Tuesday, November 04, 2008

കേരളത്തില്‍ 526 പുതിയ കമ്പനികള്‍ കൂടി


റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ എണ്ണം കുറഞ്ഞു

കൊച്ചി: കേരളത്തില്‍ 2008 ജൂലായ്-സപ്തംബര്‍ കാലയളവില്‍ 526 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. 7.50 കോടി രൂപ അംഗീകൃത മൂലധനവുമായി 11 പബ്ലിക് ലിമിറ്റഡ് കമ്പനികളും 72.68 കോടി രൂപ മൂലധനവുമായി 515 സ്വകാര്യ കമ്പനികളുമാണ് പുതുതായി രജിസ്റ്റര്‍ ചെയ്തതെന്ന് കേരളത്തിലെ കമ്പനി രജിസ്ട്രാര്‍ എസ്.എം. അമീറുള്‍ മില്ലത്ത് പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രഥമ സ്ഥാനം അലങ്കരിച്ച റിയല്‍ എസ്റ്റേറ്റ് മേഖല രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നടപ്പുവര്‍ഷം രണ്ടാംപാദത്തില്‍ കമ്പ്യൂട്ടറും അനുബന്ധ മേഖലയിലുമായുള്ള കമ്പനികളാണ് ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തത്-66 എണ്ണം. പുറം ജോലി കരാര്‍ നടത്തുന്ന കമ്പനികളാണ് ഇതിലധികവും.....


No comments: