Monday, November 03, 2008

പുനരധിവാസം ഉറപ്പാക്കി മാത്രം ഭൂമി ഏറ്റെടുക്കണം: മുഖ്യമന്ത്രി


തിരുവനന്തപുരം: വ്യവസായപദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ജില്ലാകലക്ടര്‍മാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും പദ്ധതി അവലോകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുനരധിവാസം ഏര്‍പ്പെടുത്തുന്നതിന്റെ കാലതാമസവും കുറയ്ക്കണം. ആറുമാസത്തിനകം അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും പട്ടയം നല്‍കണം. എം.പിമാരുടെ പ്രാദേശിക വികസനഫണ്ടുകള്‍ വിലയിരുത്തണം. ദുരിതാശ്വാസ സഹായം ചില താലൂക്കുകളില്‍ താമസിക്കുന്നതായും പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രാവിഷ്‌കൃ തപദ്ധതികളുടെ നടത്തിപ്പും അവയുടെ സാമ്പത്തിക ചെലവഴിക്കലും മൂന്ന് ദിവസത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും


No comments: