Tuesday, November 04, 2008

കുറ്റവാളിയെന്നു കരുതി ഹരിയാണയില്‍ വിദ്യാര്‍ഥിയെ പോലീസ് വെടിവെച്ചുകൊന്നു


ഭിവാനി: ഹരിയാണയിലെ ഭിവാനിയില്‍ കുറ്റവാളിയെന്നു കരുതി പോലീസ് കോളേജ് വിദ്യാര്‍ഥിയെ നടുറോഡില്‍ വെടിവെച്ചുകൊന്നു. ഞായറാഴ്ച അര്‍ധരാത്രി കഴിഞ്ഞ് സഹോദരനും സുഹൃത്തിനുമൊപ്പം വീട്ടിലേക്ക് മോട്ടാര്‍സൈക്കിളില്‍ മടങ്ങുകയായിരുന്ന കുല്‍ദീപ് (22) എന്ന വിദ്യാര്‍ഥിയാണ് ഹാന്‍സിചൗക്കില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചത്. കോണ്‍സ്റ്റബിള്‍ കര്‍മ്ബീര്‍ സിങ്ങിനെ അറസ്റ്റു ചെയ്തിട്ടുണ്ട്.

കോണ്‍സ്റ്റബിള്‍ അബദ്ധത്തില്‍ വെടിവെച്ചതാണെന്നാണ് പോലീസ് പറയുന്നത്. ഭിവാനിയിലെ വൈഷ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് കുല്‍ദീപ്. ഞായറാഴ്ച ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുല്‍ദീപും സഹോദരന്‍ വികാസും സുഹൃത്ത് ഹുകും സിങ്ങും.....


No comments: