Tuesday, November 04, 2008

റിലയന്‍സ് ഇന്‍ഫ്രയ്ക്ക് 17 ശതമാനം നേട്ടം


മുംബൈ: ഓഹരിവിപണി തിങ്കളാഴ്ച വീണ്ടും 10,000 ഭേദിച്ചപ്പോള്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഓഹരിവില 17 ശതമാനം ഉയര്‍ന്ന് 535 രൂപയിലെത്തി. ഡിഎല്‍എഫ് ഓഹരിവില 15 ശതമാനത്തിനടുത്ത് വര്‍ധിച്ച് 253 രൂപയായപ്പോള്‍ ജയപ്രകാശ് അസോസിയേറ്റ്‌സിന്‍േറത് 13.3 ശതമാനം ഉയര്‍ന്ന് 81 രൂപയായി. റാന്‍ബാക്‌സി, എസ്ബിഐ എന്നിവയുടേത് 12 ശതമാനം വീതവും ടാറ്റാ മോട്ടോഴ്‌സ്, എല്‍ ആന്‍ഡ് ടി എന്നിവയുടേത് 11 ശതമാനം വീതവും ഉയര്‍ന്നു. ഐസിഐസിഐ ബാങ്കിന്റെ ഓഹരിവില എട്ട് ശതമാനം വര്‍ധിച്ച് 431 രൂപയിലെത്തി.

എന്‍.ടി.പി.സി., ഗ്രാസിം, ടാറ്റാ സ്റ്റീല്‍, എച്ച്.ഡി.എഫ്.സി., ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരുതി, ഒ.എന്‍.ജി.സി., ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എന്നിവയും അഞ്ച് ശതമാനത്തിലധികം നേട്ടമുണ്ടാക്കി.....


No comments: