Tuesday, November 04, 2008

ക്രിക്കറ്റ് സ്റ്റേഡിയം: അഡ്വാന്‍സ് കൊടുത്തശേഷം പത്രപ്പരസ്യം


കെ.സി.എ.യ്ക്ക് സര്‍ക്കാര്‍ഭൂമിയില്‍ താത്പര്യമില്ല

കോഴിക്കോട് : അന്താരാഷ്ട്ര സ്‌റ്റേഡിയം നിര്‍മിക്കുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷന് ഭൂമി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം നിലനില്‍ക്കെ, കൊച്ചി നഗരത്തില്‍ നാല്‍പ്പത് ഏക്കര്‍ ഭൂമി വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് കെ.സി.എ പരസ്യം ചെയ്തു. ഭൂമി വാങ്ങാന്‍ മാസങ്ങള്‍ക്കു മുമ്പേ 10 ലക്ഷം രൂപ ടോക്കണ്‍ അഡ്വാന്‍സ് കൊടുത്തെന്ന് കെ.സി.എ. രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനിടെയാണ് പത്രങ്ങളില്‍ പരസ്യം വന്നത്. കൊച്ചി നഗരത്തില്‍ എം.ജി റോഡിന് 15-20 കിലോമീറ്റര്‍ ചുറ്റളവില്‍ 30 മുതല്‍ നാല്‍പ്പത് ഏക്കര്‍വരെ സ്ഥലം നല്‍കാന്‍ താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷക്ഷണിച്ചിരിക്കുകയാണ് കെ. സി. എ. എന്നാല്‍, കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് കൊച്ചിയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തിന്റെ മിനുട്ട്‌സ് പ്രകാരം കെ.....


No comments: