Tuesday, November 04, 2008

ഓട്ടോമേറ്റഡ് മീറ്റര്‍ റീഡിങ് വരുന്നു; വൈദ്യുതി മീറ്റര്‍ റീഡര്‍ ഇനി വീട്ടിലേക്ക് വരില്ല


കൊച്ചി: ഇലക്ട്രിസിറ്റി കണ്‍സ്യൂമര്‍ ബില്ലിങ്ങില്‍ വിപ്ലവകരമായൊരു മാറ്റത്തിന് കെ.എസ്.ഇ.ബി. ഒരുങ്ങുന്നു. ഉപഭോക്താവിന്റെ കറന്റ് ചാര്‍ജ് ഇനി റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തിലൂടെയാവും നിര്‍ണയിക്കപ്പെടുക.

ഓട്ടോമേറ്റഡ് മീറ്റര്‍ റീഡിങ് (എ.എം.ആര്‍.) എന്ന റിമോട്ട് കണ്‍ട്രോള്‍ ഡാറ്റാ കളക്ഷന്‍ സമ്പ്രദായം കേരളത്തിലെ എല്ലാ കെ.എസ്.ഇ.ബി. യൂട്ടിലിറ്റി മീറ്ററുകള്‍ക്കും നിര്‍ബന്ധമാക്കും. ലോ-ടെന്‍ഷന്‍ കണക്ഷനുകളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് റീഡിങ് ശേഖരിക്കുന്നതിന്റെ പൈലറ്റ് പ്രോജക്ടിന് ബോര്‍ഡ് അനുമതി നല്‍കിക്കഴിഞ്ഞു. ഹൈടെന്‍ഷന്‍-എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിങ്ങും ഇതേ സമ്പ്രദായത്തിന് കീഴിലാവും.

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് വൈദ്യുതി ഉപഭോഗം അളക്കുന്ന സംവിധാനം നിലവില്‍ വന്നാല്‍ കെ.....


No comments: