ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മേഖലയിലെ തകര്‍ച്ചയും മാന്ദ്യവും രാജ്യത്തിന്റെ കയറ്റുമതി വളര്‍ച്ചയെ ബാധിച്ചു. ഇറക്കുമതി 43.3 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ കയറ്റുമതി വളര്‍ച്ച 10.4 ശതമാനം എന്ന നിലയിലേക്ക് താഴ്ന്നു.
ആഗസ്തില്‍ കയറ്റുമതി വളര്‍ച്ച 27 ശതമാനമായിരുന്നു. ഇത് സപ്തംബറോടെ 10.4 ശതമാനമായി ഇടിഞ്ഞു. മൊത്തം 1374 കോടി ഡോളറിന്റെ കയറ്റുമതിയാണ് സപ്തംബറില്‍ നടന്നതെന്ന് ഔദ്യോഗിക കണക്കില്‍ വ്യക്തമാക്കി. രൂപയുടെ നിരക്കില്‍ 62,541 കോടിയുടെ കയറ്റുമതി വ്യാപരം നടന്നു.
ഇറക്കുമതി 2438 കോടി ഡോളര്‍ എന്ന നിലയില്‍ 43.3 ശതമാനം വളര്‍ച്ചയാണ് സപ്തംബറില്‍ ഉണ്ടായത്. ഇതില്‍ മൂന്നില്‍ ഒരു ഭാഗവും പെട്രോളിയം ഇറക്കുമതിയാണ്.....
No comments:
Post a Comment