ദുബായ്: ഐ.സി.സിയുടെ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ വെസ്റ്റിന്‍ഡീസിന്റെ ശിവനാരായണ്‍ ചന്ദര്‍പോള്‍ ബാറ്റിങ്ങിലും ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ ബൗളിങ്ങിലും ഒന്നാമതെത്തി. നേരത്തെ ഒന്നാം റാങ്കുകാരനായിരുന്ന ഓസ്‌ട്രേലിയയുടെ മൈക്ക് ഹസ്സി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇന്ത്യന്‍ ടീമില്‍ ഗൗതം ഗംഭീറാണ് റാങ്കിങ്ങില്‍ നേട്ടം കൊയ്തത്. ഗംഭീര്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ പതിനൊന്ന് സ്ഥാനം മുകളിലേക്ക് കയറി. ഇപ്പോള്‍ 18-ാം റാങ്കുകാരനാണ് ഗംഭീര്‍. ഇന്ത്യന്‍ ഓപ്പണറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് ഗംഭീര്‍ 463 റണ്‍സാണ് നേടിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച മുന്‍ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ അനില്‍ കുംബ്ലെ 19-ാം സ്ഥാനത്താണുള്ളത്.....
No comments:
Post a Comment