Thursday, January 01, 2009

ചെറുകിട വ്യവസായങ്ങള്‍ക്ക് കെഎഫ്‌സി കൂടുതല്‍ വായ്പ നല്‍കുന്നു


കൊച്ചി: ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കായി നടപ്പു സാമ്പത്തിക വര്‍ഷം 350 കോടി രൂപയുടെ വായ്പാ വിതരണം നടത്തും.

പുതിയ വ്യവസായം തുടങ്ങാനും, നിലവിലുള്ളവയുടെ വിപുലീകരണത്തിനും നവീകരണത്തിനും, കെട്ടിട നിര്‍മ്മാണത്തിനും യന്ത്രങ്ങള്‍ വാങ്ങാനും പ്രവര്‍ത്തന മൂലധനത്തിനുമാണ് വര്‍ധിപ്പിച്ച തോതില്‍ വായ്പ നല്‍കുന്നത്.

മികവ് മാനദണ്ഡമാക്കി പരമാവധി 20 കോടി രൂപ വരെ വായ്പ നല്‍കും.

കൂടുതല്‍ വിവരം കോര്‍പ്പറേഷന്റെ എറണാകുളത്ത് കലൂരിലുള്ള ഓഫീസില്‍ നിന്ന് അറിയാം. ഫോണ്‍; 0484 - 2401645, 2402915.


No comments: