Monday, November 03, 2008

മഹാരാഷ്ട്രസദനു നേരെ ആക്രമണം


ന്യൂഡല്‍ഹി: രാജ് താക്ക്‌റെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്‌ക്കെതിരെ പ്രകടനം നടത്തിയ ശിവസേനയുടെ വിമത വിഭാഗം ന്യൂഡല്‍ഹിയിലെ മഹാരാഷ്ട്രസദന്‍ അടിച്ചു തകര്‍ത്തു.

ഇന്നുച്ചയ്ക്ക് 12.30ന് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയെ കാണണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സദനിലേയ്ക്ക് പ്രകടനമായെത്തിയ രാഷ്ട്രവാദി ശിവസേനയുടെ ഇരുപത്തിയഞ്ചോളം പ്രവര്‍ത്തകരാണ് ഓഫീസ് തകര്‍ത്തത്. സുരക്ഷാഭടന്മാരെ തള്ളിമാറ്റി ഓഫീസില്‍ പ്രവേശിച്ച പ്രവര്‍ത്തകര്‍ മുണ്ടേയെ കാണാനാവാത്തയില്‍ ക്ഷുഭിതരായി റിസപ്ഷനും പ്രസ് റൂമും അടിച്ചുതകര്‍ക്കുകയായിരുന്നു. രാജ് താക്ക്‌റെ, മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ് എന്നിവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രകടനം നടത്തിയത്. അക്രമത്തില്‍ ആര്‍ക്കും പരിക്കില്ല.....


No comments: