Tuesday, November 04, 2008

ഗുവാഹാട്ടി സേ്ഫാടനത്തിന് ഉപയോഗിച്ചത് 80 കിലോ ആര്‍.ഡി.എക്‌സ്.


(+01219295+)ഗുവാഹാട്ടി: അസം തലസ്ഥാനമായ ഗുവാഹാട്ടിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ സേ്ഫാടനങ്ങള്‍ക്ക് 80 കിലോഗ്രാം സേ്ഫാടകവസ്തു ഉപയോഗിച്ചതായി അധികൃതര്‍ വിലയിരുത്തി. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും അന്ന് സേ്ഫാടനങ്ങള്‍ നടന്നിരുന്നു.

ഗുവാഹാട്ടിയില്‍ നടന്ന മൂന്നു കാര്‍ബോംബ് സേ്ഫാടനങ്ങളില്‍ മാത്രം 80 കിലോഗ്രാം സേ്ഫാടകവസ്തു ഉപയോഗിച്ചിട്ടുണ്ടെന്നാണ് നഗരത്തിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ജോയിന്റ് ഡയറക്ടര്‍ പദ്മപാണിയുടെ നിഗമനം. ഇത്രയധികം സേ്ഫാടകവസ്തു സംസ്ഥാനത്ത് ഇതുവരെയുണ്ടായ ഒരു സേ്ഫാടനത്തിലും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും ശക്തമായ ബോംബുകളുണ്ടാക്കാന്‍ 'ഉള്‍ഫ'യടക്കം സംസ്ഥാനത്തെ ഒരു തീവ്രവാദസംഘടനയ്ക്കും സ്വയം ശേഷിയില്ലെന്ന് പോലീസും പറയുന്നു.....


No comments: