Monday, November 03, 2008

സേനാവിഭാഗം ഉപയോഗിക്കുന്ന വെടിയുണ്ട ഇടമണ്ണില്‍ കണ്ടെത്തി


(+01219227+)തെന്മല:കേരള, തമിഴ്‌നാട്, അതിര്‍ത്തിയില്‍പ്പെട്ട ഇടമണ്ണില്‍ റോഡരികില്‍നിന്ന് സേനാവിഭാഗം ഉപയോഗിക്കുന്ന വെടിയുണ്ട (തിര) കണ്ടെത്തി. ഭീകരപ്രവര്‍ത്തനവുമായി ഇതിന് ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് പുനലൂര്‍ എ.എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ഞായറാഴ്ച രാവിലെ ആനൂര്‍ കവലയില്‍നിന്ന് സ്ഥലവാസിയും വിമുക്തഭടനുമായ രവീന്ദ്രനാണ് ഉപയോഗിക്കാത്ത തിര കിട്ടിയത്. 'ഇന്‍സാസ്' തോക്കില്‍ ഉപയോഗിക്കുന്ന തിരയാണിതെന്ന് പറയുന്നു. 5.56മീല്ലീമീറ്റര്‍ വലിപ്പമുള്ള തിര ആര്‍മിയുടെ പൂനയിലുള്ള കിര്‍കി ഫാക്ടറിയില്‍ നിര്‍മ്മിച്ചതാണ്. തിര കണ്ടെത്തിയതോടെ തോക്കും പ്രദേശത്ത് എത്തിയിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. സെമി ഓട്ടോമാറ്റിക് വെപ്പണ്‍ ആയ ഇന്‍സാസില്‍ ഒന്നില്‍ കൂടുതല്‍ തിരകള്‍ ഉപയോഗിക്കാന്‍ കഴിയും.....


No comments: