(+01219286+)ഇസ്‌ലാമാബാദ്: തങ്ങളുടെ അഖണ്ഡതയെയും പരമാധികാരത്തെയും ബഹുമാനിക്കണമെന്ന് പാകിസ്താന്‍ അമേരിക്കയോടാവശ്യപ്പെട്ടു. പാകിസ്താന്‍ അതിര്‍ത്തിക്കുള്ളില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന മിസൈലാക്രമണം അവസാനിപ്പിക്കണമെന്നും പാക് പ്രതിരോധമന്ത്രി അഹമ്മദ് മുക്താര്‍ യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ ഡേവിഡ് ഹവല്‍ പെട്രയൂസിനെ നേരിട്ടുകണ്ട് അറിയിച്ചു.
പാക് സന്ദര്‍ശനത്തിനെത്തിയതായിരുന്നു പെട്രയൂസ്. പാകിസ്താനുള്ളില്‍ അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ പാകിസ്താനില്‍ അമേരിക്കന്‍ വിരുദ്ധ വികാരം ഉണരുമെന്ന് അഹമ്മദ് മുക്താര്‍ മുന്നറിയിപ്പ് നല്‍കി.
യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് മേധാവിയായശേഷം നടത്തുന്ന ആദ്യ അന്താരാഷ്ട്രയാത്രയുടെ ഭാഗമായാണ് പെട്രയൂസ് പാകിസ്താനിലെത്തിയത്.....
No comments:
Post a Comment