Monday, November 03, 2008

ടെക്‌നോപാര്‍ക്കിലെ പിരിച്ചുവിടല്‍ നിയമവിരുദ്ധം


തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഐ.ടി കമ്പനി ജീവനക്കാരെ പിരിച്ചുവിട്ട നടപടി നിയമ വിരുദ്ധമാണെന്ന് തൊഴില്‍വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പിരിച്ചു വിട്ടതിനെതിരെ നിയമ നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുമെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

പിരിച്ചുവിട്ട ജീവനക്കാരില്‍നിന്ന് തൊഴില്‍ വകുപ്പ് തെളിവെടുപ്പ് നടത്തും. 27 ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ജീവനക്കാരുമായി ബന്ധപ്പെട്ട പല രേഖകളും അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താനായില്ല. ഇത് നിയമ ലംഘനമാണെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ പറഞ്ഞു. കമ്പനി അധികൃതരുമായും ജീവനക്കാരുമായും തൊഴില്‍വകുപ്പ് അധികൃതര്‍ ചര്‍ച്ച നടത്തി.


No comments: