Monday, November 03, 2008

വാതകക്കുഴല്‍ പദ്ധതി: തടസ്സം നീക്കാന്‍ സംവിധാനമുണ്ടാക്കും


ടെഹ്‌റാന്‍: ഇന്ത്യ-പാകിസ്താന്‍-ഇറാന്‍ വാതകക്കുഴല്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കും. മൂന്നു രാജ്യങ്ങളുടെയും പെട്രോളിയം മന്ത്രിമാരുടെ തലത്തിലാണ് സംവിധാനത്തിന് രൂപം നല്‍കുക.

വിദേശകാര്യമന്ത്രി പ്രണബ്മുഖര്‍ജിയും ഇറാന്റെ പെട്രോളിയം മന്ത്രി ഗുലാം ഹുസൈന്‍ നസറിയും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. ഇറാന്റെ തലസ്ഥാനമായ ടെഹറാനിലായിരുന്നു ചര്‍ച്ച.

വിഷയം ചര്‍ച്ച ചെയ്യുന്നതിന് മൂന്ന് രാജ്യങ്ങളുടെയും പെട്രോളിയം മന്ത്രിമാരുടെ യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കാനും ധാരണയായി.

പദ്ധതിയുമായി മുന്നോട്ട് പോവാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രണബ്മുഖര്‍ജി വ്യക്തമാക്കിയതായി ഇന്ത്യന്‍ വക്താവ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.....


No comments: