Tuesday, November 04, 2008

അസമില്‍ ഹിന്ദി സംസാരിക്കുന്ന മൂന്നുപേരെ വെടിവെച്ചു കൊന്നു


നഗാവ്: അസമില്‍ കെ.എല്‍.എന്‍.എല്‍.എഫ്. തീവ്രവാദികള്‍ ഹിന്ദി സംസാരിക്കുന്ന മൂന്ന് വ്യാപാരികളെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെടിവെച്ചു കൊന്നു. നഗാവ് ജില്ലയിലെ സുകഞ്ജുരി ഗ്രാമത്തില്‍ രണ്ട് കുടുംബങ്ങളില്‍നിന്നുള്ള മൂന്നുപേരാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്.

അയല്‍ജില്ലയായ കര്‍ബി അങ്‌ലോങ്ങില്‍നിന്നെത്തിയ കര്‍ബി ലോംഗ്രി നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടി (കെ.എല്‍.എന്‍.എല്‍.എഫ്.)ലെ ആറ് പേരാണ് പുലര്‍ച്ചെ ഗ്രാമത്തിലെത്തി കൊല നടത്തിയത്. ജോഗേശ്വര്‍ ഷാ, മകന്‍ മഹേഷ്, പവന്‍ ശര്‍മ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഭൂമി പിടിച്ചെടുക്കുന്നതിനായി കെ.എല്‍.എന്‍.എല്‍.എഫ്. തീവ്രവാദികള്‍ നേരത്തെയും ഇത്തരത്തില്‍ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ഗ്രാമീണര്‍ പറഞ്ഞു.


No comments: