Monday, October 15, 2007

Coming Soon...

Coming Soon...

ലേറ്റായി വന്താലും ലേറ്റാസ്റ്റായി വരുവേന്‍...

Saturday, October 13, 2007

സേലം ഡിവിഷന്‍ നവംബര്‍ ഒന്നിന്‌ പ്രവര്‍ത്തനം തുടങ്ങും


ന്യൂഡല്‍ഹി: നിര്‍ദിഷ്‌ട സേലം ഡിവിഷന്‍ നവംബര്‍ ഒന്നിന്‌ പ്രവര്‍ത്തനം തുടങ്ങും. ഇതുസംബന്ധിച്ച്‌ തീരുമാനം റെയില്‍വെ കൈക്കൊണ്ട്‌ കഴിഞ്ഞു. നേരത്തെ കേരളത്തിന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന്‌ പലതവണ ഡിവിഷന്‍െറ ഉദ്‌ഘാടനം മാറ്റിവെച്ചിരുന്നു. പാലക്കാട്‌ ഡിവിഷന്‍ വെട്ടിമുറിച്ച്‌ സേലം ഡിവിഷന്‍ രൂപവല്‍ക്കരിക്കുന്നതിനെതിരെ കേരളം എതിര്‍പ്പ്‌ ഉയര്‍ത്തുകയും ഒടുവില്‍ പകരം പൊള്ളാച്ചിയില്‍ നിന്ന്‌ കുറച്ച്‌ ഭാഗം പാലക്കാടിനോട്‌ ചേര്‍ത്താണ്‌ പ്രശ്‌നം പരിഹരിച്ചത്‌.....


ബംഗ്ലാദേശില്‍ തീവണ്ടിപാളം തെറ്റി: അഞ്ച്‌ പേര്‍ മരിച്ചു


ധാക്ക: ബംഗ്ലാദേശില്‍ തീവണ്ടി പാളംതെറ്റിയതിനെ തുടര്‍ന്ന്‌ അഞ്ച്‌ പേര്‍ മരിച്ചു. 40ഓളം പേര്‍ക്ക്‌ പരിക്കേറ്റു. പ്രവാതി എക്‌സ്‌പ്രസിന്‍െറ ബോഗികളാണ്‌ പാളം തെറ്റിയത്‌. ഇന്ന്‌ രാവിലെ 8.20നാണ്‌ ചിറ്റഗോങ്ങിന്‌ സമീപം ബോഗികള്‍ പാളം തെറ്റിയത്‌. ....


മന്ത്രിയാക്കിയത്‌ ചിലമാനദണ്ഡങ്ങളനുസരിച്ച്‌: സുരേന്ദ്രന്‍പിള്ള


തിരുവനന്തപുരം: ചില മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്‌ ഉന്നതാധികാര സമിതി മോന്‍സ്‌ ജോസഫിനെ മന്ത്രിയാക്കാന്‍തീരുമാനിച്ചതെന്ന്‌ വി. സുരേന്ദ്രന്‍പിള്ള പറഞ്ഞു. മന്ത്രിസ്ഥാനത്തേയ്‌ക്ക്‌ തനിക്കും മോന്‍സ്‌ ജോസഫിനും തുല്യ യോഗ്യതയായിരുന്നു. അതേസമയം എന്തൊക്കെയാണ്‌ മാനദണ്ഡമെന്ന്‌ തനിക്കറിയില്ലന്നും അദ്ദേഹം വ്യക്തമാക്കി.....


ആഭ്യന്തരമന്ത്രി അജ്‌മീര്‍ സന്ദര്‍ശിച്ചു


ന്യൂഡല്‍ഹി: ബോംബ്‌ സ്‌ഫോടനം നടന്ന അജ്‌മീര്‍ ദര്‍ഗ്ഗ ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ സന്ദര്‍ശിച്ചു. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച ചെയ്‌തു. അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം നടക്കുന്നതെന്ന്‌ ശിവരാജ്‌ പട്ടീല്‍ പറഞ്ഞു. വിദേശ തീവ്രവാദി സംഘങ്ങളുമായി സ്‌ഫോടനത്തിന്‌ ബന്ധമുണ്ടോയെന്ന്‌ അന്വേഷിക്കുന്നുണ്ട്‌.....


കരിപ്പൂര്‍ വിമാനത്താവളത്തിന്‌ സ്ഥലം നല്‍കും: മന്ത്രി


കോഴിക്കോട്‌: കരിപ്പൂര്‍ വിമാനത്താവളത്തിന്‌ സര്‍ക്കാര്‍ സ്ഥലമെടുത്തുനല്‍കുമെന്ന്‌ മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. ബേപ്പൂര്‍ തുറമുഖം ബി.ഒ.ടി വ്യവസ്ഥയില്‍ നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. ....


ജയ്‌പൂര്‍ മികച്ച വിനോദ സഞ്ചാര നഗരങ്ങളുടെ പട്ടികയില്‍


സിഡ്‌നി: ലോകത്തിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ പിങ്ക്‌ സിറ്റിയെന്നപേരിലറിയപ്പെടുന്ന ജയ്‌പൂര്‍ നഗരവും. കോണ്ടിനാസ്‌റ്റ്‌ മാഗസിന്‍െറ സര്‍വേയിലാണ്‌ ജയ്‌പൂര്‍ നഗരം പട്ടികയില്‍ ഏഴാം സ്ഥാനം നേടിയത്‌. ബാങ്കോക്കിനാണ്‌ ഒന്നാംസ്ഥാനം. ഹോങ്കോങ്‌ രണ്ടാം സ്ഥാനവും നേടി.....


ജോസഫ്‌ മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ ചര്‍ച്ചനടത്തി


തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്‌ (ജെ) നേതാവ്‌ പി.ജെ ജോസഫ്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനുമായി ടെലിഫോണില്‍ ചര്‍ച്ചനടത്തി. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം മോന്‍സ്‌ ജോസഫിനെ മന്ത്രിയാക്കാന്‍ നിശ്ചയിച്ച കാര്യം അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.....


ബോഗോട്ടയില്‍ വിമാനം തകര്‍ന്ന്‌ ഏഴ്‌ പേര്‍ മരിച്ചു


ബോഗോട്ട: ബോഗോട്ടയില്‍ ചെറുവിമാനം തകര്‍ന്നു വീണ്‌ ഏഴ്‌ പേര്‍ മരിച്ചു. ഇ.ഐ ഡൊറാഡോ വിമാനത്താവളത്തില്‍ നിന്ന്‌ പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്ന്‌ സ്‌പാനിഷ്‌ വാര്‍ത്താ ഏജന്‍സിയായ ഇ.എഫ്‌.ഇ റിപ്പോര്‍ട്ട്‌ ചെയ്‌തു. തെക്കന്‍ പ്രവിശ്യയായ ആമസോണാസിന്‍െറ തലസ്ഥാനമായ ലെറ്റീഷ്യയിലേക്ക്‌ പുറപ്പെട്ട സ്വകാര്യ വിമാനമാണ്‌ അപകടത്തില്‍ പെട്ടത്‌.....


ഇന്ത്യ-ഓസ്‌ട്രേലിയ ആറാം ഏകദിനം നാളെ


നാഗ്‌പൂര്‍: ഫ്യൂച്ചര്‍ കപ്പിനായുള്ള ഏകദിന പരമ്പരയിലെ ആറാം മത്സരം നാളെ നാഗ്‌പൂരില്‍ നടക്കും. ജയിച്ചാല്‍ ഓസ്‌ട്രേലിയക്ക്‌ കിരീടം ഉറപ്പിക്കാം. ഇപ്പോള്‍ തന്നെ അവര്‍ പരമ്പരയില്‍ 3-1 ന്‌ മുന്നിലാണ്‌. ഇന്ത്യക്ക്‌ അവശേഷിക്കുന്ന രണ്ടു മത്സരവും ജയിച്ചാല്‍ മാത്രമേ പരമ്പര നഷ്‌ടപ്പെടുത്താതെ പിടിച്ചു നില്‍ക്കാനാവൂ.....


മുഹമ്മദ്‌ യൂസഫിന്‌ വക്കീല്‍ നോട്ടീസ്‌


മുംബൈ: കരാര്‍ റദ്ദാക്കിയതിന്‌ പാകിസ്‌താന്‍ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ യൂസഫിന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌ വക്കീല്‍ നോട്ടീസയച്ചു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ സഹകരിക്കാന്‍ ആദ്യം തയാറായ യൂസഫ്‌ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ നസീം അഷ്‌റഫുമായി നടന്ന കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം തീരുമാനം പിന്‍വലിക്കുകയായിരുന്നു.....


മുസ്‌ലിം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു


കോഴിക്കോട്‌: ആത്മസംസ്‌കരണത്തിന്‍െറയും വ്രതശുദ്ധിയുടെയും നോമ്പുകാലത്തിനു വിട. ഒരുമാസം നീണ്ട പ്രാര്‍ഥനാഭരിതമായ നാളുകള്‍ക്കുശേഷം മുസ്‌ലിംസമൂഹം ഇന്ന്‌ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു.പള്ളികളിലും ഈദ്‌ഗാഹുകളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലും കലൂര്‍ അന്താരാഷ്‌ സ്റ്റേഡിയത്തിലും നൂറുകണക്കിന്‌ ആളുകള്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു.....


ട്രാഫിക്‌ കുരുക്കിനിടയിലും ഹൈടെക്കായി ആമിര്‍


കിലോമീറ്ററുകള്‍ നീളുന്ന മുംബൈയിലെ ട്രാഫിക്‌ കുരുക്കിന്‌ പോലും ആമിര്‍ഖാനെ ആരാധകരില്‍ നിന്നകറ്റാന്‍ കഴിഞ്ഞില്ല. സ്വന്തം പേരിലുള്ള വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്യാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു കക്ഷി. ട്രാഫിക്‌ കുരുക്കില്‍ പ്പെട്ട്‌ സമയത്തെത്താന്‍ കഴിയില്ലെന്ന്‌ കണ്ടതോടെ കാറിലിരുന്ന്‌ തന്‍െറ ലാപ്‌ടോപ്‌ ഉപയോഗിച്ച്‌ ആമിര്‍ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു.....


ഇടതുനിലപാട്‌ അന്യായമല,്‌ള ഇടക്കാല തിരഞ്ഞെടുപ്പ്‌ ഇല്ല -സോണിയ, മന്‍മോഹന്‍


ല്‍ഇടതുപക്ഷത്തിന്‍െറ ആവശ്യം അന്യായമല്ല -സോണിയല്‍ആണവക്കരാര്‍ നടപ്പാക്കിയില്ലെന്നുവെച്ച്‌ ലോകം അവസാനിക്കില്ല; സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും -പ്രധാനമന്ത്രി ല്‍സര്‍ക്കാര്‍ നിലപാട്‌ സ്വാഗതാര്‍ഹം -ഇടതുപക്ഷംന്യൂഡല്‍ഹി: ആണവക്കരാര്‍ പ്രശ്‌നത്തില്‍ ഇടതുപക്ഷത്തിനു വഴങ്ങുകയാണെന്ന സൂചന നല്‍കിക്കൊണ്ട്‌, ഇടക്കാല തിരഞ്ഞെടുപ്പ്‌ ഉണ്ടാവില്ലെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രഖ്യാപിച്ചു.....


മോന്‍സ്‌ ജോസഫ്‌ മന്ത്രിയാകും


കൊച്ചി: കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പ്‌ മന്ത്രിയായി കടുത്തുരുത്തി എം.എല്‍.എ. മോന്‍സ്‌ ജോസഫിനെ തിരഞ്ഞെടുത്തു. വൈറ്റില ബി.ടി.എച്ച്‌. സരോവരം ഹോട്ടലില്‍ വെള്ളിയാഴ്‌ച രാത്രി നടന്ന ചര്‍ച്ചയിലാണ്‌ തീരുമാനമായത്‌. പി.സി. തോമസിന്‍െറ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്‍െറ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ്‌ മോന്‍സിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്‌.....


ലാവലിന്‍ കേസ്‌ ഇഴയുന്നതിനെതിരെ സി.ബി.ഐ. ഡയറക്ടര്‍ക്ക്‌ പരാതി


കോഴിക്കോട്‌: എസ്‌.എന്‍.സി. ലാവലിന്‍ കേസില്‍ സി.ബി.ഐ. ഓഫീസര്‍മാര്‍ നടത്തുന്ന അന്വേഷണം തീര്‍ത്തും മന്ദഗതിയിലാണെന്ന്‌ ആരോപിച്ച്‌ 'ക്രൈം' വാരിക ചീഫ്‌ എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ സി.ബി.ഐ. ഡയറക്ടര്‍ക്ക്‌ പരാതി അയച്ചു. ഈ കേസില്‍ നന്ദകുമാര്‍ സമര്‍പ്പിച്ച റിട്ട്‌ ഹര്‍ജിയെത്തുടര്‍ന്നാണ്‌ ഹൈക്കോടതി സി.....


സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും ഗ്രേഡിങ്‌ സമ്പ്രദായം നടപ്പിലാക്കുന്നു


ല്‍'എ' മുതല്‍ 'ഇ' വരെ ഗ്രേഡുകള്‍ ല്‍പ്രത്യേക ചോദ്യാവലി തയ്യാറായി ല്‍ബാഹ്യ ഇടപെടല്‍ നടക്കുമെന്ന്‌ ആശങ്ക ല്‍വിദ്യാര്‍ഥികള്‍ക്കും വിലയിരുത്താം കണ്ണൂര്‍: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും ഗ്രേഡിങ്‌ സമ്പ്രദായം നടപ്പാക്കും. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‍െറ ഭാഗമായാണിത്‌.....


മുരിയാട്‌ഒരാള്‍ കൂടി നിരാഹാരത്തില്‍ നിരീക്ഷണസമിതിയില്‍നിന്ന്‌ കോണ്‍ഗ്രസ്സും ബി.ജെ.പി.യും പിന്മാറി; മന്ത്രിതല ചര്‍ച്ച ഇന്ന്‌


തൃശ്ശൂര്‍: മുരിയാട്ടെ നിരീക്ഷണസമിതിയില്‍ നിന്ന്‌ ബി.ജെ.പി.യും കോണ്‍ഗ്രസ്സും പ്രതിനിധികളെ പിന്‍വലിക്കുന്നു. സമിതിയില്‍ തങ്ങളുടെ മതിയായ പ്രാതിനിധ്യം മുരിയാട്‌ കര്‍ഷകര്‍ ആവശ്യപ്പെട്ടപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രശ്‌നമുണ്ടാക്കുമെന്ന നിലപാടായിരുന്നു അധികൃതര്‍ക്ക്‌.....


കേന്ദ്രമന്ത്രിസഭ ഉടന്‍ പുനഃസംഘടിപ്പിക്കും


ന്യൂഡല്‍ഹി: യുവനിരയ്‌ക്ക്‌ കൂടുതല്‍ അവസരങ്ങള്‍ നല്‍കി കേന്ദ്രമന്ത്രിസഭ ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന്‌ യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി വ്യക്തമാക്കി. 'ഹിന്ദുസ്ഥാന്‍ ടൈംസി'ന്‍െറ നേതൃസംഗമത്തില്‍ ഉയര്‍ന്ന ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു സോണിയ.പാര്‍ട്ടി സംഘടനാ നേതൃത്വത്തില്‍ യുവനിരയ്‌ക്ക്‌ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയതിന്‍െറ തുടര്‍ച്ചയായാണ്‌ മന്ത്രിസഭാ പുനഃസംഘടന.....


പ്രധാനമന്ത്രി രാഷ്ട്രപതിയുമായി ചര്‍ച്ച നടത്തി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്‌ വെള്ളിയാഴ്‌ച രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ച്‌ സംഭാഷണം നടത്തി. 25 മിനിറ്റ്‌ നീണ്ട കൂടിക്കാഴ്‌ചക്കിടയില്‍ നിരവധി ദേശീയ-അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തതായി രാഷ്ട്രപതിഭവനില്‍നിന്ന്‌ അറിയിച്ചു. ഞായറാഴ്‌ച നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേക്ക്‌ പര്യടനത്തിന്‌ പോകുന്നതിന്‌ മുമ്പുള്ള സാധാരണ കൂടിക്കാഴ്‌ചയായിരുന്നുവെന്ന്‌ പ്രധാനമന്ത്രി ഓഫീസും അറിയിച്ചു.....


ഗുജറാത്തില്‍ ബി.ജെ.പി. വിമതര്‍ കോണ്‍ഗ്രസ്സുമായി ചര്‍ച്ച തുടങ്ങി


ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ എതിര്‍പാളയത്തിലുള്ള ബിജെപി വിമതര്‍ കോണ്‍ഗ്രസ്സുമായി ബന്ധം പുലര്‍ത്തിത്തുടങ്ങി. മുന്‍മുഖ്യമന്ത്രി സുരേഷ്‌മേത്തയും 15 എം.എല്‍.എ.മാരും ചില ബിജെപി എം.പി.മാരും തന്നെ ബന്ധപ്പെട്ടതായി കോണ്‍ഗ്രസ്‌ നേതാവും കേന്ദ്രമന്ത്രിയുമായ ശങ്കര്‍സിങ്‌ വഗേല അറിയിച്ചു.....


അജ്‌മേര്‍ സ്‌ഫോടനം: 10 പേര്‍ കസ്റ്റഡിയില്‍


അജ്‌മേര്‍: രാജസ്ഥാനിലെ അജ്‌മേറില്‍ തീര്‍ഥാടന കേന്ദ്രമായ ഖ്വാജാ മെയ്‌നുദ്ദീന്‍ ചിസ്‌തിയുടെ ദര്‍ഗയ്‌ക്കു സമീപം വ്യാഴാഴ്‌ചയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ 10 പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ദര്‍ഗയ്‌ക്കു കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.അതിനിടെ, ദര്‍ഗയുടെ കെട്ടിട സമുച്ചയത്തില്‍നിന്ന്‌ വെള്ളിയാഴ്‌ച ഒരു ബോംബ്‌ കണ്ടെടുത്ത്‌ നിര്‍വീര്യമാക്കി.....


അല്‍ഗോറിനും ഐ.പി.സി.സി.ക്കും സമാധാന നോബല്‍ സമ്മാനം


ഐ.പി.സി.സി. ചെയര്‍മാന്‍ ഇന്ത്യക്കാരന്‍ഓസ്‌ലോ: ഇക്കൊല്ലത്തെ സമാധാന നോബല്‍ സമ്മാനത്തിന്‌ മുന്‍ യു.എസ്‌.വൈസ്‌ പ്രസിഡന്‍റ്‌ അല്‍ഗോറും ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാകാര്യ സമിതിയായ ഐ.പി.സി.സി. (ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചെയ്‌ഞ്ച്‌)യും അര്‍ഹമായി.....


അമേരിക്കയിലെ അംബാസഡറെ തുര്‍ക്കി തിരിച്ചുവിളിക്കുന്നു


അങ്കാറ: ഒട്ടോമന്‍ ഭരണകാലത്ത്‌ പതിനായിരക്കണക്കിന്‌ അര്‍മീനിയക്കാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്‌ വംശഹത്യയാണെന്ന അമേരിക്കന്‍ കോണ്‍ഗ്രസ്സിന്‍െറ പ്രമേയത്തില്‍ പ്രതിഷേധിച്ച്‌ അമേരിക്കയിലെ തങ്ങളുടെ അംബാസഡറെ തുര്‍ക്കി തിരിച്ചുവിളിക്കുന്നു. യു.എസ്‌. കോണ്‍ഗ്രസ്‌ സമിതി ബുധനാഴ്‌ചയാണ്‌ പ്രമേയം അംഗീകരിച്ചത്‌.....


മ്യാന്‍മറിലെ അടിച്ചമര്‍ത്തലുകളെ രക്ഷാസമിതി വിമര്‍ശിച്ചു


ന്യൂയോര്‍ക്ക്‌: ജനാധിപത്യാനുകൂല പ്രക്ഷോഭത്തെ സൈന്യത്തെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തിയ മ്യാന്‍മര്‍ പട്ടാള ഭരണകൂടത്തിന്‍െറ നടപടിയെ യു.എന്‍. രക്ഷാസമിതി വിമര്‍ശിച്ചു. രാഷ്ട്രീയതടവുകാരെ വിട്ടയക്കണമെന്നും പ്രതിപക്ഷ നേതാവ്‌ ആങ്‌സാന്‍ സ്യൂചിയുമായി ചര്‍ച്ച നടത്തണമെന്നും രക്ഷാസമിതി ആവശ്യപ്പെട്ടു.....


ശ്രീലങ്കയില്‍ പോരാട്ടം; 12 പേര്‍ മരിച്ചു


കൊളംബോ: ശ്രീലങ്കയിലെ വടക്കന്‍ മേഖലയില്‍ സൈന്യവും തമിഴ്‌പുലികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 11 പുലികളും ഒരു സൈനികനും മരിച്ചു. വാന്നി മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ്‌ ഒരു സൈനികനും ആറ്‌ എല്‍.ടി.ടി.ഇ.ക്കാരും മരിച്ചത്‌. ജാഫ്‌നയുടെ വടക്ക്‌ നടന്ന പോരാട്ടത്തില്‍ നാല്‌ എല്‍.....


രണ്ടാം ടെസ്റ്റ്‌ സമനില; ദക്ഷിണാഫ്രിക്കയ്‌ക്ക്‌ പരമ്പര


ലാഹോര്‍: പാകിസ്‌താനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ സമനിലയിലായെങ്കിലും ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. 457 റണ്‍സിന്‍െറ വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്‌താനെ മുന്‍നായകന്‍ യൂനിസ്‌ ഖാന്‍െറ(130) സെഞ്ച്വറിയാണ്‌ തോല്‍വിയില്‍ നിന്ന്‌ കരകയറ്റിയത്‌. അവസാനദിവസം നാലിന്‌ 316 റണ്‍സെടുത്തുനില്‌ക്കെ ഇരു ടീമിന്‍െറയും ക്യാപ്‌റ്റന്മാര്‍ സമനിലയ്‌ക്ക്‌ സമ്മതിക്കുകയായിരുന്നു.....


മുള്‍ട്ടാനിലെ സുല്‍ത്താന്‍ വിടവാങ്ങി


ലാഹോര്‍:ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ്‌ നേടുന്ന പാകിസ്‌താന്‍ താരം എന്ന നേട്ടം കയ്യെത്തും ദൂരത്ത്‌ ബാക്കിവെച്ച്‌ പ്രതിഭാധനനായ ബാറ്റ്‌സ്‌മാന്‍ ഇന്‍സമാം ഉള്‍ ഹഖ്‌ മത്സരവേദിയോട്‌ വിടപറഞ്ഞു. ലാഹോറിലെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കരിയറിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ടെസ്‌റ്റില്‍ ഏറ്റവുമധികം റണ്‍സ്‌ നേടിയ പാക്‌ താരത്തിനുള്ള റെക്കോഡ്‌ ജാവേദ്‌ മിയാന്‍ദാദില്‍ (8832)നിന്ന്‌ സ്വന്തം പേരിലേക്ക്‌ മാറ്റാന്‍ ഇന്‍സിക്ക്‌ 20 റണ്‍സ്‌ മാത്രമേ വേണ്ടിയിരുന്നുള്ളൂ.....


യൂറോ യോഗ്യതാ റൗണ്ട്‌ ഇറ്റലിക്കും ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ഇന്ന്‌ മരണക്കളി


പാരീസ്‌: യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ യോഗ്യത ലക്ഷ്യമിട്ട്‌ വമ്പന്മാരായ ഇറ്റലിയും ഫ്രാന്‍സും ഇംഗ്ലണ്ടും സെ്‌പയിനും ശനിയാഴ്‌ച പോരിനിറങ്ങുന്നു. ഓരോ ഗ്രൂപ്പിലും മൂന്നുറൗണ്ട്‌ മത്സരങ്ങള്‍മാത്രമാണ്‌ അവശേഷിക്കുന്നത്‌. അടുത്തവര്‍ഷം ഓസ്‌ട്രിയയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പിലേക്ക്‌ യോഗ്യത നേടുന്ന ടീമുകള്‍ ഏതെന്ന്‌ അടുത്ത രണ്ടുറൗണ്ട്‌ മത്സരങ്ങളോടെ മിക്കവാറും വ്യക്തമാവും.....


ജൂനിയര്‍ അത്‌ലറ്റിക്‌സ്‌ ഷെജിലും ജിതിനും മികച്ച താരങ്ങള്‍


ഗുണ്ടൂര്‍: ദേശീയ ഇന്‍റര്‍സോണ്‍ ജൂനിയര്‍ അത്‌ലറ്റിക്‌ ചാമ്പന്‍ഷിപ്പില്‍ 20 വയസ്സില്‍ താഴെയുള്ളവരില്‍ കേരളത്തിന്‍െറ ഷെജില്‍ വര്‍ഗീസും 18 വയസ്സില്‍ താഴെയുള്ളവരില്‍ കേരളത്തിന്‍െറ ജിതിന്‍ പോളും മികച്ച അത്‌ലറ്റുകളായി. 12 സ്വര്‍ണം നേടിയ കേരളം മധ്യദൂര ഓട്ടത്തിലും ജമ്പ്‌ ഇനത്തിലും ആധിപത്യം പുലര്‍ത്തി.....


ദീപിക പദുക്കോണ്‍ ഷാരൂഖിന്‍െറ ഫാഷന്‍ ഗുരു


ബോളിവുഡ്‌ നടന്‍ ഷാരൂഖ്‌ഖാന്‍ തന്‍െറ ഫാഷന്‍ ഗുരുവിന്‍െറ സ്ഥാനം നല്‍കിയിരിക്കുന്നത്‌നടി ദീപിക പദുക്കോണിനാണ്‌. അടുത്തിടെ 'ഓം ശാന്തി ഓം' എന്ന ചിത്രത്തിന്‍െറ ഭാഗമായി ഒരു ഫാഷന്‍ഷോ സംഘടിപ്പിച്ചിരുന്നു. ബോളിവുഡിന്‍െറ സൂപ്പര്‍താരമൊക്കെയാണെങ്കിലും ഷാരൂഖിന്‌ ഫാഷന്‍ഷോയും റാംപുമെല്ലാം പുതുമയാണ്‌.....


വീരപ്പന്‍ പരമ്പരയ്‌ക്ക്‌ താല്‍ക്കാലിക വിലക്ക്‌


ചെന്നൈ: കാട്ടുകള്ളന്‍ വീരപ്പനെക്കുറിച്ചുള്ള മെഗാ പരമ്പര സംപ്രേഷണം ചെയ്യുന്നത്‌ കോടതി താല്‍ക്കാലികമായി തടഞ്ഞു. വീരപ്പന്‍െറ ഭാര്യ മുത്തുലക്ഷ്‌മി നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌. വീരപ്പനെക്കുറിച്ചുള്ള മെഗാ പരമ്പര 'സന്ദനകാട്‌' സംപ്രേഷണം ചെയ്യുന്നത്‌ ഒക്ടോബര്‍ 26 വരെ നിര്‍ത്തിവെക്കാനാണ്‌ മക്കള്‍ ടി.....


വിലാപങ്ങള്‍ക്കപ്പുറം ടി.വി. ചന്ദ്രന്‍-ആര്യാടന്‍ ഷൗക്കത്ത്‌ വീണ്ടും


ഒരു വിലാപത്തിനുശേഷം ടി.വി. ചന്ദ്രനും ആര്യാടന്‍ ഷൗക്കത്തും ഒന്നിക്കുന്ന ചിത്രത്തിന്‌ 'വിലാപങ്ങള്‍ക്കപ്പുറം' എന്നു പേരിട്ടു. ക്ലിയര്‍ ഇമേജസിന്‍െറ ബാനറില്‍ ആര്യാടന്‍ ഷൗക്കത്ത്‌ കഥയെഴുതി നിര്‍മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്‌. സുഹാസിനി, തിലകന്‍, സുധീഷ്‌, ശ്രീരാമന്‍, മണികണുന്‍ പട്ടാമ്പി, സീനത്ത്‌, നിലമ്പൂര്‍ ആയിഷ, റോസ്‌ലിന്‍ എന്നിവരാണ്‌ മറ്റു താരങ്ങള്‍.....


ഹിമേഷിന്‍െറ സംഗീതം ഇനി ആംസ്റ്റര്‍ഡാമിലും


ഇതുവരെ പാശ്ചാത്യ റോക്ക്‌ സംഗീതജ്ഞര്‍ മാത്രം പങ്കെടുത്തിട്ടുള്ള ആംസ്റ്റര്‍ഡാമിലെ ഹെയ്‌ന്‍നെകന്‍ ഹാളില്‍ നടക്കുന്ന സംഗീതപരിപാടിയില്‍ ഇനി ഒരിന്ത്യന്‍ യുവാവ്‌ മാറ്റുരയ്‌ക്കുന്നു. മറ്റാരുമല്ല, ഇന്ത്യന്‍ സംഗീതലോകത്തെ തരംഗമായ ഹിമേഷ്‌ റെഷ്‌മിയ. ഇതോടെ ആംസ്റ്റര്‍ഡാം സംഗീതമേളയില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമാവുകയാണ്‌ റെഷ്‌മിയ.....


അപ്പോളോ ടയേഴ്‌സ്‌ ഐരാപുരത്ത്‌ പ്ലാന്‍റിന്‌ ശിലയിട്ടു


കൊച്ചി: അപ്പോളോ ടയേഴ്‌സ്‌ പെരുമ്പാവൂരിനടുത്ത്‌ ഐരാപുരം റബ്ബര്‍പാര്‍ക്കിലേക്ക്‌ പ്രവര്‍ത്തനം മാറ്റുന്നു. റബ്ബര്‍പാര്‍ക്കില്‍ സ്ഥാപിക്കുന്ന പ്ലാന്‍റിന്‌ വെള്ളിയാഴ്‌ച ചെയര്‍മാന്‍ ഓന്‍കാര്‍ കന്‍വര്‍ ശിലയിട്ടു. ഒരു വര്‍ഷത്തിനുശേഷം കളമശ്ശേരി പ്ലാന്‍റിലെ ഉത്‌പാദനം പൂര്‍ണമായും റബ്ബര്‍പാര്‍ക്കിലേക്ക്‌ മാറ്റുകയാണ്‌ ലക്ഷ്യം.....


ഓഹരിസൂചിക ഒടുവില്‍ ഇടിവ്‌


മുംബൈ: പുത്തന്‍ റെക്കോഡുകള്‍കുറിച്ച്‌ മുന്നേറിയ ഓഹരിസൂചിക, ആഴ്‌ചയുടെ അവസാനദിന ട്രേഡിങ്ങില്‍ വീണു.ബി.എസ്‌.ഇ. സൂചിക 395 പോയിന്‍റ്‌ ഇടിഞ്ഞ്‌ 18,419 ല്‍ എത്തി. എന്‍.എസ്‌.ഇ. സൂചികയും 96.60 പോയിന്‍റ്‌ ഇടിഞ്ഞ്‌ 5428.25ല്‍ അവസാനിച്ചു. ലാഭമെടുക്കലിനെത്തുടര്‍ന്ന്‌ തുടക്കംമുതല്‍ സൂചിക വില്‌പന സമ്മര്‍ദ്ദത്തിലായിരുന്നു.....


ജിയോജിത്തിന്‍െറ രണ്ടാംപാദ ലാഭം 12 കോടി കവിഞ്ഞു


കൊച്ചി: ധനകാര്യസ്ഥാപനമായ ജിയോജിത്തിന്‍െറ രണ്ടാംപാദത്തിലെ വരുമാനം 50 കോടി രൂപ കവിഞ്ഞു. ആദ്യമായാണ്‌ കമ്പനിയുടെ ത്രൈമാസ വരുമാനം 50 കോടി രൂപ മറികടക്കുന്നത്‌. ഇതോടെ അറ്റാദായവും 12 കോടി രൂപയ്‌ക്ക്‌ മുകളിലെത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ രണ്ടാംപാദത്തെ അപേക്ഷിച്ച്‌, കമ്പനിയുടെ വരുമാനം 71 ശതമാനം വളര്‍ച്ചയോടെ 51.....


ഐഡിയയില്‍നിന്ന്‌ 'ഈദ്‌-ദസ്‌റ' ആനുകൂല്യം


കൊച്ചി: ഈദ്‌-ദസ്‌റ ആഘോഷത്തോടനുബന്ധിച്ച്‌ ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്‌ പ്രീ-പെയ്‌ഡ്‌ ഉപഭോക്താക്കള്‍ക്കായി പ്രത്യേക റീച്ചാര്‍ജ്ജ്‌ ആനുകൂല്യം പ്രഖ്യാപിച്ചു. 786 രൂപയ്‌ക്ക്‌ റീച്ചാര്‍ജ്ജ്‌ ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഈദ്‌ ഓഫറായി 786 രൂപയുടെ ഫുള്‍ ടോക്‌ടൈമും 90 ദിവസത്തെ ടോക്‌ടൈം കാലാവധി ഉള്‍പ്പെടെ 180 ദിവസത്തെ മൊത്തം കാലാവധിയും ലഭ്യമാണ്‌.....


Friday, October 12, 2007

ഇന്‍സമാം ഉള്‍ ഹഖ്‌ വിരമിച്ചു


ലാഹോര്‍: പാകിസ്‌താന്‍ മുന്‍ ക്യാപ്‌റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചു. ലാഹോറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മൂന്നു റണ്‍സെടുത്തു നില്‍ക്കെ സ്‌പിന്നര്‍ പോള്‍ ഹാരീസിന്‍െറ പന്തില്‍ മാര്‍ക്ക്‌ ബൗച്ചര്‍ സ്റ്റംപ്‌ ചെയ്‌താണ്‌ ഇന്‍സമാം പുറത്തായത്‌.....


മ്യാന്‍മാര്‍ പ്രധാനമന്ത്രി സോയി വിന്‍ നിര്യാതനായി


യാങ്കൂണ്‍ : മ്യാന്‍മര്‍ പ്രധാനമന്ത്രി സോയി വിന്‍(59) നിര്യാതനായി കുറെ മാസങ്ങളായി രക്താര്‍ബുദ ബാധിതനായി അവശനിലയിലായിരുന്ന അദ്ദേഹം സൈനിക ആശുപത്രിയില്‍ വച്ചാണ്‌ മരിച്ചത്‌. സൈനിക നേതൃത്വത്തിന്‌ പിന്തുണ നല്‌കുന്ന ആലോചനസമിതിയില്‍ നാലാമനായിരുന്നു പ്രധാമന്ത്രിയായിരുന്ന സോയി വിന്‍.....


അജ്‌മീര്‍ സ്‌ഫോടനം നടത്തിയത്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌


ന്യൂഡല്‍ഹി: അജ്‌മീര്‍ സ്‌ഫോടനം നടത്തിയത്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണന്ന്‌ സൂചന. സ്‌ഫോടനത്തിനുപയോഗിച്ചതെന്ന്‌ കരുതുന്ന മൊബൈല്‍ ഫോണും സിംകാര്‍ഡും അന്വേഷണ സംഘം കണ്ടെടുത്തു. ടി.എന്‍.ടി സ്‌ഫോടക വസ്‌തുവാണ്‌ ഉപയോഗിച്ചതെന്ന്‌ രാസപരിശോധകര്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്‌.....


കെ.എസ്‌.ആര്‍.ടി ജീവനക്കാരുടെ സമരം പിന്‍വലിച്ചു


തിരുവനന്തപുരം: ഈ മാസം 16 ന്‌ നടത്തുമെന്ന്‌ പ്രഖ്യാപിച്ചിരുന്ന കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരുടെ സമരം പിന്‍വലിച്ചു. പൊള്ളലേറ്റു മരിച്ച ഡ്രൈവര്‍ വിജയംബര രാജിന്‍െറ മരണത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടത്തുമെന്ന്‌ ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിലാണ്‌ പണിമുടക്ക്‌ പിന്‍വലിച്ചത്‌.....


ഡ്രൈവര്‍ പൊള്ളലേറ്റ്‌ മരിച്ചത്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും


തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍ വിജയംബര രാജ്‌ പൊള്ളലേറ്റു മരിച്ച സംഭവത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുമെന്ന്‌ ആഭ്യന്ത്ര മന്ത്രി കോടിയേരി ബാലകൃഷ്‌നന്‍ അറിയിച്ചു.. ക്രൈംബ്രാഞ്ച്‌ ഡി.ഐ.ജി ഹരിനാഥ്‌ മിശ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അന്വേഷിക്കുന്നത്‌.....


സമാധാനത്തിനുള്ള നോബല്‍ അല്‍ഗോറിനും ഐ.പി.സി.സിക്കും


സ്റ്റോക്‌ഹോം: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം മുന്‍ അമേരിക്കന്‍ വൈസ്‌ പ്രസിഡന്‍റ്‌ അല്‍ഗോറും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്‌ പഠിക്കുന്ന അന്താരാഷ്‌ട്ര പാനലായ ഐ.പി.സി.സിയും പങ്കിട്ടു. ഈ വര്‍ഷത്തെ സമ്മാനത്തില്‍ ഇന്ത്യക്കും അഭിമാനിക്കാം. ഇന്ത്യക്കാരനായ രാജേന്ദ്ര കുമാര്‍ പച്ചൗരിയാണ്‌ ഐ.....


ചലഞ്ചര്‍ സീരീസില്‍ ബാറ്റിങ്‌ ത്രയങ്ങളില്ല


ന്യൂഡല്‍ഹി: ഒക്‌ടോബര്‍ 25 മുതല്‍ 28 വരെ അഹമ്മദബാദില്‍ നടക്കുന്ന ചലഞ്ചര്‍ സീരീസില്‍ നിന്ന്‌ ബാറ്റിങ്‌ ത്രയങ്ങളായ സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്‌ എന്നിവരെ ഒഴിവാക്കി. ഇവരെ കൂടാതെ ധോനി, യുവരാജ്‌, പഠാന്‍ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു. എന്‍.കെ.പി സാല്‍വെ ട്രോഫിക്ക്‌ വേണ്ടിയുള്ള ഈ ടൂര്‍ണമെന്‍റില്‍ മൂന്നു ടീമുകളാണ്‌ ഏറ്റുമുട്ടുക.....


മന്‍മോഹന്‍ സര്‍ക്കാരില്‍ പൂര്‍ണ തൃപ്‌തി: സോണിയ


ന്യൂഡല്‍ഹി: മന്‍മോഹന്‍ സിങ്‌ സര്‍ക്കാരിന്‍െറ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്‌തിയുണ്ടെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്‍െറ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയായാണ്‌ സോണിയ ഇക്കാര്യം പറഞ്ഞത്‌.....


ആണവകരാര്‍ ലോകാവസാനമല്ല: മന്‍മോഹന്‍ സിങ്‌


ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ആണവകരാര്‍ യാഥാര്‍ഥ്യമായില്ലെങ്കില്‍ തന്നെ സംബന്ധിച്ചടത്തോളം അതുകൊണ്ട്‌ ലോകം അവസാനിക്കാന്‍ പോകുന്നില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌. ഹിന്ദുസ്ഥാന്‍ ടൈംസ്‌ സംഘടിപ്പിക്കുന്ന നേതൃത്വ പരിശീലന പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.....



....


മ്യാന്മാറിലെ സൈനിക നടപടിക്കെതിരെ യു.എന്‍ പ്രമേയം


യു.എന്‍: മ്യാന്മാറില്‍ ജനാധിപത്യ പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന സൈനിക ഭരണകൂടത്തിന്‍െറ നടപടിക്കെതിരെ ഐക്യരാഷ്‌ട്ര സഭ പ്രമേയം പാസാക്കി. അമേരിക്കയും, ബ്രിട്ടനും, ഫ്രാന്‍സും സംയുക്തമായി തയാറാക്കിയ പ്രമേയമാണ്‌ യു.എന്‍ അംഗീകരിച്ചത്‌. പ്രമേയത്തോട്‌ ചൈന ആദ്യം എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നെങ്കിലും ഒടുവില്‍ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയാറായി.....


ഇറാക്കില്‍ 15 സിവിലിയന്മാര്‍ ഉള്‍പ്പടെ 34 പേര്‍ കൊല്ലപ്പെട്ടു


ബാഗ്‌ദാദ്‌: വടക്കന്‍ ബാഗ്‌ദാദില്‍ യു.എസ്‌ സൈന്യം നടത്തിയ ആക്രമണത്തില്‍ 15 സിവിലിയന്മാര്‍ ഉള്‍പ്പടെ 34 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒമ്പത്‌ കുട്ടികളും അഞ്ച്‌ സ്‌ത്രീകളും ഉള്‍പ്പെടുന്നു. 19 തീവ്രവാദികളും കൊല്ലപ്പെട്ടു. യു.എസ്‌ സൈനിക വൃത്തങ്ങള്‍ തന്നെയാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌.....


അജ്‌മേര്‍ സ്‌ഫോടനം: ആറു പേര്‍ കസ്റ്റഡിയില്‍


അജ്‌മേര്‍: രാജസ്ഥാനിലെ അജ്‌മേറില്‍ തീര്‍ഥാടന കേന്ദ്രമായ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിസ്‌ത്തിയുടെ ദര്‍ഗയ്‌ക്ക്‌ സമീപം ഇഫ്‌ത്താര്‍ വിരുന്നിനിടെയുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട്‌ ആറു പേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ ബംഗ്ലാദേശ്‌ വംശജരായ തീര്‍ഥാടകരും ഉള്‍പ്പെടുന്നു.....