Monday, November 03, 2008

ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരെ ഭക്തജനപ്രക്ഷോഭത്തിന് തുടക്കമായി


(+01219209+)അങ്ങാടിപ്പുറം: ക്ഷേത്രങ്ങളെയും ഹൈന്ദവ സാംസ്‌കാരിക കേന്ദ്രങ്ങളെയും കൈപ്പിടിയിലൊതുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അങ്ങാടിപ്പുറം തളി ശിവക്ഷേത്രത്തിനുമുമ്പില്‍ ഭക്തജനങ്ങളുടെ പ്രതിഷേധമിരമ്പി. ക്ഷേത്രപരിസരത്ത് രക്ഷാജ്വാല തെളിയിച്ച് ആയിരങ്ങള്‍ രക്ഷാപ്രതിജ്ഞയെടുത്തു. കൊളത്തൂര്‍ അദൈ്വതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി തെളിയിച്ചുകൊടുത്ത രക്ഷാജ്വാലകള്‍ ആബാലവൃദ്ധം വരുന്ന ഭക്തജനങ്ങള്‍ ഏറ്റുവാങ്ങി. ഇനിയൊരുക്ഷേത്രവും സര്‍ക്കാരിന് വിട്ടുകൊടുക്കില്ലെന്ന് ഭക്തജനങ്ങള്‍ പ്രതിജ്ഞയുമെടുത്തു.

പ്രമുഖക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ ഹൈന്ദവസംഘടനകളുടെയും ക്ഷേത്രകമ്മിറ്റിയുടെയും ഭക്തജനങ്ങളുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പ്രക്ഷോഭത്തിനാണ് തളിക്ഷേത്രമുറ്റത്ത് തുടക്കം കുറിച്ചത്.....


No comments: