മൃഗസംരക്ഷണത്തിനു പണം കണ്ടെത്താന്‍ പുതുമയുള്ളൊരു വഴി കണ്ടെത്തിയിരിക്കുകയാണ് പീപ്പിള്‍ ഫോര്‍ അനിമല്‍സ് (പി.എഫ്.എ.) എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍. ബോളിവുഡ് സിനിമാപോസ്റ്ററുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചാണ് സംഘടന പണം കണ്ടെത്തിയത്. ചണ്ഡിഗഢിലാണ് മൂന്നു ദിവസത്തെ പ്രദര്‍ശനം നടത്തിയത്.
'ദിവാസ് അണ്‍വീല്‍ഡ്' എന്ന പേരില്‍ സര്‍ക്കാര്‍ മ്യൂസിയത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ 1930 മുതല്‍ സമീപകാലത്തുവരെ വന്ന സിനിമകളുടെ പോസ്റ്ററുകള്‍ വില്പനയ്ക്കുണ്ടായിരുന്നു. മുംബൈ ആസ്ഥാനമായുള്ള രണ്ടു സിനിമാ നിര്‍മാണക്കമ്പനികളില്‍നിന്നാണ് പോസ്റ്ററുകള്‍ ലഭിച്ചത്. 2000 മുതല്‍ 7500 രൂപവരെയാണ് പോസ്റ്ററുകള്‍ക്കു വില നിശ്ചയിച്ചത്.
ബര്‍സാത്ത്, ആവാരാ, ബൂട്ട്‌പോളിഷ്, ആസാദ്, ഗാംബ്ലര്‍ തുടങ്ങിയ പഴയകാല ഹിറ്റുകളുടെ മുതല്‍ പുതിയ ചിത്രങ്ങളായ ഓംശാന്തിഓം, ദേവദാസ്, ലഗാന്‍, ചക്‌ദേ ഇന്ത്യ, ഡോണ്‍ തുടങ്ങിയവയുടെവരെ പോസ്റ്ററുകളാണ് വില്പനയ്ക്കുണ്ടായിരുന്നത്.....
No comments:
Post a Comment