പരപ്പനങ്ങാടി: പാക് അധീന കശ്മീരിലേക്ക് നുഴഞ്ഞുകയറുമ്പോള്‍ കുപ്‌വാരയില്‍ സൈന്യത്തിന്റെ വെടിയേറ്റുമരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങള്‍ കശ്മീരിലെ ലോലാബ് താഴ്‌വരയിലെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലിനും അഞ്ചരയ്ക്കുമിടയിലായിരുന്നു ഖബറടക്കം.
പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ കോയസ്സങ്കാനകത്ത് അബ്ദുള്‍റഹീമിന്റെ മൃതദേഹം വൈകുന്നേരം ഖബറടക്കുന്ന വിവരം ഉച്ചയ്ക്കുതന്നെ പോലീസ് വീട്ടുകാരെ അറിയിച്ചിരുന്നു. മൃതദേഹങ്ങള്‍ കാണാനോ ഏറ്റുവാങ്ങാനോ താത്പര്യമില്ലെന്ന് വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സന്നദ്ധസംഘടനകളുടെ സഹായത്തോടെ കശ്മീരില്‍ ഖബറടക്കിയത്.
കണ്ണൂര്‍ താണ സ്വദേശി അറഫയില്‍ മുഹമ്മദ് ഫായിസ് (24), എറണാകുളം ചക്കരപ്പറമ്പില്‍ മുഹമ്മദ് യാസിന്‍ (28), കണ്ണൂര്‍ തയ്യില്‍ മുഹമ്മദ് ഫയാസ് എന്നിവരുടെ മൃതദേഹങ്ങളും കശ്മീരില്‍ത്തന്നെ ഖബറടക്കി.....
No comments:
Post a Comment