ലോസ് ഏഞ്ചല്‍സ്: 80ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു. ലാ വിയേ എന്‍ റോസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രഞ്ച് നടി മരിയന്‍ കോട്ടിലാഡ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിനു ലഭിക്കുന്ന രണ്ടാമത്തെ അവാര്‍ഡാണിത്. മികച്ച ചമയാലങ്കാരത്തിനുള്ള പുരസ്‌കാരവും ഈ ചിത്രത്തിനാണ് ലഭിച്ചത്.
Monday, February 25, 2008
ഓസ്‌കര്‍: മരിയന്‍ കോട്ടിലാഡ് മികച്ച നടി
ലോസ് ഏഞ്ചല്‍സ്: 80ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു. ലാ വിയേ എന്‍ റോസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രഞ്ച് നടി മരിയന്‍ കോട്ടിലാഡ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിനു ലഭിക്കുന്ന രണ്ടാമത്തെ അവാര്‍ഡാണിത്. മികച്ച ചമയാലങ്കാരത്തിനുള്ള പുരസ്‌കാരവും ഈ ചിത്രത്തിനാണ് ലഭിച്ചത്.
ബാങ്ക് പണിമുടക്ക് ഉപേക്ഷിച്ചു
കൊച്ചി: ദേശവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്‌തിരുന്ന ദിദ്വിന പണിമുടക്ക് പിന്‍വലിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് പണിമുടക്ക് വേണ്ടന്ന് വെച്ചത്. വാണിജ്യ ബാങ്കുകള്‍, പൊതു മേഖലാ ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്‌കോലാലംപൂര്‍: ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റുകള്‍ക്കു തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ കടന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ജൂനിയര്‍ താരങ്ങള്‍ കരാര്‍ ഒപ്പുവെയ്‌ക്കുന്നത് സംബന്ധിച്ച വിവാദങ്ങളൊന്നും തങ്ങളെ ബാധിച്ചിട്ടില്ലെന്നു കാണിക്കുന്നതായിരുന്നു ക്വാര്‍ട്ടന്‍ ഫൈനലില്‍ ഇന്ത്യന്‍ യുവനിരയുടെ പ്രകടനം.
മാഞ്ചസ്റ്ററിന് തകര്‍പ്പന്‍ ജയം; ആഴ്‌സനലിന് സമനില
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്‌ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ന്യൂകാസിലിനെതിരെ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ (5-1) പോയന്റ് പട്ടികയില്‍ മുമ്പിലുള്ള ആഴ്‌സനലിനെ ബര്‍മ്മിങ്ങാം സമനിലയില്‍ തളച്ചു (2-2). മത്സരത്തിനിടയില്‍ സ്‌ട്രൈക്കര്‍ എഡ്യു റാഡൊ ഡാസില്‍വ കടുത്ത ഫൗളിന് വിധേയനായി പുറത്തുപോയത് ആഴ്‌സനലിന് ഇരട്ട തിരിച്ചടിയായി.....
ഡേവിസ് കപ്പ് ടീമില്‍ കലാപം; പേസിന്റെ കീഴില്‍ കളിക്കില്ലെന്ന് താരങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡേവിസ് കപ്പ് ടെന്നീസ് ടീമില്‍ കലാപക്കൊടി ഉയര്‍ത്തി ക്യാപ്‌റ്റന്‍ ലിയാണ്ടര്‍ പേസിന്റെ കീഴില്‍ കളിക്കില്ലെന്ന് ടീമം ഗങ്ങള്‍ പ്രഖ്യാപിച്ചു. ഓള്‍ ഇന്ത്യ ടെന്നീസ് ഫെഡറേഷന് അയച്ച കത്തിലാണ് മഹേഷ് ഭൂപതി, പ്രകാശ് അമൃത്‌രാജ്, രോഹന്‍ ബോപ്പണ്ണ, കരണ്‍ രസ്‌തോഗി എന്നിവര്‍ ക്യാപ്‌റ്റനില്‍ വിശ്വാസം നഷ്‌ടപ്പെട്ടതായി വ്യക്തമാക്കിയത്.....
ഷാരൂഖിന്റെ ഐറ്റം നമ്പറിന് ചെലവ് രണ്ടുകോടി
രാകേഷ് റോഷന്റെ പുതിയ ചിത്രത്തില്‍ ഷാരൂഖ്‌ഖാന്‍ ചുവടുവെക്കുമ്പോള്‍ ചെലവാകുന്നത് രണ്ടുകോടി രൂപ. "ക്രെയ്‌സി 4' എന്ന ചിത്രത്തിലാണ് ഷാരൂഖിന്റെ ഒറ്റ ഐറ്റം നമ്പറിന് രാകേഷ് റോഷന്‍ ഇത്രയും തുക ചെലവിടുന്നത്. രാകേഷ് റോഷന്റെ മകന്‍ ഹൃത്വിക് റോഷനും ഈ ചിത്രത്തില്‍ മറ്റൊരു "ഐറ്റം നമ്പറി'ല്‍ ചുവടുവെക്കുന്നുണ്ട്.
Sunday, February 24, 2008
ചെന്നൈയില്‍ നിന്നുള്ള ട്രെയിനുകള്‍ വൈകും
ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് അവിടെ നിന്ന് കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളും വൈകുമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു. ചെന്നൈ-ജയ്‌പൂര്‍ എക്‌സ്‌പ്രസ് ട്രെയിന്‍ ട്രാക്കിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പാളം തെറ്റിയത്.....
എരയാംകുടിയിലെ സമരപ്പന്തലിന് തീവെച്ചു
മുരിയാട്: എരയാംകുടിയിലെ സമരപ്പന്തലിന് അജ്ഞാതര്‍ തീവെച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട വള്ളക്കുന്ന് സ്വദേശിയായ തോമസിനെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഏറെനാളായി എരയാംകുടിയില്‍ ഭൂമികൈയേറ്റത്തിനെതിരെ ജനകീയ സമരം നടന്നുവരുകയായിരുന്നു.
എന്‍.എസ്.എസിനെതിരെ എം.ഇ.എസ്
കൊച്ചി: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ക്കെതിരെ എന്‍.എസ്.എസ് പ്രചാരണം തുടരുകയാണെങ്കില്‍ സ്വശ്രയ കരാറില്‍ നിന്ന് പിന്മാറുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് എം.ഇ.എസ് നേതൃത്വം മുന്നറിയിപ്പ് നല്‍കി.
ചന്ദ്രചൂഡന്‍ ആര്‍.എസ്.പി ദേശീയ സെക്രട്ടറി
ന്യൂഡല്‍ഹി: ആര്‍.എസ്.പി ദേശീയ സെക്രട്ടറിയായി ടി.ജെ ചന്ദ്രചൂഡനെ തിരഞ്ഞെടുത്തു. ന്യൂഡല്‍ഹിയില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളത്തിന്റെ സമാപന ദിവസമായ ഇന്ന് വൈകുന്നേരം ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് ചന്ദ്രചൂഡനെ ഐകകണ്‌ഠേന തിരഞ്ഞെടുത്തത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.....
സച്ചാര്‍ സമിതി ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധം-മന്ത്രി അഹമ്മദ്
കോഴിക്കോട്: സച്ചാര്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. ഈ റിപ്പോര്‍ട്ടിനെ അധികരിച്ച് കോഴിക്കോട്ട് നടന്ന ദേശീയ സംവാദം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുസ്‌ലിങ്ങള്‍ പാര്‍ശ്വവത്‌കരിക്കപ്പെടുന്നുവെന്ന യാഥാര്‍ഥ്യം തുറന്നുപറയാന്‍ ധൈര്യം കാട്ടിയ ആദ്യ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്.....
അത്യാധുനിക പരിശീലന വിമാനം "ഹോക്' വ്യോമസേനയില്‍
ബിദര്‍ (കര്‍ണാടക): യുദ്ധവിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ബ്രിട്ടീഷ് നിര്‍മിത അത്യാധുനിക ജെറ്റ്‌വിമാനം -എ.ജെ.ടി. ഹോക്- വ്യോമസേനയില്‍ ഉള്‍പ്പെടുത്തി. ജൂണ്‍ മുതല്‍ "ഹോക്കി'ല്‍ പൈലറ്റുമാര്‍ പരിശീലനം തുടങ്ങും. ഹൈദരാബാദില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ബിദര്‍ വ്യോമസേനാതാവളത്തിലാണ് ഹോക്കിന്റെ പ്രവേശനോദ്‌ഘാടനം നടന്നത്.....
സിഡ്‌നി ഏകദിനം: ഗംഭീറിന് സെഞ്ചുറി
സിഡ്‌നി: സിഡ്‌നി ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യക്കായി ഗൗതം ഗംഭീര്‍ സെഞ്ചുറി നേടി. 109 പന്തില്‍ ഒമ്പതു ബൗണ്ടറി അടക്കമാണ് ഗംഭീര്‍ തന്റെ നാലാം അന്താരാഷ്ട്ര ഏകദിന സെഞ്ചുറി തികച്ചത്. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഗംഭീറിന്റെ രണ്ടാം സെഞ്ചുറിയാണിത്.....
അണ്ടര്‍-19 ലോകകപ്പ്: ഇന്ത്യ സെമിയില്‍
ക്വോലാലമ്പൂര്‍: അണ്ടര്‍ -19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലെത്തി. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലെത്തിയത്. ഇംഗ്ലണ്ടിന്റെ 146 റണ്‍സിനെ മറികടക്കാന്‍ ഇറങ്ങിയ ഇന്ത്യ39.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യക്ക് വേണ്ടി കോഹ്‌ലി 63 റണ്‍സ് നേടി.
സിഡ്‌നി ഏകദിനം: ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച
സിഡ്‌നി: സിഡ്‌നി ഏകദിനത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച. 10 ഓവറില്‍ 51 റണ്‍സെടുക്കുന്നതിനിടയില്‍ ഇന്ത്യക്ക് നാല് മുന്‍ നിര ബാറ്റ്‌സ്‌മാന്‍മാരെ നഷ്ടമായി. സച്ചിന്‍ (2), സോവാഗ് (18), രോഹിത് ശര്‍മ (1), യുവരാജ് സിങ് (5) എന്നിവരാണ് പുറത്തായത്.
എരയാംകുടി വിത്തിറക്കല്‍ പോലീസ് തടഞ്ഞു
തൃശൂര്‍: എരയാംകുടിയിലെ ഇഷ്ടിക-ഭൂമാഫിയയെ്‌ക്കതിരെയുള്ള സമരത്തിന് വഴിത്തിരിവായി ഉച്ചയ്‌ക്ക് ഒരു മണിക്ക് ജനകീയസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നെല്‍വിത്തിറക്കല്‍പോലീസ് തടഞ്ഞു. സാംസ്‌കാരിക പ്രമുഖരായ സുഗതകുമാരി, സാറാ ജോസഫ്, പി.വല്‍സല എന്നിവരുടെ നേതൃത്വത്തിലാണ് സംഘം വിത്തിറക്കലിനെത്തിയത്.
തിരു: വിമാനത്താവള എഞ്ചിനീയറിങ്ങ് ബെയ്‌സ് മാര്‍ച്ച് 1ന്
തിരുവനന്തപുരം: വിമാനത്താവള വികസനത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ എഞ്ചിനീയറിങ്ങ് ബെയ്‌സിന്റെ ഉദ്‌ഘാടനം മാര്‍ച്ച് 1-ന് നടക്കുമെന്ന് മന്ത്രി എം.വിജയകുമാര്‍ അറിയിച്ചു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ഉദ്‌ഘാടനം നിര്‍വഹിക്കുന്നത്. മറ്റു മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരിക്കും.
നക്‌സലെന്ന് സംശയിച്ച ഗോവിന്ദന്‍ കുട്ടി മോചിതനായി
തൃശൂര്‍: നക്‌സല്‍ ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്‌ത പീപ്പിള്‍സ് മാര്‍ച്ച് എഡിറ്റര്‍ ഗോവിന്ദന്‍ കുട്ടിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകളില്ലെന്ന കാരണത്താലാണ് മോചനം. രണ്ടു ദിവസം മുമ്പ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.
മന്ത്രിമാരുടെ പ്രസ്‌താവന തെറ്റിദ്ധരിപ്പിക്കാന്‍: ചെന്നിത്തല
കോട്ടയം: എച്ച്.എം.ടി ഭൂമിയിടപാടില്‍ ധനമന്ത്രിയും വ്യവസായ മന്ത്രിയും ഇപ്പോള്‍ നടത്തുന്ന പ്രസ്‌താവനകള്‍ മനപ്പൂര്‍വ്വം കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് രമേശ് ചെന്നിത്തല. ഇടപാടില്‍ സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് സംശയാസ്‌പദമാണെന്നും അദ്ദേഹം ആരോപിച്ചു.
പെയ്‌സിനെതിരെ മറ്റു താരങ്ങള്‍ രംഗത്ത്
മുംബൈ: ഡേവിസ് കപ്പ് ക്യാപ്‌റ്റന്‍ ലിയാണ്ടര്‍ പെയ്‌സിനെതിരെ മറ്റു ടീമംഗങ്ങള്‍ ഓള്‍ ഇന്ത്യാ ടെന്നീസ് അസോസിയേഷന് പരാതി നല്‍കി. പെയ്‌സിന്റെ കീഴില്‍ കളിക്കാന്‍ സാധ്യമല്ലെന്നറിയിച്ചു കൊണ്ടാണ് പരാതി. മഹേഷ് ഭൂപതി, അമൃതരാജ്, ബൊപ്പണ്ണ എന്നീ കളിക്കാരാണ് പരാതി നല്‍കിയത്.
ബജറ്റിന് മുന്നോടിയായുള്ള സര്‍വകക്ഷിയോഗം ഇന്ന്
ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വകക്ഷിയോഗം ഇന്ന് ഉച്ചയ്‌ക്ക് 12.30ന് ചേരും. ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ അധ്യക്ഷതയിലാണ് യോഗം. ഫിബ്രവരി 25ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക.
മനുഷ്യക്കടത്ത്: ഐ.എഫ്.എസുകാരന്‍ അറസ്റ്റിലായി
ന്യൂഡല്‍ഹി: യാത്രാരേഖകളില്ലാതെ ഒന്‍പത് പേരെ ബെര്‍ലിനിലേക്ക് കടത്തിയ ഐ.എഫ്.എസുകാരനും നാല് അനുയായികളും ന്യൂഡല്‍ഹിയില്‍ അറസ്റ്റിലായി. ഇവരില്‍ ഒരു പഞ്ചാബി ഗായകനും ഉള്‍പ്പെടുന്നു.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ രാഖേഷ് കുമാര്‍, പഞ്ചാബി ഗായകന്‍ ബല്‍വീന്ദര്‍ ബാവ, ശിവകുമാര്‍ ശര്‍മ്മ, ഹര്‍ഗുലാബ് സിങ്ങ്, ഗുര്‍ഭേജ് സിങ്ങ് എന്നിവരാണ് അറസ്റ്റിലായത്.....
ഗുവഹാട്ടിയില്‍ ബസ് മറിഞ്ഞ് 18 മരണം
ഗുവഹാട്ടി: അസമിലെ ഗുവഹാട്ടിയില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 18 യാത്രക്കാര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇന്ന് രാവിലെ സിലപതറിലായിരുന്നു സംഭവം. പാലത്തില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് ആഴമേറിയ കുളത്തിലേക്ക് മറിയുകയായിരുന്നു.....
വി.പി.രാമകൃഷ്‌നപിള്ള ആസ്‌പത്രിയില്‍
ന്യൂഡല്‍ഹി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി വി.പി.രാമകൃഷ്‌നപിള്ളയെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.പി കേന്ദ്ര കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയതാണ് അദ്ദേഹം.ഡല്‍ഹിയിലെ സ്വകാര്യ ആസ്‌പത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ഇറാഖില്‍ 35 കുര്‍ദ് വിഘടനവാദികള്‍ കൊല്ലപ്പെട്ടു
കുകുര്‍ക്ക: വടക്കന്‍ ഇറാഖില്‍ പര്‍വതമേഖലയിലെ ഒളിത്താവളങ്ങളില്‍ തുര്‍ക്കി വ്യോമസേന നടത്തിയ ആക്രമണത്തില്‍ 35 കുര്‍ദ് വിഘടനവാദികള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച മുതല്‍ നടക്കുന്ന ഉഗ്രപോരാട്ടത്തില്‍ ഇതുവരെ ഏഴ് സൈനികരും 79 വിഘടനവാദികളുമാണ് കൊല്ലപ്പെട്ടത്. വിഘടനവാദികളുടെ പാര്‍ട്ടി പി.
മലേഷ്യയില്‍ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി
മലേഷ്യയിലെ 222 പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളിലേക്കും 505 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണം ആരംഭിച്ചു. മാര്‍ച്ച് എട്ടിനാണ് തിരഞ്ഞെടുപ്പ്. പതിമൂന്ന് ദിവസത്തെ പ്രചരണ പരിപാടികള്‍ക്കായി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തയാറെടുത്തു കഴിഞ്ഞു.....
ഹരിയാനയില്‍ ബി.ജെ.പി ഒറ്റയ്‌ക്ക് മല്‍സരിക്കും
ചണ്ഡിഗഢ്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ഒറ്റയ്‌ക്ക് മല്‍സരിക്കാന്‍ ബി.ജെ.പി തീരുമാനിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസുമായി ലയിച്ച ഹരിയാന വികാസ് പാര്‍ട്ടിയിലെ ചില മുന്‍നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുമെന്നും സംസ്ഥാന നേതാക്കളിലൊരാളായ എ.പി മന്‍ചന്ദ അറിയിച്ചു. ഹരിയാനയിലെ ബി.
സിഡ്‌നി ഏകദിനം: ഓസ്‌ട്രേലിയയ്‌ക്ക് ബാറ്റിങ്ങ്
സിഡ്‌നി ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. അവരെ തോല്‌പിച്ച് ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യ കിണഞ്ഞു പരിശ്രമിക്കും. രണ്ടു കളി ബാക്കിയുള്ള ഇന്ത്യയ്‌ക്ക് വിജയം ഫൈനലിലേക്കുള്ള ടിക്കറ്റാണ്. തോറ്റാല്‍ സമ്മര്‍ദത്തിലേക്ക് വീഴുമെന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോനിയുടെ ചിന്തയിലില്ല.....
ഹൈക്കോടതി ബഞ്ച്: അഭിഭാഷകര്‍ സമരം തുടരുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് ആവശ്യപ്പെട്ട് അഭിഭാഷകര്‍ നടത്തിവരുന്ന റിലേ ഉപവാസസമരം തുടരുന്നു. ഫിബ്രവരി 25 മുതല്‍ റിലേ ഉപവാസസമരം 24 മണിക്കൂറായി ദീര്‍ഘിപ്പിക്കും. ഒരു അഭിഭാഷകന്‍, ഒരു വക്കീല്‍ ഗുമസ്‌തന്‍, സമരസഹായസമിതിയുടെ ഒരു പ്രതിനിധി എന്ന നിലയില്‍ മൂന്നുപേരായിരിക്കും ഉപവാസ സമരമനുഷുിക്കുക.....
മാവോയിസ്റ്റ് നേതാവ് പിടിയില്‍
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍, ഒറീസ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നവരില്‍ ഒരാളായ സൊമനെ പോലീസ് അറസ്റ്റു ചെയ്‌തു. പര്‍ഗനാസ് ജില്ലയിലെ ഹൃദയ് പൂരില്‍ റെയില്‍വെ സ്റ്റേഷനു സമീപമുള്ള ഒളിത്താവളത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് സി.
6 ഇന്ത്യന്‍ മീന്‍പിടുത്തക്കാര്‍ പാകിസ്‌താനില്‍ പിടിയിലായി
കറാച്ചി: സമുദ്രാതിര്‍ത്തി മുറിച്ചു കടന്ന ആറ് ഇന്ത്യന്‍ മീന്‍പിടുത്തക്കാര്‍ കറാച്ചിയില്‍ സമുദ്രരക്ഷാ സൈനികരുടെ പിടിയിലായി. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അതു വകവെയ്‌ക്കാതെ കടന്നു കയറിയതിനാണ് അറസ്റ്റ്.ഇവരെ കറാച്ചി പോലീസിന് കൈമാറിയെന്ന് മാരിടൈം സുരക്ഷാ ഏജന്‍സി അറിയിച്ചു.
ഓസ്‌കര്‍ മണിക്കൂറുകള്‍ അകലെ
സിനിമയ്‌ക്കുള്ള ഏറ്റവും പ്രശസ്‌തമായ അംഗീകാരത്തിന്റെ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍മാത്രം ബാക്കി. കൊഡാക്ക് തിയേറ്ററില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഞായറാഴ്‌ച രാത്രി ഹോളിവുഡിലെ കൊഡാക്കില്‍ "നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മെന്‍' മികച്ച ചിത്രമാകുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.....
യഹിയ മാര്‍ച്ച് ആറുവരെ പോലീസ് കസ്റ്റഡിയില്‍; ജിഹാദി ബന്ധമുള്ള രേഖകള്‍ കണ്ടെടുത്തു
ബാംഗ്ലൂര്‍: തീവ്രവാദബന്ധത്തിന്റെ പേരില്‍ ബാംഗ്ലൂരില്‍ അറസ്റ്റിലായ മലയാളി എന്‍ജിനീയര്‍ യഹിയയെ മാര്‍ച്ച് ആറുവരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്‌തു. ശനിയാഴ്‌ച പുലര്‍ച്ചെ നാലുമണിക്കാണ് യഹിയയെ ഹുബ്ലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീനിവാസ് മുമ്പാകെ ഹാജരാക്കിയത്.
വിറ്റസ്ഥലം "കെല്ലി'ന്റെതല്ല; വ്യവസായകേന്ദ്രത്തിന്റെത്-മന്ത്രി
മലപ്പുറം: "കെല്ലി'ന്റെ സ്ഥലം തുച്ഛവിലയ്‌ക്ക് വിറ്റു എന്ന ആരോപണം സത്യവിരുദ്ധമാണെന്ന് വ്യവസായമന്ത്രി എളമരം കരീം മലപ്പുറത്ത് പറഞ്ഞു. വ്യവസായകേന്ദ്രത്തിന്റെ കൈവശമുള്ള സ്ഥലം നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് വ്യവസായ ആവശ്യത്തിനുവേണ്ടി നല്‍കുകയാണുണ്ടായത്. കെല്ലിന്റെ ഒലവക്കോട്ടെ യൂണിറ്റിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനാണ് കഞ്ചിക്കോട്ടെ വ്യവസായ കേന്ദ്രത്തിന്റെ സ്ഥലം നല്‍കിയത്.....
എസ്.എന്‍. ട്രസ്റ്റ്: അഞ്ചാമതും വെള്ളാപ്പള്ളി
ചേര്‍ത്തല: എസ്.എന്‍. ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനെ അഞ്ചാംതവണയും എതിരില്ലാതെ തിരഞ്ഞെടുത്തു. എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമനാണ് ട്രസ്റ്റ് ചെയര്‍മാന്‍. അസിസ്റ്റന്റ് സെക്രട്ടറിയായി ജി. ചന്ദ്രബാബുവിനെയും ട്രഷറര്‍ ആയി ഡോ. ജി. ജയദേവനെയും തിരഞ്ഞെടുത്തു.
മുല്ലപ്പെരിയാര്‍: പുതിയ അണകെട്ടാന്‍ സമ്മതിച്ചാല്‍ ചര്‍ച്ചയാവാം- മന്ത്രി പ്രേമചന്ദ്രന്‍
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുകയെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ തമിഴ്‌നാടുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് കേരളം തയ്യാറാണെന്ന് ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. നിലവിലുള്ള അണക്കെട്ട് സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദം യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല.
വേനല്‍ക്കാലത്തേക്ക് പ്രത്യേക തീവണ്ടികള്‍
തിരുവനന്തപുരം: വേനല്‍ക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. ചെന്നൈ സെന്‍ട്രലില്‍നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ചെന്നൈ -എഗ്‌മോര്‍-നാഗര്‍കോവില്‍, തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍, നാഗര്‍കോവില്‍-മംഗലാപുരം, എറണാകുളം ജങ്‌ഷന്‍-ബാംഗ്ലൂര്‍ എന്നീ പ്രതിവാര തീവണ്ടികളും ചെന്നൈ എഗ്‌മോര്‍-നാഗര്‍കോവില്‍, ചെന്നൈ-സെന്‍ട്രല്‍ തിരുവനന്തപുരം എന്നീ ദൈ്വവാര തീവണ്ടികളുമാണ് പുതിയതായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.....
സച്ചാര്‍ സമിതി ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധം-മന്ത്രി അഹമ്മദ്
കോഴിക്കോട്: സച്ചാര്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. ഈ റിപ്പോര്‍ട്ടിനെ അധികരിച്ച് കോഴിക്കോട്ട് നടന്ന ദേശീയ സംവാദം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുസ്‌ലിങ്ങള്‍ പാര്‍ശ്വവത്‌കരിക്കപ്പെടുന്നുവെന്ന യാഥാര്‍ഥ്യം തുറന്നുപറയാന്‍ ധൈര്യം കാട്ടിയ ആദ്യ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്.....
അത്യാധുനിക പരിശീലന വിമാനം "ഹോക്' വ്യോമസേനയില്‍
ബിദര്‍ (കര്‍ണാടക): യുദ്ധവിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ബ്രിട്ടീഷ് നിര്‍മിത അത്യാധുനിക ജെറ്റ്‌വിമാനം -എ.ജെ.ടി. ഹോക്- വ്യോമസേനയില്‍ ഉള്‍പ്പെടുത്തി. ജൂണ്‍ മുതല്‍ "ഹോക്കി'ല്‍ പൈലറ്റുമാര്‍ പരിശീലനം തുടങ്ങും. ഹൈദരാബാദില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ബിദര്‍ വ്യോമസേനാതാവളത്തിലാണ് ഹോക്കിന്റെ പ്രവേശനോദ്‌ഘാടനം നടന്നത്.....
ഗള്‍ഫ് രാജ്യങ്ങള്‍ക്കായി പ്രത്യേക നയം വേണം -ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ഓരോ ഗള്‍ഫ് രാജ്യത്തിനുമായി പ്രത്യേകം നയങ്ങള്‍ രൂപവത്‌കരിക്കണമെന്നും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ആവശ്യപ്പെട്ടു. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.....
മണിപ്പുരില്‍ ആറ് ഭീകരരും മൂന്ന് വിദ്യാര്‍ഥികളുമടക്കം 11 പേര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പുരില്‍ രണ്ട് വ്യത്യസ്‌ത അക്രമസംഭവങ്ങളില്‍ ആറ് തീവ്രവാദികളുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. ചന്‍ഡല്‍ ജില്ലാതിര്‍ത്തിയില്‍ ശനിയാഴ്‌ച അസം റൈഫിള്‍സുമായുണ്ടായ ഏറ്റുമുട്ടലിലാണ് ആറ് യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രന്‍ഡ് (യു.എന്‍.എല്‍.
സര്‍ദാരി മതകക്ഷികളുമായി അടുക്കുന്നു; ഷെരീഫിന് എതിര്‍പ്പ്
ഇസ്‌ലാമാബാദ്: പാകിസ്‌താനില്‍ കൂട്ടുകക്ഷി സര്‍ക്കാറുണ്ടാക്കുന്നതിനായി സഹകരിക്കാന്‍ പി.പി.പി. ഉപാധ്യക്ഷന്‍ ആസിഫ് അലി സര്‍ദാരിയും മുഷറഫിനെ പിന്തുണയ്‌ക്കുന്ന കക്ഷികളിലൊന്നായ മുത്തഹിദ ക്വാമി മൂവ്‌മെന്റിന്റെ (എം.ക്യു.എം) തലവന്‍ അല്‍ത്താഫ് ഹുസൈനുംതമ്മില്‍ ധാരണയായി.
ഗാന്ധിജി ജീവിതത്തിലെ വലിയ പ്രചോദനം -ഒബാമ
വാഷിങ്‌ടണ്‍: സാധാരണ മനുഷ്യന് അസാധാരണ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത മഹാത്മാഗാന്ധിയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖ മത്സരാര്‍ഥി ബരാക് ഒബാമ പറഞ്ഞു.....
തുര്‍ക്കിസേനയുടെ ആക്രമണത്തില്‍ 45 കുര്‍ദുകള്‍ മരിച്ചു
ബാഗ്‌ദാദ്: വടക്കന്‍ ഇറാഖില്‍ കുര്‍ദ് വിഘടനവാദികള്‍ക്കെതിരെ തുര്‍ക്കി സൈന്യം നടത്തുന്ന നീക്കത്തില്‍ 45 കുര്‍ദ് വിമതരും അഞ്ച് സൈനികരുമുള്‍പ്പെടെ 50 പേര്‍ മരിച്ചതായി സൈന്യം അറിയിച്ചു. 20 പേര്‍ ഏറ്റുമുട്ടലിലും 24 പേര്‍ വ്യോമ-പീരങ്കി ആക്രമണത്തിലുമാണ് മരിച്ചത്.....
യു.എന്‍.ഉപരോധത്തിന് നിയമത്തിന്റെ പിന്‍ബലമില്ല-ഇറാന്‍
ടെഹ്‌റാന്‍: യു.എന്‍.രക്ഷാസമിതിയുടെ പുതിയ ഉപരോധത്തിന് നിയമത്തിന്റെ അടിത്തറയില്ലെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. എന്നാല്‍, വിവാദമായ ആണവപദ്ധതിയുടെ പേരില്‍ ഇറാന് മേല്‍ മൂന്നാമത്തെ ഉപരോധം ഏര്‍പ്പെടുത്താനുള്ള യു.എന്‍.രക്ഷാസമിതി നീക്കത്തെ പിന്തുണയ്‌ക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
വി.പി.രാമകൃഷ്‌നപിള്ള ആസ്‌പത്രിയില്‍
ന്യൂഡല്‍ഹി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി വി.പി.രാമകൃഷ്‌നപിള്ളയെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.പി കേന്ദ്ര കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയതാണ് അദ്ദേഹം.ഡല്‍ഹിയിലെ സ്വകാര്യ ആസ്‌പത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ബജറ്റിന് മുന്നോടിയായുള്ള സര്‍വകക്ഷിയോഗം ഇന്ന്
ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വകക്ഷിയോഗം ഇന്ന് ഉച്ചയ്‌ക്ക് 12.30ന് ചേരും. ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ അധ്യക്ഷതയിലാണ് യോഗം.
ഹരിയാനയില്‍ ബി.ജെ.പി ഒറ്റയ്‌ക്ക് മല്‍സരിക്കും
ചണ്ഡിഗഢ്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ഒറ്റയ്‌ക്ക് മല്‍സരിക്കാന്‍ ബി.ജെ.പി തീരുമാനിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസുമായി ലയിച്ച ഹരിയാന വികാസ് പാര്‍ട്ടിയിലെ ചില മുന്‍നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുമെന്നും സംസ്ഥാന നേതാക്കളിലൊരാളായ എ.പി മന്‍ചന്ദ അറിയിച്ചു. ഹരിയാനയിലെ ബി.
സിഡ്‌നി ഏകദിനം: ഓസ്‌ട്രേലിയയ്‌ക്ക് ബാറ്റിങ്ങ്
സിഡ്‌നി ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. അവരെ തോല്‌പിച്ച് ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യ കിണഞ്ഞു പരിശ്രമിക്കും. രണ്ടു കളി ബാക്കിയുള്ള ഇന്ത്യയ്‌ക്ക് വിജയം ഫൈനലിലേക്കുള്ള ടിക്കറ്റാണ്. തോറ്റാല്‍ സമ്മര്‍ദത്തിലേക്ക് വീഴുമെന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോനിയുടെ ചിന്തയിലില്ല.....
ഹൈക്കോടതി ബഞ്ച്: അഭിഭാഷകര്‍ സമരം തുടരുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് ആവശ്യപ്പെട്ട് അഭിഭാഷകര്‍ നടത്തിവരുന്ന റിലേ ഉപവാസസമരം തുടരുന്നു. ഫിബ്രവരി 25 മുതല്‍ റിലേ ഉപവാസസമരം 24 മണിക്കൂറായി ദീര്‍ഘിപ്പിക്കും. ഒരു അഭിഭാഷകന്‍, ഒരു വക്കീല്‍ ഗുമസ്‌തന്‍, സമരസഹായസമിതിയുടെ ഒരു പ്രതിനിധി എന്ന നിലയില്‍ മൂന്നുപേരായിരിക്കും ഉപവാസ സമരമനുഷുിക്കുക.....
Subscribe to:
Posts (Atom)