Tuesday, November 04, 2008

ബാങ്കുകള്‍ പലിശ കുറച്ചുതുടങ്ങി


മുംബൈ: റിസര്‍വ് ബാങ്ക് നടപടികളുടെ ഫലമായി വാണിജ്യബാങ്കുകള്‍ വായ്പ പലിശ കുറച്ചുതുടങ്ങി. യൂണിയന്‍ ബാങ്ക്ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയാണ് പലിശ കുറച്ചത്. അതേസമയം പലിശ കുറയ്ക്കുന്നകാര്യം ഈയാഴ്ചയവസാനം തീരുമാനിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ.പി.ഭട്ട് സൂചിപ്പിച്ചു.

റിസര്‍വ്ബാങ്ക് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ കരുതല്‍ ധനാനുപാതം മൂന്നര ശതമാനവും റിപോനിരക്ക് ഒന്നര ശതമാനവും സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍) ഒരു ശതമാനവും കുറയ്ക്കുകയുണ്ടായി. കരുതല്‍ ധനാനുപാതവും എസ്.എല്‍.ആറും കുറച്ചുതുവഴി ബാങ്കുകള്‍ക്ക് വായ്പ നല്‍കാനായി മൊത്തം 1,75,000 കോടി രൂപ അധികം ലഭിക്കും.....


No comments: