തിരുവനന്തപുരം: കേരളത്തിന്റെ തീവ്രവാദ ബന്ധങ്ങള്‍ വ്യക്തമായ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കുടുംബസമേതം അമേരിക്കയില്‍ പോയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം.
മന്ത്രിയുടെ കോലം കത്തിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇതിനിടയില്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിലര്‍ക്ക് നിസാര പരിക്കേറ്റു.
No comments:
Post a Comment