Monday, November 03, 2008

കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം


ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ കൗണ്‍സിലിലെ ഒഴിവുളള മൂന്ന് സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് മികച്ച വിജയം. മതേതര ദളിന്റെ പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയ ബി.ജെ.പി മൂന്ന് സീറ്റും സ്വന്തമാക്കി.

ഇതോടെ 75 അംഗ കൗസിലില്‍ ബി.ജെ.പിയുടെ അംഗസംഖ്യ 26 ആയി. 29 സീറ്റുള്ള കോണ്‍ഗ്രസാണ് കൗണ്‍സിലിലെ ഏറ്റവും വലിയ കക്ഷി. മതേതര ദളിന് 11 സീറ്റുണ്ട്.

കുടക്, ബെല്‍ഗാം, ധാര്‍വാഡ് എന്നിവിടങ്ങളിലെ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അംഗങ്ങള്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മൂന്ന് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പു വേണ്ടിവന്നത്. ഇതില്‍ കുടകില്‍ കഴിഞ്ഞ തവണ സ്വതന്ത്രനും ബെല്‍ഗാമില്‍ മതേതര ദളും ധാര്‍വാഡില്‍ ഐക്യദളുമായിരുന്നു ജയിച്ചത്.....


No comments: