Monday, November 03, 2008

മുഹമ്മദ് യൂസഫ് ഐ.സി.എല്ലില്‍ കളിക്കും


കറാച്ചി: പാക് ബാറ്റ്‌സ്മാന്‍ മുഹമ്മദ് യൂസഫ് വിമത ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കും. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തപ്പെട്ട യൂസഫിന്റെ തീരുമാനം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ഐ.സി.എല്ലില്‍ കളിക്കുന്ന കാര്യം യൂസഫ് അറിയിച്ചിട്ടില്ലെന്ന് പി.സി.ബി അധികൃതര്‍ പറഞ്ഞു. ഐ.സി.എല്ലില്‍ കളിച്ചാല്‍ യൂസഫിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് പി.സി.ബി ഡയറക്ടര്‍ സാക്കിര്‍ ഖാന്‍ അറിയിച്ചു.


No comments: