ഹൃത്വിക് റോഷനും ഐശ്വര്യറായിയും മുഖ്യവേഷങ്ങളിലഭിനയിച്ച 'ജോധ അക്ബറി'ന് സാവോപോളോ ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷകരുടെ അംഗീകാരം. ബ്രസീലിലെ സാവോപോളോയില്‍ നടന്ന 32-ാം ചലച്ചിത്ര മേളയില്‍ മികച്ച വിദേശസിനിമയ്ക്കുള്ള ഓഡിയന്‍സ് അവാര്‍ഡാണ് രാജകീയ പ്രണയകഥ പറയുന്ന ജോധ അക്ബര്‍ നേടിയത്.
ഈയിലെ റഷ്യയിലെ കസാനില്‍ നടന്ന ഗോള്‍ഡന്‍ മിന്‍ബര്‍ ചലച്ചിത്രോത്സവത്തിലും ജോധ അക്ബര്‍ അംഗീകരിക്കപ്പെട്ടിരുന്നു. മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ്പിക്‌സ് അവാര്‍ഡും മികച്ച നടനുമുള്ള അവാര്‍ഡുമാണ് കസാനില്‍ ജോധ അക്ബര്‍ നേടിയത്.
വ്യത്യസ്ത സംസ്‌കാരങ്ങളുടെ പ്രാതിനിധ്യമുള്ള രണ്ട് ചലച്ചിത്രോത്സവങ്ങളില്‍ അംഗീകരിക്കപ്പെട്ടത് ആഹ്ലാദകരമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അശുതോഷ്ഗവാരിക്കര്‍ പറഞ്ഞു.....
No comments:
Post a Comment