Tuesday, November 04, 2008

മാലേഗാവ് സേ്ഫാടനം: മൂന്നുപേര്‍ കൂടി പിടിയില്‍


പ്രഗ്യ സിങ്ങിന്റെ റിമാന്‍ഡ് നീട്ടി

(+01219301+)മുംബൈ: മാലേഗാവ് സേ്ഫാടനവുമായി ബന്ധപ്പെട്ട് മൂന്നുപേരെക്കൂടി മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധ സേന തിങ്കളാഴ്ച അറസ്റ്റുചെയ്തു. രാകേഷ് ദ്വാവരെ, അജയ് രഹിര്‍കര്‍, മാത്രെ എന്നിവരെയാണ് അറസ്റ്റുചെയ്തിട്ടുള്ളത്. മാലേഗാവ് സേ്ഫാടനത്തില്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റുചെയ്തതെന്ന് ഭീകരവിരുദ്ധസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. മൂന്നുപേരെയും കോടതി നവംബര്‍ 10 വരെ ഭീകരവിരുദ്ധ സേനയുടെ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡിയിലായിരുന്ന പ്രതി സംന്യാസിനി പ്രഗ്യസിങ് താക്കൂര്‍, കൂട്ടാളികളായ സാഹു, ശിവനാരായണന്‍ എന്നിവരെ തിങ്കളാഴ്ച നാസിക് കോടതിയില്‍ ഹാജരാക്കി. പ്രഗ്യസിങ്ങിനെയും കൂട്ടാളികളെയും നവംബര്‍ 17 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.....


No comments: