Thursday, January 01, 2009

അണ്ടര്‍-13 ഫുട്‌ബോള്‍: മലപ്പുറം ചാമ്പ്യന്മാര്‍


കൊച്ചി: എറണാകുളത്ത് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സംസ്ഥാനത്തെ അണ്ടര്‍-13 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം ജേതാക്കളായി. ബുധനാഴ്ച നടന്ന ഫൈനലില്‍ ആതിഥേയരായ എറണാകുളത്തെ 2-0ന് പരാജയപ്പെടുത്തിയാണ് മലപ്പുറം ചാമ്പ്യന്മാരായത്.

മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു മലപ്പുറത്തിന്റെ രണ്ടു ഗോളുകളും 15-ാം മിനിട്ടില്‍ അനു സര്‍വനും 17-ാം മിനിട്ടില്‍ മുഹമ്മദ് ആസിഫുമാണ് ഗോളുകള്‍ നേടിയത്. ലൂസേഴ്‌സ് ഫൈനലില്‍ തൃശ്ശൂരിനെ ടൈബ്രേക്കറില്‍ (5-3) തോല്പിച്ച് കാസര്‍കോട് മൂന്നാം സ്ഥാനം നേടി. എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും, ഭഗത്‌സോക്കര്‍ ക്ലബ്ബും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

ടീം മലപ്പുറം: ഷിഫാസ്, മുഹമ്മദ് റിസ്വാന്‍, കെ.....


No comments: