേവി എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. ഉത്തരവിനെതിരെ ബീഹാര്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയട്ടുണ്ട്. (യശദഭഫ) ....
റയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റ് വില്പന യന്ത്രങ്ങള്‍ വരുന്നു
ന്യൂഡല്‍ഹി: റയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകള്‍ക്കുമുന്നിലെ നീണ്ടനിര ഒഴിവാക്കാന്‍ ടിക്കറ്റ് വില്പന യന്ത്രങ്ങള്‍ (ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ്ങ് മെഷീന്‍) വരുന്നു. രാജ്യത്താകമാനമായി 6344 വില്‌പന യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പണമിട്ടോ സ്‌മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചോ റിസര്‍വേഷനൊഴികെയുള്ള ടിക്കറ്റുകള്‍ യന്ത്രത്തില്‍നിന്ന് സ്വീകരിക്കാം.....
കാട്ടാനയുടെ കുത്തേറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു
പാലക്കാട്: വാളയാറില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ കാട്ടാന കുത്തിക്കൊന്നു. വനംവകുപ്പിലെ വാച്ചര്‍ ബാലകൃഷ്‌ണനാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. (യശദഭഫ) ....
പരിയാരം തിരഞ്ഞെടുപ്പിന് സംരക്ഷണം: ഹര്‍ജി തള്ളി
കൊച്ചി: പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന് കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എം.വി.രാഘവനാണ് ഹര്‍ജി നല്‍കിയത്. നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് നടത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉത്തരമേഖലാ ഐ.....
Subscribe to:
Posts (Atom)