Tuesday, November 04, 2008

സീനിയര്‍ താരങ്ങള്‍ക്ക് വിരമിക്കാന്‍ സമ്മര്‍ദമില്ല -കുംബ്ലെ


ബാംഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് വിരമിക്കാന്‍ സമ്മര്‍ദമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഞായറാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ മുന്‍നായകന്‍ അനില്‍ കുംബ്ലെ. വിരമിക്കാനുള്ള എന്റെ തീരുമാനം തികച്ചും വ്യക്തിപരമാണ്. അതിന് ഒരു സമ്മര്‍ദവും ഉണ്ടായിരുന്നില്ല. ഏതെങ്കിലും സീനിയര്‍ താരം വിരമിക്കണമെന്ന് ബി.സി.സി.ഐ. ആവശ്യപ്പെട്ടിട്ടില്ല. എന്നോടും അങ്ങനെ പറഞ്ഞിട്ടില്ല. ഇന്ത്യന്‍ ബോര്‍ഡിന്റെ ഫ്രവിരമിക്കല്‍ പദ്ധതിയ്ത്ത പ്രകാരമല്ലേ സീനിയര്‍ താരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കളം വിടുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു കുംബ്ലെ.

ഒരു കളിക്കാരന്റെ വിരമിക്കല്‍ കാര്യത്തില്‍ ബോര്‍ഡ് ഇടപെടേണ്ട കാര്യമില്ല. കളിക്കാരനറിയാം എപ്പോള്‍ വിരമിക്കണമെന്ന്.....


No comments: