കാരൈക്കുടി (തമിഴ്‌നാട്): പൊതുമേഖലാ ബാങ്കുകളോട് വായ്പയുടെ പലിശനിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കി. ബാങ്കുകള്‍ക്കുള്ള പലിശനിരക്ക് കുറച്ച റിസര്‍വ് ബാങ്ക് നടപടിയെ അദ്ദേഹം പ്രശംസിച്ചു.
പി.ടി.ഐ.ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാമ്പത്തികപ്രതിസന്ധി കുറയ്ക്കാന്‍ കൂടുതല്‍ നടപടികളെടുക്കുന്നതിനെപ്പറ്റി മന്ത്രി വിശദീകരിച്ചത്. ആര്‍.ബി.ഐ. പലിശനിരക്ക് കുറച്ചത് സ്വാഭാവികമായും ബാങ്കുകളും പലിശ കുറയ്ക്കുമെന്നതിന്റെ സൂചനയാണ്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ പൊതുമേഖലാ ബാങ്ക് ചെയര്‍മാന്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. പലിശനിരക്ക് കുറയ്ക്കുന്നതിനെപ്പറ്റി ഈ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് ചിദംബരം പറഞ്ഞു. വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കുന്നതിനായി ആര്‍.....
No comments:
Post a Comment