ലീവിസ് ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്‍ ലോക ചാമ്പ്യനായി. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫോര്‍മുല വണ്‍ ഡ്രൈവറാണ് ഹാമില്‍ട്ടണ്‍.
ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രി മത്സരത്തിന് തൊട്ടുമുമ്പ് പെയ്ത മഴകാരണം അഞ്ചുമിനുട്ട് താമസിച്ചാണ് മത്സരം തുടങ്ങിയത്. അവസാന ലാപ് തുടങ്ങുമ്പോള്‍ ഹാമില്‍ട്ടണ്‍ ആറാം സ്ഥാനത്തായിരുന്നു. എന്നാല്‍ അവസാന നിമിഷം അഞ്ചാം സ്ഥാനത്തെത്തി മാസെയെ പിന്തള്ളിയാണ് അദ്ദേഹം ചാമ്പ്യന്‍ഷിപ്പ് കിരീടം തേടിയത്. ഇപ്പോള്‍ ഹാമില്‍ട്ടന് 98 പോയന്റും മാസെക്ക് 97 പോയന്റുമാണുള്ളത്.
1985 ജനുവരി ഏഴിന് ജനിച്ച ഹാമില്‍ട്ടണ്‍ ആദ്യ കറുത്തവര്‍ഗക്കാരനായ ഫോര്‍മുല വണ്‍ ഡ്രൈവറാണ്. അപകടകരമായ ഡ്രൈവിങ്ങിന് ഏറെ പഴികേട്ടിട്ടുള്ള ഹാമില്‍ട്ടണ്‍ ഈ സീസണിലെ ആറു റേസുകളില്‍ പോയന്റുകളില്ലാതെ മത്സരം പൂര്‍ത്തിയാക്കേണ്ടി വന്നിരുന്നു.....
No comments:
Post a Comment