കൊച്ചി:താരസംഘടനയായ 'അമ്മ'യ്ക്കുവേണ്ടി ദിലീപ് നിര്‍മിക്കുന്ന ചിത്രം 'ട്വന്റി-20' ബഹിഷ്‌കരിക്കുമെന്ന് ബി, സി ക്ലാസ് തിയേറ്ററുകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍. അസോസിയേഷന്റെ എറണാകുളത്തു ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഈ തീരുമാനം.
കേരളത്തില്‍ വൈഡ് റിലീസിന് അംഗീകാരം കൊടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തി റിലീസിങ് കേന്ദ്രങ്ങള്‍ നിജപ്പെടുത്തിയതിനെതിരെയാണ് അസോസിയേഷന്റെ ഈ നീക്കം. 'ട്വന്റി-20' ക്കു വേണ്ടി ചാരിറ്റബിള്‍ പര്‍പസ് എന്ന പേരില്‍ ടിക്കറ്റ് നിരക്ക് കൂട്ടാനുള്ള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു.
മിനിമം ഗാരണ്ടി, ഭീമമായ പബ്ലിസിറ്റി വിഹിതം, കുറഞ്ഞ ഹോള്‍ഡ്ഓവര്‍ തുടങ്ങിയ നിബന്ധനകള്‍ അടിച്ചേല്പിക്കുന്നതിനെതിരെയും സി ക്ലാസ് തിയേറ്ററുകള്‍ക്ക് ടേംസ് ഇളവ്, പബ്ലിസിറ്റി ഇളവ് തുടങ്ങിയ വാഗ്ദാനങ്ങള്‍ അനുവദിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിലും പ്രതിഷേധിക്കാന്‍ നവംബര്‍ 21 മുതല്‍ തിയേറ്റര്‍ സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.....
No comments:
Post a Comment